അവൾ വ്യത്യസ്തമായി ചെയ്യാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് സാമന്തയുടെ ഉത്തരം ഇങ്ങനെയായിരുന്നു
മുംബൈ: സാമന്ത തന്‍റെ ആരോഗ്യത്തെക്കുറിച്ചും വിവാഹമോചനത്തെ കുറിച്ചും ഒരിക്കൽ കൂടി പ്രതികരിച്ചിരിക്കുകയാണ്. എല്ലെ ഇന്ത്യയുമായുള്ള പുതിയ അഭിമുഖത്തിൽ കഴിഞ്ഞ രണ്ട് വർഷമായി താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചാണ് സാമന്ത തുറന്നുപറഞ്ഞത്. നടൻ നാഗ ചൈതന്യയുമായുള്ള വിവാഹ ബന്ധം സാമന്ത നേരത്തെ വേര്‍പ്പെടുത്തിയിരുന്നു. 2022-ൽ, അപൂർവ സ്വയം രോഗപ്രതിരോധ രോഗമായ മയോസിറ്റിസ് കണ്ടെത്തിയതിനെത്തുടർന്ന് സാമന്ത അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു.
അവൾ വ്യത്യസ്തമായി ചെയ്യാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് സാമന്തയുടെ ഉത്തരം ഇങ്ങനെയായിരുന്നു “നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ മാറ്റാൻ ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു, ഞാന്‍ അനുഭവിച്ച ചില കാര്യങ്ങളിലൂടെ കടന്നുപോകേണ്ടിയിരുന്നോ എന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് ആ സമയത്ത് മറ്റൊരു വഴിയും ഇല്ലായിരുന്നു.
ഞാൻ കുറച്ച് മുമ്പ് എന്‍റെ സുഹൃത്തുമായി ഇത് ചർച്ച ചെയ്യുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷം തന്നെ ഉണ്ടാകരുതായിരുന്നു എന്നാണ് ഞാന്‍ ചിന്തിച്ചത്. എന്നാൽ ഇപ്പോൾ എനിക്ക് തോന്നുന്നു, ജീവിതം നിങ്ങൾക്ക് മുന്നില്‍ വയ്ക്കുന്ന സാഹചര്യം നിങ്ങൾ നേരിടണം എന്നാണ്. നിങ്ങൾ അതിൽ നിന്ന് പുറത്തുവരുന്ന കാലം നിങ്ങൾ വിജയിച്ചു. ഞാന്‍ അത്തരം അവസ്ഥ കടന്നതോടെ ശക്തമായി എന്നാണ് തോന്നുന്നത്. ഞാൻ ഇവിടെയെത്താൻ തീയിലൂടെയാണ് കടന്ന് വന്നത്. അത് എനിക്കൊരു ആത്മീയമായ ഉണര്‍വ് തന്നെ നല്‍കി" സാമന്ത പറഞ്ഞു.
“ആത്മീയത എന്‍റെ വ്യക്തിപരമായ വളർച്ചയിൽ വളരെ അവിഭാജ്യമായ കാര്യമാണ്. അത് എന്‍റെ ജോലിയിലേക്കും സ്വാദീനമുണ്ടാക്കുന്നുണ്ട്. അത്മീയത ജീവിതത്തിന്‍റെ എല്ലാ വശങ്ങളെയും സ്വാധീനിക്കുന്നു - ആശയവിനിമയം, ധാരണ, മാനസിക സംഘർഷ കൈകാര്യം ചെയ്യൽ. പല പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ എല്ലാം എന്നെ സഹായിക്കുന്നത് ആത്മീയതയാണ്. ഇന്നത്തെ ലോകത്ത് എന്നത്തേക്കാളും ആത്മീയത ആവശ്യമാണ്, കാരണം വളരെയധികം വേദനയും രോഗവും ഉണ്ട്. ആത്മീയത നിങ്ങളുടെ ഉറ്റ ചങ്ങാതിയും ശക്തിയുടെ അനന്തമായ ഉറവിടവുമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു" തന്‍റെ ആത്മീയ വഴികളെക്കുറിച്ചും സാമന്ത പറഞ്ഞു.