'ആത്മജയുടെ ആദ്യ ഔട്ടിംഗ് ഇഫ്താര്‍ വിരുന്നിലേക്കാണ്' : പുതിയ വീഡിയോയുമായി ദേവികയും വിജയും

By Web Team  |  First Published Apr 16, 2023, 7:10 AM IST

ഇഫ്താര്‍ വിരുന്നിന് കൂട്ടുകാരുടെ വീട്ടിലേക്കാണ് ആത്മജയേയും കൂട്ടി ദേവികയും, വിജയും എത്തിയത്. മോന്‍റെ ആദ്യ ഔട്ടിംഗാണെന്നും, മോന്‍റെ എല്ലാ ആഘോഷങ്ങള്‍ക്കും കൂടെയുണ്ടായിരുന്ന ഫാമിലിയാണ് ഇതെന്നുമാണ് വീഡിയോയില്‍ വിജയ് പറയുന്നത്. 


കൊച്ചി: പാട്ടുപാടിയും പാചകം ചെയ്തും വലിയൊരുകൂട്ടം ആരാധകരെ കൈപ്പിടിയിലാക്കിയ താരജോഡികളാണ് ദേവിക നമ്പ്യാരും വിജയ് മാധവും. ഒരുമിച്ച് പാട്ട് പാടിക്കൊണ്ടും പാചകം ചെയ്തുകൊണ്ടും രണ്ട് പേരും സ്ഥിരം യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും എത്താറുണ്ട്. ദേവികയുടെ ഗര്‍ഭകാല വിശേഷങ്ങളും മറ്റുമെല്ലാം വിജയ് ചാനലിലൂടെ പങ്കുവച്ചത് നിരവധി ആരാധകരാണ് സ്‌നേഹമയമായ കമന്റുകള്‍കൊണ്ട് സ്വീകരിച്ചത്. 

ഭാര്യയ്‌ക്കൊപ്പം ലേബര്‍ റൂമില്‍ കയറിയപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും, മകന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും, ആഘോഷങ്ങളുമെല്ലാം വിജയും ദേവികയും പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ മകന്‍റെ ആദ്യ ഔട്ടിംഗ്, വ്‌ലോഗായി പങ്കുവച്ചിരിക്കുകയാണ്.

Latest Videos

ഇഫ്താര്‍ വിരുന്നിന് കൂട്ടുകാരുടെ വീട്ടിലേക്കാണ് ആത്മജയേയും കൂട്ടി ദേവികയും, വിജയും എത്തിയത്. മോന്‍റെ ആദ്യ ഔട്ടിംഗാണെന്നും, മോന്‍റെ എല്ലാ ആഘോഷങ്ങള്‍ക്കും കൂടെയുണ്ടായിരുന്ന ഫാമിലിയാണ് ഇതെന്നുമാണ് വീഡിയോയില്‍ വിജയ് പറയുന്നത്. നോമ്പ് എടുത്തിട് വരണമെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാല്‍, അമ്മമ്മയുടെ പിറന്നാളായതുകാരണം സദ്യ കഴിക്കേണ്ടി വന്നുമെന്നുമാണ് വിജയ് പറയുന്നത്. മകന്‍റെ പേര് റിവീല്‍ ചെയ്ത സമയത്ത് പലരും ചോദ്യങ്ങളുമായെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പേരാണോ മകന് നല്‍കുന്നതെന്നായിരുന്നു മിക്ക ആളുകളും ചോദിച്ചത്. 

എന്നാല്‍ തങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ള പേരാണ് ആത്മജ എന്നും, സഹോദരിക്ക് കുഞ്ഞുണ്ടായപ്പോള്‍ ആ പേര് പറഞ്ഞ് കൊടുത്തുവെങ്കിലും അവര്‍ക്ക് ആ പേരിനോട് താല്പര്യം തോന്നിയില്ല. അതുകൊണ്ടാണ് സ്വന്തം കുഞ്ഞുണ്ടായപ്പോള്‍ ഈ പേര് തന്നെ നല്‍കിയത്. ദേവികയ്ക്കും തനിക്കും ഈ പേര് ഇഷ്ടമായതോടൊപ്പംതന്നെ, ഇതിന്റെ പേരില്‍ വരുന്ന സംസാരങ്ങളും അറിയാമായിരുന്നു. എന്നാലും ഇത്ര ചര്‍ച്ചയാകുമെന്ന് കരുതിയിരുന്നില്ല. എന്നും വ്‌ലോഗിലൂടെ വിജയ് പറയുന്നുണ്ട്. കൂടാതെ ഇഫ്താര്‍ വീട്ടിലെ വിശേഷങ്ങളും, ഭക്ഷണരസത്തെക്കുറിച്ചുമെല്ലാം താരം വാചാലനാകുന്നുമുണ്ട്.

കൊവിഡ് കാലത്താണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. തുടക്കം മുതലേ വീഡിയോകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടായിരുന്നു. വീഡിയോ ചെയ്യുന്നത് നിര്‍ത്തരുതെന്നായിരുന്നു ആരാധകര്‍ ഇവരോട് പറഞ്ഞത്. 2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. സീരിയലിലൂടെയാണ് ദേവിക മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായത്. സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായാണ് വിജയ് മാധവ് പ്രശസ്തനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്തേയ്ക്ക് കടക്കുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലാണ് ഇരുവരും തരംഗമായിരിക്കുന്നത്.

പിണക്കം മറന്ന് മോഹൻലാൽ ബിബി ഹൗസിൽ, ആടിയും പാടിയും മത്സരാർത്ഥികൾ, വിഷു ആഘോഷം കെങ്കേമം

വിഷുവിന് മതിൽ ചാടിയ കഥ പറഞ്ഞ് ഏഞ്ചലീന; 'എനിക്കും നാണം' വന്നെന്ന് മോഹൻലാൽ, പൊട്ടിച്ചിരി

click me!