നടി ഷെല്ലി തന്റെ മകന് ഓട്ടിസവും എഡിഎച്ച്ഡിയും ഉണ്ടെന്ന് വെളിപ്പെടുത്തി. ഒരു സ്‌കൂള്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ഷെല്ലി ഈ കാര്യം പങ്കുവെച്ചത്.
തിരുവനന്തപുരം: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഷെല്ലി. കുങ്കുമപ്പൂവ് സീരിയലിലെ ശാലിനി എന്ന കഥാപാത്രമാണ് ഷെല്ലിയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. ഒരു കാലത്ത് വീട്ടമ്മമാരെ ഒത്തിരി കരയിപ്പിച്ച ദുഃഖപുത്രി കഥാപാത്രമായിരുന്നു ശാലിനി. പിന്നീടും ഷെല്ലിയെ തേടി സീരയിലുകളെത്തി. സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിലും ഷെല്ലിയ്ക്ക് ബ്രേക്ക് ലഭിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മിന്നല്‍ മുരളിയിലെ ഷെല്ലിയുടെ വേഷം ഏറെ ശ്രദ്ധേയമാണ്
ഇപ്പോഴിതാ ഷെല്ലിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ മകനെക്കുറിച്ചുള്ള ഷെല്ലിയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തന്റെ മകന്‍ ഓട്ടിസ്റ്റിക് ആണെന്നും എഡിഎച്ച്ഡി ഉണ്ടെന്നുമാണ് ഷെല്ലി പറയുന്നത്. ഒരു സ്‌കൂളിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
''എനിക്കൊരു മകനുണ്ട്. അവന്‍ ഓട്ടിസ്റ്റിക് ആണ്. എഡിഎച്ച്ഡിയുണ്ട്. ഇവിടുത്തെ ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് ആണ് ആദ്യം നന്ദി പറയാനുള്ളത്. ഒരു വീടിനുള്ളില്‍ അടച്ചിടാതെ, അവരെ മാറ്റി നിര്‍ത്താതെ, അവരുടെ കഴിവ് പുറത്തു കൊണ്ടു വരാന്‍ നിങ്ങള്‍ കാണിച്ച മനസും നല്‍കിയ പിന്തുണയും അതിനായി വച്ച ചുവടുമാണ് ഏറ്റവും മികച്ച കാര്യം. തങ്ങളുടെ കുട്ടിയെ മുന്നോട്ട് കൊണ്ടു വരണം എന്ന് അവരുടെ മനസിലുള്ളതിനാലാണ്. അതിന് ആദ്യം തന്നെ അവരോട് നന്ദി പറയേണ്ടതുണ്ട്.'' ഷെല്ലി പറയുന്നു.
രണ്ടാമത് നന്ദി പറയുന്നത് ഇവരെ നോക്കുന്ന അധ്യാപകരോടാണ്. ഇത് വളരെയധികം ക്ഷമ വേണ്ടൊരു പ്രൊഫഷന്‍ ആണ്. എന്റെ മേഖല ഇതാണെന്നും ഇതാണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്നുമുള്ള ചിന്തയുള്ള, ഇവരുടെ കഴിവുകള്‍ പുറത്ത് കൊണ്ടു വരാന്‍ ശ്രമിക്കുന്ന അധ്യാപകരോടാണ് നന്ദി പറയാനുള്ളത്.
മൂന്നാമതായി നന്ദി പറയാനുളളത് വിദ്യാര്‍ത്ഥികളോടാണ്. നിങ്ങളെ പലരും പല പേരും വിളിക്കുന്നുണ്ട്. പക്ഷെ അതൊന്നുമല്ല നിങ്ങള്‍. നിങ്ങള്‍ നിങ്ങളുടെ വ്യക്തിത്വമാണ് കാണിക്കുന്നത്. നിങ്ങളുടെ ആത്മവിശ്വാസമാണ് ഈ കാണുന്നത്. സ്വതന്ത്രരായി ജീവിക്കാന്‍ പഠിക്കണം. അതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട് എന്നും ഷെല്ലി പറയുന്നു.
കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് വൈറൽ; വിവാഹ തീയതി ഇതോ ?
'അല്ലു ചെയ്തത് കണ്ടുപഠിക്ക്; വീണ്ടും മലയാളത്തിന് അപമാനം?': 'ബേബി ജോണ്‍' ഗാനത്തിനെതിരെ ട്രോള്‍