ജാൻവി കപൂറിൽ ശ്രീദേവിയെ കാണുന്നില്ലെന്ന് രാം ഗോപാൽ വർമ്മ. ശ്രീദേവിയുടെ അഭിനയത്തെ ആരാധകനായി കണ്ടിരുന്നെന്നും ജാൻവിയുമായി പ്രവർത്തിക്കാൻ താൽപ്പര്യമില്ലെന്നും വർമ്മ.
ഹൈദരാബാദ്: രാം ഗോപാൽ വർമ്മ എന്നും തന്‍റെ പരാമര്‍ശങ്ങളിലൂടെ വിവാദം സൃഷ്ടിക്കുന്ന വ്യക്തിയാണ്. പുതിയൊരു വീഡിയോയില്‍ അന്തരിച്ച നടി ശ്രീദേവിയെക്കുറിച്ചും, ശ്രീദേവിയുടെ മകളും നടിയുമായ ജാൻവി കപൂറും തമ്മിലുള്ള താരതമ്യം നടത്തുകയാണ് രാം ഗോപാല്‍ വര്‍മ്മ. അന്തരിച്ച നടി ശ്രീദേവിയെപ്പോലെ ജാൻവി ചിലപ്പോൾ തോന്നിപ്പിക്കുന്നുവെന്ന് ആരാധകരും ചില സെലിബ്രിറ്റികളോ പറയുന്നു എന്നാല്‍ തനിക്ക് അത് തോന്നുന്നില്ലെന്ന് ആര്‍വിജി തുറന്നു പറഞ്ഞു.
ജാൻവിയിൽ ശ്രീദേവിയെ ഇതുവരെ കണ്ടിട്ടില്ലെന്ന് സംവിധായകന്‍ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ശ്രീദേവിക്കൊപ്പം ഗോവിന്ദ ഗോവിന്ദ, ക്ഷണ ക്ഷണം എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച രാംഗോപാല്‍ വര്‍മ്മ ശ്രീദേവിയുടെ കഴിവ് കൊണ്ടാണ് ശ്രീദേവിയോടുള്ള ആരാധന വർഷങ്ങളായി വളർന്നതെന്ന് പറഞ്ഞു.
"അത് പദഹരല്ല വയസു ആകട്ടെ അല്ലെങ്കിൽ വസന്ത കോകില ആകട്ടെ, ശ്രീദേവി ഗംഭീര പ്രകടനങ്ങള്‍ നടത്തി. വാസ്തവത്തിൽ, ശ്രീദേവിയുടെ പ്രകടനം കണ്ടപ്പോൾ, ഞാൻ ഒരു സിനിമാക്കാരനാണ് എന്ന കാര്യം മറന്നു, അവരെ ഒരു പ്രേക്ഷകനായി ഞാന്‍ കാണാൻ തുടങ്ങി. അതാണ് റേഞ്ച്," രാം ഗോപാല്‍ വർമ്മ പറഞ്ഞു.
ശ്രീദേവിയുടെ മകള്‍ ജാൻവി കപൂറിനൊപ്പം പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടോ എന്ന് രാം ഗോപാല്‍ വര്‍മ്മയോട് ചോദിച്ചപ്പോള്‍. തനിക്ക് മകളെയല്ല അമ്മയെയാണ് ഇഷ്ടമെന്ന് രാം ഗോപാൽ വർമ്മ നേരിട്ട് പറഞ്ഞു. തന്‍റെ കരിയറിൽ നിരവധി അഭിനേതാക്കളുമായി തനിക്ക് ബന്ധം സ്ഥാപിച്ചിട്ടില്ലെന്നും അതിനാൽ ജാൻവി കപൂറിനൊപ്പം പ്രവർത്തിക്കാൻ തനിക്ക് ആഗ്രഹമില്ലെന്നും വർമ്മ പറഞ്ഞു.
നേരത്തെ ജാന്‍വി കപൂര്‍ നായികയായി എത്തിയ ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ദേവരയിലെ ചില ഗാന രംഗങഅങളില്‍ നടി ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നു എന്ന തരത്തില്‍ ചര്‍ച്ച ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് രാം ഗോപാല്‍ വര്‍മ്മയുടെ പ്രസ്താവന.
എന്നെ ആകര്‍ഷിക്കുന്ന സൗന്ദര്യം ഉണ്ടായേക്കാം, പക്ഷെ: ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് ബോണി കപൂര്‍
മെറൂണ്‍ വെല്‍വറ്റ് ഗൗണില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍