'വിച്ചുവിന്‍റെ കുഞ്ഞ് സഹോദരി': ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് ശ്രീരാം രാമചന്ദ്രന്‍

By Web Team  |  First Published Jun 10, 2024, 6:37 PM IST

ഇപ്പോഴിതാ വിച്ചുവിന് കൂട്ടായി ഒരു മകൾ കൂടിയാണ് എത്തിയിരിക്കുന്നു എന്നാണ് ശ്രീരാം പറയുന്നത്.


കൊച്ചി: കസ്തൂരിമാന്‍ എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനാണ് ശ്രീരാം രാമചന്ദ്രന്‍. ജീവ എന്ന കഥാപാത്രമായി പ്രേക്ഷകര്‍ അംഗീകരിച്ച നടന്‍ ഇപ്പോള്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 

അടുത്തിടെ റിലീസ് ആയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രം ജനങ്ങള്‍ അംഗീകരിച്ച സന്തോഷത്തിലാണ് ടീം. അതിനിടയില്‍ ആണ് ഒരു അച്ഛൻ ആകാൻ പോകുന്ന സന്തോഷം ശ്രീറാം പങ്കിട്ടത്. 'ഒരു സന്തോഷ വാര്‍ത്തയുണ്ട് കേട്ടോ' എന്ന് പറഞ്ഞായിരുന്നു ആ പോസ്റ്റ്. 

Latest Videos

ഭാര്യ വന്ദിത വീണ്ടും ഗര്‍ഭിണിയാണ്. ഒന്‍പത് വയസ്സുള്ള മകള്‍ വിസമയയ്ക്ക് കൂട്ടായി ഒരാള്‍ കൂടെ വരുന്നു. എന്നായിരുന്നു പോസ്റ്റ്. ഇപ്പോഴിതാ വിച്ചുവിന് കൂട്ടായി ഒരു മകൾ കൂടിയാണ് എത്തിയിരിക്കുന്നു എന്നാണ് ശ്രീരാം പറയുന്നത്.

ഞങ്ങളുടെ രാജകുമാരി, വിച്ചുവിന്‍റെ കുഞ്ഞ് സഹോദരി, ഞങ്ങളുടെ ഈ സന്തോഷം അറിയിക്കുന്നതിൽ ഒരുപാട് ഹാപ്പിയാണ് നമ്മൾ- ശ്രീരാം കുറിച്ചു അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. എന്നും ശ്രീരാം പറഞു. അടുത്തിടെ അച്ഛൻ ആയ സിജു വിത്സനും കമന്റുമായി എത്തി. രണ്ടു ദിവസം മുൻപേ തങ്ങൾക്ക് ഒരു കുഞ്ഞുകൂടി എത്തിയിരുന്നു എന്നാണ് സിജു കമന്റിലൂടെ പറയുന്നത്.

കൊളേജില്‍ ഒന്നിച്ച് പഠിച്ചതാണ് ശ്രീറാമും വന്ദിതയും. നര്‍ത്തകിയായ വന്ദിതയുമായി സൗഹൃദത്തിലായി, പിന്നീട് അതൊരു ഓര്‍ക്കുട്ട് പ്രണയമായി മാറുകയായിരുന്നു. പ്രണയം സംഭവിച്ചതിനെ കുറിച്ച് പറയാം നേടാം എന്ന ഷോയില്‍ വന്നപ്പോള്‍ ഇരുവരും സംസാരിച്ചിട്ടുണ്ട്. സ്പീച് തെറാപ്പിസ്റ്റ് ആണ് വന്ദന. വന്ദനയുടെ ബേബി ഷവറും ആരാധകർ ആഘോഷമാക്കിയിരുന്നു.

നടി സൊനാക്ഷി സിൻഹ വിവാഹിതയാകുന്നു; വരന്‍ സഹീർ ഇക്ബാല്‍

ഷാരൂഖും അംബാനിയും ഒന്നിച്ചിരുന്നു മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കുടിച്ച പാനീയം; വില കേട്ട് ഞെട്ടരുത് !

click me!