തൊട്ടിലിലാവുമ്പോള്‍ കുട്ടികള്‍ നല്ലത് പോലെ കിടന്നുറങ്ങും. തലയ്ക്ക് നല്ല ഷേപ്പും കിട്ടുമെന്നുമായിരുന്നു സ്‌നേഹ പറഞ്ഞത്.
തിരുവനന്തപുരം: പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് സ്‌നേഹയും ശ്രീകുമാറും. പ്രസവത്തിനായി ബ്രേക്കെടുത്ത സ്‌നേഹ കുഞ്ഞതിഥിക്കൊപ്പമായി വീണ്ടും അഭിനയലോകത്തേക്ക് എത്തിയിരുന്നു. മറിമായം, വൈഫ് ഈസ് ബ്യൂട്ടിഫുള്‍ പരമ്പരകളില്‍ അമ്മയ്‌ക്കൊപ്പമായി മകനും മുഖം കാണിക്കുകയായിരുന്നു.
മകൻ കേദാറിന് തൊട്ടില്‍ കെട്ടിയ വിശേഷങ്ങളാണ് സ്‌നേഹ യൂട്യൂബ് ചാനലിലൂടെ ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്നത്. അവനിങ്ങനെ എപ്പോഴും ആടിക്കൊണ്ടേയിരിക്കണം. ആട്ടം നിര്‍ത്തിയാല്‍ മുഖം വാടും. മുപ്പത് കഴിഞ്ഞാല്‍ തൊട്ടിലില്‍ കിടത്താം. തൊട്ടിലിലാവുമ്പോള്‍ കുട്ടികള്‍ നല്ലത് പോലെ കിടന്നുറങ്ങും. തലയ്ക്ക് നല്ല ഷേപ്പും കിട്ടുമെന്നുമായിരുന്നു സ്‌നേഹ പറഞ്ഞത്.
ഇതൊര് അത്യാവശ്യ കാര്യമാണല്ലോ, അങ്ങനെയാണ് തൊട്ടില്‍ കെട്ടാന്‍ തീരുമാനിച്ചത്. ജനലില്‍ കെട്ടാനാണ് തീരുമാനിച്ചിട്ടുള്ളത്. അതാവുമ്പോള്‍ എങ്ങോട്ടേക്ക് വേണമെങ്കിലും കൊണ്ടുപോവാനും പറ്റും. തൊട്ടിലില്‍ മകനെ കിടത്തി ആട്ടിയുറക്കുന്നതും സ്‌നേഹ വീഡിയോയില്‍ കാണിച്ചിരുന്നു.
ഗര്‍ഭിണിയായപ്പോളും സ്‌നേഹ അഭിനയത്തില്‍ സജീവമായിരുന്നു. ലൊക്കേഷനില്‍ എല്ലാവരും നല്ല കരുതലായിരുന്നു. ഏഴാം മാസത്തിലെ ചടങ്ങ് പരമ്പരയിലും കാണിച്ചിരുന്നു. കേദാര്‍ നാഥ് എന്ന പേര് പരമ്പരയില്‍ ശുഷ്‌കാന്താക്കിയിരിക്കുകയാണ്. അമ്മയുടെ മകനായി വൈഫ് ഈസ് ബ്യൂട്ടിഫുളില്‍ കേദാറുമുണ്ട്.
പ്രസവ സമയത്തെ കാര്യങ്ങളെക്കുറിച്ചുള്ള സ്‌നേഹയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. ഡോക്ടര്‍ പറഞ്ഞ തീയതിയില്‍ തന്നെ അഡ്മിറ്റാവാനായി പോയതായിരുന്നു. അവിടെ ചെന്നതിന് ശേഷം വേദന വരാനുള്ള ഇഞ്ചക്ഷന്‍ തന്നിരുന്നു. വയറൊക്കെ ക്ലീന്‍ ചെയ്തത് കൊണ്ട് ഇനിയൊന്നും കഴിക്കാന്‍ കിട്ടില്ലെന്നായിരുന്നു കരുതിയത്. പൊതുവെ അങ്ങനെ വിശപ്പ് സഹിക്കുന്നയാളല്ല താനെന്നും സ്‌നേഹ പറഞ്ഞിരുന്നു.
വേദന വന്ന് കുഞ്ഞിന്റെ തല ഡോക്ടര്‍ പുറത്ത് കാണുന്നുണ്ടായിരുന്നു. ശരീരഭാരം കൂടിയതിനാല്‍ പുറത്തേക്ക് വരാന്‍ പ്രയാസമുണ്ടെന്നും, സിസേറിയന്‍ വേണ്ടി വരുമെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ ചെയ്‌തോളൂ എന്ന് സ്‌നേഹ സമ്മതം അറിയിക്കുകയായിരുന്നു. മകനെ പുറത്തെടുത്തതെല്ലാം താന്‍ അറിഞ്ഞിരുന്നുവെന്നും സ്‌നേഹ പറഞ്ഞിരുന്നു.
മകനൊപ്പമുള്ള ആദ്യ ഫോട്ടോഷൂട്ട്, ആരാധകര്‍ ഏറ്റെടുത്ത് സ്നേഹ ശ്രീകുമാറിന്‍റെ ചിത്രങ്ങള്‍