വീട്ടിലെ സഹായി, പതിനാറ് വർഷത്തെ ആശമ്മയുടെ സ്വപ്നം: ഒടുവിൽ ആ സന്തോഷം പങ്കിട്ട് സൗഭാഗ്യ

By Web Team  |  First Published Jul 22, 2024, 3:50 PM IST

രാവിലെ ബ്രഹ്‌മമഹൂര്‍ത്തത്തില്‍ വിളക്ക് വെക്കുന്നതും, സഹസ്രനാമങ്ങള്‍ ജപിക്കുന്നതും ജീവിതത്തില്‍ ഭയങ്കരമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്നും സൗഭാഗ്യ. 


ര്‍ത്തകിയും അഭിനേത്രിയുമായ സൗഭാഗ്യ വെങ്കിടേഷ് യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. താര കല്യാണും അര്‍ജുനും സുദര്‍ശനയുമെല്ലാം സൗഭാഗ്യയുടെ വീഡിയോകളില്‍ ഉണ്ടാവാറുണ്ട്. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. സൗഭാഗ്യയെ സഹായിക്കുന്ന ആശമ്മയും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. 

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി സ്വന്തമായൊരു വീടെന്ന സ്വപ്‌നം സഫലീകരിച്ചിരിക്കുകയാണ് ആശമ്മ. ആശമ്മയ്ക്ക് കുറച്ച് സാധനങ്ങളെക്കെ വാങ്ങിക്കാനായി പോയത് വീഡിയോയില്‍ കാണിച്ചിരുന്നു. ഞങ്ങളെല്ലാവരും ഗ്രൃഹപ്രവേശന ചടങ്ങിന് പോവുന്നുണ്ടെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

Latest Videos

undefined

ആശമ്മയുടേത് ഒരൊറ്റയാള്‍ പോരാട്ടമാണ്. വീടെന്ന് പറഞ്ഞ് ഒരു ശപഥമെടുത്ത് ഇറങ്ങുകയായിരുന്നു. അതിന് വേണ്ടി ഒരുപാട് ജോലികള്‍ ചെയ്തിട്ടുണ്ട്. വാടക കൊടുക്കാതെ, മാറണമെന്നുള്ള ടെന്‍ഷനില്ലാതെ കഴിയാമല്ലോ എന്നുള്ള സന്തോഷത്തിലാണ് ആശമ്മ. 16 വര്‍ഷമായി എനിക്ക് ആശമ്മയെ പരിചയമുണ്ട്. ആഗ്രഹം പോലെ തന്നെ വീട് ആശമ്മയ്ക്ക് സ്വന്തമാക്കാനായതില്‍ ഞങ്ങള്‍ക്കൊരുപാട് സന്തോഷമുണ്ട്. ആശമ്മയ്ക്ക് അര്‍ജുന്‍ ചേട്ടനോടൊരു പ്രത്യേകമായ ഇഷ്ടമുണ്ട്. അതുകഴിഞ്ഞേ കൊച്ചുബേബിയും ഞാനുമൊക്കെയുള്ളൂ. ചേട്ടനും തിരിച്ച് വലിയ കാര്യമാണ്.

ഷോപ്പിംഗിനായി പോയപ്പോഴായിരുന്നു പാര്‍വതി കൃഷ്ണയെ കണ്ടത്. അച്ചുക്കുട്ടന്റെ അമ്മയല്ലേ എന്ന് ചോദിച്ച് പുറകിലൂടെ പോവുകയായിരുന്നു. അതേയല്ലോ എന്ന് പറഞ്ഞ് തിരിഞ്ഞപ്പോഴാണ് പാര്‍വതി സുധാപ്പുവിനെ കണ്ടത്. സുധാപ്പൂ കാണിച്ച സാധനങ്ങളെല്ലാം പാറു വാങ്ങിക്കൊടുക്കുന്നുണ്ടായിരുന്നു. സുധാപ്പൂ ഒന്ന് മടുത്തു വരുന്നതിനിടയിലായിരുന്നു പാറുവിനെ കണ്ടത്. അതോടെ ആ മുഷിച്ചിലങ്ങ് മാറി. വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതും സൗഭാഗ്യ കാണിച്ചിരുന്നു. ഇവരെയൊക്കെ ഇവിടെ ഇങ്ങനെ ഇട്ട് എവിടെയെങ്കിലും പോവുമ്പോള്‍ സങ്കടമാണ്. അവര്‍ക്ക് വേണ്ട കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തുവെക്കാറുണ്ട്. മക്കളെപ്പോലെയാണ് ഞങ്ങള്‍ അവരെ കാണുന്നതെന്ന് മുന്‍പ് അര്‍ജുനും പറഞ്ഞിരുന്നു.

ജോജുവിന്റെ ആദ്യ സംവിധാന ചിത്രം; 'പണി' ഉടൻ തിയറ്ററുകളിൽ, കസറാൻ ബി​ഗ്ബോസ് താരങ്ങളും

രാവിലെ ബ്രഹ്‌മമഹൂര്‍ത്തത്തില്‍ വിളക്ക് വെക്കുന്നതും, സഹസ്രനാമങ്ങള്‍ ജപിക്കുന്നതും ജീവിതത്തില്‍ ഭയങ്കരമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ഒത്തിരി നല്ല കാര്യങ്ങളാണ് ജീവിതത്തിലുണ്ടാവുക. ഇത് എന്റെ അനുഭവമാണ്. ഈയൊരു ലൈഫ് സ്റ്റൈല്‍ ഫോളോ ചെയ്യുമ്പോള്‍ നല്ല കാര്യങ്ങള്‍ മാത്രമേ ജീവിതത്തിലുണ്ടായിട്ടുള്ളൂവെന്നും സൗഭാഗ്യ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!