മുംബൈയിലെ ആഢംബര ഫ്ലാറ്റ് 32.50 കോടിക്ക് വിറ്റ് നടി സോനം കപൂര്‍

By Web Team  |  First Published Jan 5, 2023, 5:49 PM IST

മുംബൈയിലെ ഏറ്റവും പോഷായ സ്ഥലത്താണ് ഈ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. 5,533 സ്ക്വയര്‍ ഫീറ്റാണ് ഫ്ലാറ്റിന്‍റെ വിസ്തീര്‍ണം. 


മുംബൈ: തന്‍റെ മുംബൈയിലെ ആഢംബര ഫ്ലാറ്റ് വിറ്റ് നടി സോനം കപൂര്‍. 2015 ല്‍ വാങ്ങിയ ഫ്ലാറ്റാണ് ഏതാണ്ട് 32.50 കോടി രൂപയ്ക്ക് കഴിഞ്ഞ ഡിസംബര്‍ 29ന് വിറ്റത് എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ലണ്ടനിലാണ് സോനം താമസിക്കുന്നത്.

മുംബൈയിലെ ഏറ്റവും പോഷായ സ്ഥലത്താണ് ഈ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. 5,533 സ്ക്വയര്‍ ഫീറ്റാണ് ഫ്ലാറ്റിന്‍റെ വിസ്തീര്‍ണം. മുംബൈ ബാന്ദ്ര ഈസ്റ്റിലെ ബാന്ദ്ര കുര്‍ല കോംപ്ലക്സിന്‍റെ ജി ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഈ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ദില്ലി ആസ്ഥാനമാക്കിയ കമ്പനിക്കാണ് ഈ ഫ്ലാറ്റ് വിറ്റത് എന്നാണ് വിവരം. 

Latest Videos

ആർക്കിടെക്ചറൽ ഡൈജസ്റ്റിലെ റിപ്പോർട്ട് അനുസരിച്ച്. ഈ ഫ്ലാറ്റില്‍ നിന്നും കടലിലേക്ക് വ്യൂ ലഭിക്കുന്ന ഡെക്ക് ഉണ്ട്. ഒപ്പം തന്നെ ഇരട്ട ലോബികള്‍ ഈ ഫ്ലാറ്റിനുണ്ട്. ഒരു ഇന്‍ഡോര്‍ നീന്തൽക്കുളം, ജിം, ഒരു മിനി തിയേറ്റർ, മൾട്ടി പർപ്പസ് ഹാൾ എന്നിവ ഈ ഫ്ലാറ്റില്‍ ഉള്‍പ്പെടുന്നു. നാല് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യവും ലഭിക്കും. 

സോനം കപൂറിനും ഭർത്താവ് ആനന്ദ് അഹൂജയ്ക്കും ദില്ലിയിലെ  പൃഥ്വിരാജ് റോഡിൽ ഒരു ആഡംബര ബംഗ്ലാവും ലണ്ടനിലെ നോട്ടിംഗ് ഹില്ലിൽ മറ്റൊരു വീടും ഉണ്ട്. 2018 മെയ് മാസത്തിലാണ് സോനവും ആനന്ദും തമ്മിലുള്ള വിവാഹം നടന്നത്. 

ഷോം മഖിജയുടെ 'ബ്ലൈൻഡ്' എന്ന ചിത്രത്തിലാണ് സോനം അടുത്തതായി അഭിനയിക്കുന്നത്. സോനം കാഴ്ച വൈകല്യമുള്ള ഒരു പോലീസുകാരന്‍റെ വേഷത്തിലാണ് എത്തുന്നത്.

വിവാദങ്ങൾക്കിടെ ദീപികയ്ക്ക് പിറന്നാൾ, 'നിങ്ങളെ ഓർത്ത് അഭിമാന'മെന്ന് ഷാരൂഖ്, ആശംസയുമായി ടീം 'പഠാൻ'

'ഇത് പറഞ്ഞതിന് ഞാന്‍ കൊല്ലപ്പെട്ടേക്കാം': താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കരണ്‍ ജോഹര്‍

click me!