'കീരിക്കാടനെ ഇങ്ങേരു തീർത്തേനെ'; ഒടുവില്‍ 'കിരീടം' കലിപ്പനെ കണ്ടെത്തി, ആളിപ്പോൾ ഹെഡ്മാസ്റ്റർ

By Web Team  |  First Published Jul 16, 2023, 3:42 PM IST

നായകൻ സേതുമാധവനെക്കാൾ രോഷം കൊണ്ട് കീരിക്കാടനെ കൊല്ലാൻ നിൽക്കുന്നതായി തോന്നും.


ലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ ബി​ഗ് സ്ക്രീനിൽ എത്തി ഇന്ന് മലയാളികളുടെ പ്രിയ ലാലേട്ടനായി മാറിയ മോഹൻലാൽ അനശ്വരമാക്കിയ ഒട്ടനവധി കഥാപാത്രങ്ങളുണ്ട്. ഇന്നും കാലാനുവർത്തിയായി അവ പ്രേക്ഷക മനസിൽ നിലകൊള്ളുകയും ചെയ്യുന്നു. ഇക്കൂട്ടത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് സേതുമാധവൻ. 'കിരീടം' സിനിമയിലെ സേതുവായെത്തി കസറിയ മോഹൻലാലിനെ അത്രപെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാകില്ല. ഈ ചിത്രത്തിലെ ക്ലാമാക്സ് രം​ഗത്തിലെ ഒരു ഫോട്ടോ ആയിരുന്നു കഴിഞ്ഞ കുറച്ചുനാളുകളായി സിനിമ ​ഗ്രൂപ്പുകളിൽ നിറഞ്ഞ് നിന്നത്. 

കീരീടം സിനിമയിൽ ക്ലൈമാക്സിൽ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു മുഖമാണത്. മോഹൻലാലിന്റെ പിന്നിലായി നിൽക്കുന്ന നാട്ടുകാരുടെ ഇടയിലുള്ള ഒരാൾ. കണ്ടാൽ നായകൻ സേതുമാധവനെക്കാൾ രോഷം കൊണ്ട് കീരിക്കാടനെ കൊല്ലാൻ നിൽക്കുന്നതായി തോന്നും. ഈ ഫോട്ടോ പങ്കുവച്ച് എസ് കെ സുധീഷ് എന്ന ആളാണ് 'cinephile', ​ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടത്.

Latest Videos

'സേതുമാധവൻ കൊന്നില്ലായിരുന്നെങ്കിൽ കീരിക്കാടനെ ഇങ്ങേരു തീർത്തേനെ', എന്നായിരുന്നു ​ഗ്രൂപ്പിലെ പോസ്റ്റ്. പിന്നാലെ ആ നാട്ടുകാരനെ കണ്ടെത്തുകയും ചെയ്തു. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ സാലു ജസ്റ്റസ് ആണ് ആ കലിപ്പൻ. മംഗലത്തുകോണം സെന്റ് അലോഷ്യസ് സ്കൂളിലെ ഹെഡ്മാസ്റ്റർ ആണ് ഇ​ദ്ദേഹം. കിരീടം സിനിമയുടെ ക്ലൈമാക്സ് ആര്യനാട് ഭാഗത്താണ് ഷൂട്ട് ചെയ്തിരുന്നത്. 

"ഹായ്. ഞാൻ സാലു ജസ്റ്റസ്. കിരീടം സിനിമയിലെ ക്ലൈമാക്സ് രംഗത്ത് വന്ന കലിപ്പനെക്കുറിച്ച് ഈ ഗ്രൂപ്പിൽ അന്വേഷിച്ചിരുന്നല്ലോ.. അത് ഞാനാണ്. ലാലേട്ടൻ എന്ന പ്രതിഭാസത്തെ കാണാൻ, ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞു രാവിലത്തെ കാപ്പി പോലും കുടിക്കാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ കൗമാരക്കാരൻ അദ്ദേഹത്തിന്റെ തൊട്ട് അടുത്ത് ഷൂട്ടിംഗ് സമയത്ത് എത്തിയത് തന്നെ ഒരു നിയോഗം. ഒരുപാട് സന്തോഷം തോന്നി അങ്ങനെ ഒരു പോസ്റ്റ്‌ വഴി എന്നെക്കുറിച്ച് അന്വേഷിച്ചു എന്നറിഞ്ഞപ്പോൾ. ഞാനിപ്പോൾ മംഗലത്തുകോണം സെന്റ് അലോഷ്യസ് സ്കൂളിൽ ഹെഡ്മാസ്റ്റർ ആണ്", എന്ന് പറഞ്ഞ് സാലു തന്നെ രം​ഗത്തെത്തുകയും ചെയ്തു. 

100 ദിവസത്തെ യുദ്ധത്തിന് ശേഷം ആദ്യം: 'ദുബൈ ചോക്ലേറ്റി'നെ കണ്ട് റെനീഷ- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!