'അഞ്ജലിയുടെ' കല്ല്യാണാഘോഷം: 'ശിവേട്ടനും' ഭാര്യയും ഒരുങ്ങിയത് ഇങ്ങനെ.!

By Web Team  |  First Published Feb 9, 2024, 3:14 PM IST

ഷഫ്നയുടെ പേജിലും ആഘോഷ ദിനത്തിൻറെ ചിത്രങ്ങളാണ് നിറയെ. ചിത്രങ്ങൾക്ക് താഴെ വരുന്ന കമൻറുകളെല്ലാം ശിവാഞ്ജലിമാരെക്കുറിച്ചുള്ളതാണ്. 


കൊച്ചി: മലയാളം പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സീരിയലായിരുന്നു സാന്ത്വനം. സീരിയൽ അവസാനിച്ചതോടെ താരങ്ങളുടെ ദുഖവും ആരാധകരുടെ ദുഖവുമെല്ലാം അടുത്തിടെ വൈറലായിരുന്നു. സാന്ത്വനത്തിലൂടെ മലയാളികൾ നെഞ്ചേറ്റിയ നടനായിരുന്നു സജിൻ ടി പി. പ്ലസ് ടു എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയതാണ് സജിൻ. പ്ലസ് ടുവിന് ശേഷം നടൻ എന്ന രീതിയിൽ സജിന് ബ്രേക്ക് നൽകിയത് സാന്ത്വനം പരമ്പരയാണ്.

നടി ഷഫ്നയെയാണ് സജിൻ വിവാഹം ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികൾ കൂടിയാണ് ഷഫ്നയും സജിനും. പ്ലസ് ടു എന്ന സിനിമയിൽ ഷഫ്നയായിരുന്നു നായിക. അവിടം മുതൽ സജിനും ഷഫ്നയും പരിചയത്തിലായതും പ്രണയത്തിലായതും ഇരുവരും ഇപ്പോൾ സീരിയൽ മേഖലയിലാണ് സജീവമായിട്ടുള്ളത്. ഇപ്പോഴിതാ, സജിൻറെയും ഷഫ്നയുടെയും ഇൻസ്റ്റഗ്രാം പേജിൽ നിറയുന്നത് ജിപി ഗോപിക വിവാഹത്തിൻറെ ഹൽദി ദിന ചിത്രങ്ങളാണ്. വിവാഹവും ആഘോഷവും എല്ലാം അവസാനിച്ച് ദിവസങ്ങൾ ആയെങ്കിലും അതിൻറെ ഹാങ്ങോവറിൽ നിന്ന് ആരും മാറിയിട്ടില്ലെന്ന് സോഷ്യൽ മീഡിയയിൽ നിന്ന് വ്യക്തമാണ്.

Latest Videos

ഷഫ്നയുടെ പേജിലും ആഘോഷ ദിനത്തിൻറെ ചിത്രങ്ങളാണ് നിറയെ. ചിത്രങ്ങൾക്ക് താഴെ വരുന്ന കമൻറുകളെല്ലാം ശിവാഞ്ജലിമാരെക്കുറിച്ചുള്ളതാണ്. എല്ലാവരും സാന്ത്വനം കുടുംബം മിസ് ചെയ്യുന്നുണ്ടെന്നതിന് തെളിവാണ് ആരാധകരുടെ കമൻറുകൾ. തമിഴില്‍ വൻ ഹിറ്റായി മാറിയ സീരിയല്‍ പാണ്ഡ്യൻ സ്റ്റോഴ്‍സിന്റെ മലയാളം റീമേക്കാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത് പ്രേക്ഷകരുടെ പ്രിയപ്പെട്ടതായ സാന്ത്വനം.

മലയാളത്തില്‍ സാന്ത്വനം എന്ന സീരിയല്‍ സംവിധാനം ചെയ്‍തിരുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ആദിത്യനായിരുന്നു. സംവിധായകൻ ആദിത്യന്റെ അകാല മരണം സീരിയലിന്റെ പ്രേക്ഷകരെ മാത്രമല്ല കേരളത്തെയാകെ സങ്കടത്തിലാക്കിയിരുന്നു.  എം രഞ്‍ജിത്താണ് സാന്ത്വനം എന്ന സീരിയലിന്റെ നിര്‍മാണം.

വസ്ത്രധാരണത്തിന്‍റെ പേരില്‍ വരുന്ന അധിക്ഷേപങ്ങള്‍ എങ്ങനെ നേരിടുന്നു: ബോള്‍ഡ് മറുപടിയുമായി മീനാക്ഷി.!

പൂനം പാണ്ഡേ സെർവിക്കൽ ക്യാൻസറിനെതിരായ ബ്രാൻഡ് അംബാസഡറോ?; വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍

click me!