കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം
സോഷ്യൽ മീഡിയയില്‍ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. ആദ്യകാലത്ത് ഡബ്‍സ്‍മാഷ് വീഡിയോകളിലൂടെ തിളങ്ങി, പിൽക്കാലത്ത് ടിക് ടോക്കിലേക്ക് ചേക്കേറി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം വൈകാതെ ടെലിവിഷൻ പരിപാടികളിലും സ്ഥിര സാന്നിധ്യമായി. ഒപ്പം തന്നെ ഭർത്താവ് അർജുനും 'ചക്കപ്പഴം' പരമ്പരയിലെ 'ശിവനാ'യി പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു.
സോഷ്യൽ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇരുവരും വിശേഷങ്ങളെല്ലാം ആരാധകരോടായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഇരുവരും കൂഞ്ഞിനായി കാത്തിരിക്കുകയാണെന്ന വിവരവും സൗഭാഗ്യ അറിയിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിനെ കാത്തിരിക്കുന്ന സൗഭാഗ്യ വെങ്കിടേഷിന് അമ്മ താര കല്യാൺ നൽകിയ അപ്രതീക്ഷിത സമ്മാനത്തെക്കുറിച്ചുള്ള വിശേഷമാണ് പങ്കുവച്ചിരിക്കുന്നത്.
undefined
കുഞ്ഞിനെ മടിയിലിരുത്തി ലാളിക്കുന്ന അമ്മയുടെ ചിത്രമാണ് സൗഭാഗ്യക്ക് താര സമ്മാനമായി നൽകിയത്. താര തന്നെ വരച്ചതാണ് ഈ ചിത്രം.' ഇത് എന്‍റെ അമ്മ വരച്ച മനോഹരമായ ചിത്രം, ഇത് ഞാനും എന്‍റെ മിട്ടുവും (ജനിക്കാനിരിക്കുന്ന ഞങ്ങളുടെ കുഞ്ഞ്) ആണത്രെ... ഇത് പോസ്റ്റ് ചെയ്യാതിരിക്കാൻ സാധിക്കുന്നില്ല..'- എന്നാണ് സൗഭാഗ്യ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. നർത്തകനായ അർജുൻ ഒരു ടെലിവിഷൻ പരമ്പരയിലും വേഷമിട്ടിട്ടുണ്ട്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അർജുൻ ശ്രദ്ധ നേടിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona