'കേദറിന് ഇത് ആദ്യത്തെ അനുഭവം': കുഞ്ഞുമായി ആ വലിയ യാത്രയ്ക്ക് ഒരുങ്ങി സ്നേഹ ശ്രീകുമാര്‍.!

By Web Team  |  First Published Oct 17, 2023, 8:47 AM IST

പ്രസവത്തിനായി ബ്രേക്കെടുത്ത സ്‌നേഹ കുഞ്ഞതിഥിക്കൊപ്പമായി വീണ്ടും അഭിനയലോകത്തേക്ക് എത്തിയിരുന്നു. മറിമായം, വൈഫ് ഈസ് ബ്യൂട്ടിഫുള്‍ പരമ്പരകളില്‍ അമ്മയ്‌ക്കൊപ്പമായി മകനും മുഖം കാണിക്കുകയായിരുന്നു. 


കൊച്ചി: മിനി സ്ക്രീൻ പ്രേക്ഷകര്‍ക്കെല്ലാം ഏറെ സുപരിചിതയാണ് സ്നേഹ ശ്രീകുമാര്‍. നടി, അവതാരക എന്നിങ്ങനെയുള്ള നിലയില്‍ ശ്രദ്ധേയയായ സ്നേഹ വിവാഹം കഴിച്ചിരിക്കുന്നതും ഒരു കലാകാരനെ തന്നെയാണ്.എസ് പി  ശ്രീകുമാര്‍ എന്ന നടനെ ഇന്ന് മിക്ക മലയാളികള്‍ക്കും അറിയാം. ശ്രീകുമാറും മിനിസ്ക്രീനിലൂടെയാണ് വന്നതെങ്കിലും ഇപ്പോള്‍ സിനിമകളില്‍ ഏറെ അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. 

പ്രസവത്തിനായി ബ്രേക്കെടുത്ത സ്‌നേഹ കുഞ്ഞതിഥിക്കൊപ്പമായി വീണ്ടും അഭിനയലോകത്തേക്ക് എത്തിയിരുന്നു. മറിമായം, വൈഫ് ഈസ് ബ്യൂട്ടിഫുള്‍ പരമ്പരകളില്‍ അമ്മയ്‌ക്കൊപ്പമായി മകനും മുഖം കാണിക്കുകയായിരുന്നു. സ്‌നേഹ യൂട്യൂബ് ചാനലിലൂടെ മകന്‍റെ ഒരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

Latest Videos

മകനുമൊത്തുള്ള ആദ്യത്തെ വിമാനയാത്ര വിശേഷങ്ങളാണ് ഇപ്പോള്‍ സ്നേഹ പങ്കുവയ്ക്കുന്നത്. കേദാര്‍ ആദ്യമായി ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ പോവുകയാണ്. വാവ വരുമ്പോള്‍ ചേച്ചിയും വരണമല്ലോ, അങ്ങനെ കുഞ്ഞിനെ നോക്കുന്ന ചേച്ചി പാസ്‌പോര്‍ട്ടൊക്കെ എടുത്തു. 

സാധാരണ ഞാന്‍ ദുബായിലൊക്കെ പരിപാടിക്ക് പോവുന്നയാളാണ്. പോവുന്നതിന്റെ തലേദിവസം പെട്ടി ഒരുക്കുന്നു, പോവുന്നു അതായിരുന്നു അവസ്ഥ. ഇപ്പോള്‍ അങ്ങനെയല്ലല്ലോ, കേദാറിന്റെ കാര്യങ്ങളെല്ലാം കൃത്യമായി സെറ്റാക്കണ്ടേ. എന്തൊക്കെ എടുക്കണമെന്നറിയില്ല. അതിന്റെ കണ്‍ഫ്യൂഷനൊക്കെയുണ്ടെന്ന് പുതിയ വീഡിയോയില്‍ സ്നേഹ പറയുന്നു. 

കുട്ടിയുമായി വിമാനത്തില്‍ പോകാനുള്ള ഒരുക്കമെല്ലാം സ്നേഹ വിവരിക്കുന്നുണ്ട്. സ്‌ട്രോളര്‍ മേടിച്ചിട്ട് കുറേ ആയെങ്കിലും ഇന്നാണ് അതിലിരുത്തിയത്. എയര്‍പോര്‍ട്ടിലൊക്കെ കുറേ നടക്കാനുണ്ടല്ലോ. അത് ഉപയോഗിക്കാമെന്നാണ് കരുതുന്നത്. വലിയ ഉടുപ്പുകളാണ് ഞാന്‍ എടുത്തിട്ടുള്ളത്. അവിടത്തെ കാലാവസ്ഥ എങ്ങനെയാണെന്നൊന്നും അറിയില്ല. ഹാന്‍ഡ് ലാഗേജില്‍ കുറച്ച് ഡ്രസ് വെക്കണമെന്നാണ് അനുഭവസ്ഥര്‍ എന്നോട് പറഞ്ഞിട്ടുള്ളത്. കേദാറിന്റെ മരുന്നുകളും വെക്കുന്നുണ്ട്. അവന്റെ ഡോക്ടറോട് പറഞ്ഞ് മരുന്നുകളൊക്കെ മേടിച്ച് വെച്ചിട്ടുണ്ട്. ഡയപ്പറും കൈയ്യില്‍ വെക്കുന്നുണ്ടെന്ന് സ്നേഹ വീഡിയോയില്‍ പറയുന്നു.

കുട്ടിയെ നോക്കുന്ന ചേച്ചി ആദ്യമായാണ് ഫ്‌ളൈറ്റില്‍ കയറാന്‍ പോവുന്നത്. മറിമായത്തിലെ ഉണ്ണിയേട്ടനും ദുബായിലേക്ക് വരുന്നുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ദുബായ് യാത്രയാണ്. ആദ്യ യാത്ര സ്‌നേഹയുടെ കൂടെയാണെങ്കില്‍ നല്ലതാണെന്ന് പറഞ്ഞ് സലീമിക്കയൊക്കെ കളിയാക്കിയിരുന്നു.ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളില്‍ ഞാന്‍ ദുബായിലേക്ക് പോയിരുന്നു. നേരത്തെ ഏറ്റെടുത്ത പരിപാടിക്കായിരുന്നു അത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു അത്. അതേ സമയത്താണ് ഇത്തവണയും ഞാന്‍ പോവുന്നതെന്നും സ്നേഹ പറയുന്നു.

കേദാറിനെയും ഒപ്പം കൂടെക്കൂട്ടി പോവാനാവുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. അന്ന് പോയ സ്ഥലങ്ങളിലേക്ക് ഇത്തവണ പോവാന്‍ പറ്റുമോ എന്നറിയില്ല. ഇനിയുള്ള വിശേഷങ്ങളൊക്കെ ഓരോന്നായി ചാനലിൽ ഇടാം എന്നും ആരാധകർക്ക് ഉറപ്പ് നൽകിയാണ് സ്നേഹ വീഡിയോ അവസാനിപ്പിക്കുന്നത്. ആരാധകര്‍ സ്നേഹയ്ക്കും കുഞ്ഞിനും യാത്ര മംഗളം നേരുന്നുണ്ട്.

അച്ഛനെഴുതിയ കുറിപ്പിലെ ഹൃദയം തൊടും വരികള്‍ വായിച്ച്, കണ്ണീര്‍ പൊഴിച്ച് അച്ഛനെ ആശ്ലേഷിച്ച് നവ്യ നായര്‍  

'വെള്ളക്കെട്ടില്‍പെട്ടു പാമ്പുകടിയേറ്റു, ഭയക്കാനൊന്നും ഇല്ല': 2018 തിരക്കഥകൃത്ത് അഖില്‍ പി ധര്‍മ്മജന്‍

click me!