അതിന്‍റെ ഭാഗമായുള്ള വീഡിയോ വ്ലോഗ് പങ്കുവച്ചത് പ്ലേ ചെയ്യുന്നതിന്റെ മുന്നേതന്നെ, 'ഏഴാം മാസത്തിലെ ആഘോഷം അറിയാം, ഒമ്പതാം മാസത്തിലും ആഘോഷമുണ്ടോ' എന്നാണ് ആരാധകര്‍ ആലോചിക്കുന്നത്.
കൊച്ചി: ജീവിതത്തിലെ മറ്റൊരു ഘട്ടമായ പാരന്‍റിംഗിലേക്ക് കടക്കുന്നതിന്‍റെ ആവേശത്തിലാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സ്‌നേഹയും ശ്രീകുമാറും. പ്രണയകാലത്തിന് ശേഷം വിവാഹിതരായ ഇരുവരും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോഴുള്ളത്. സ്നേഹ തന്റെ നിറവയറുമായി ഒമ്പതാം മാസത്തിലേക്ക് കടക്കുകയാണ്.
അതിന്‍റെ ഭാഗമായുള്ള വീഡിയോ വ്ലോഗ് പങ്കുവച്ചത് പ്ലേ ചെയ്യുന്നതിന്റെ മുന്നേതന്നെ, 'ഏഴാം മാസത്തിലെ ആഘോഷം അറിയാം, ഒമ്പതാം മാസത്തിലും ആഘോഷമുണ്ടോ' എന്നാണ് ആരാധകര്‍ ആലോചിക്കുന്നത്. യുട്യൂബില്‍ സജീവമായ താരങ്ങളുടെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലേയും സംഭവങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ആരാധകര്‍ താരങ്ങളുടെ പുതിയ വീഡിയോയും ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.
'ഇതൊരു ഗര്‍ഭമല്ലേ.. ഇങ്ങനെ ആഘോഷമാക്കേണ്ട ആവശ്യമുണ്ടോ?' എന്ന ആരാധകരുടെ സംശയത്തെ ഇന്‍ട്രോ ടോക്ക് ആക്കിയാണ് സ്നേഹയുടെ ഏറ്റവും പുതിയ വീഡിയോ തുടങ്ങുന്നത്. സംഗതി എന്താണെന്നുവച്ചാല്‍ സീരിയല്‍ ഷൂട്ടിംഗാണ് പുതിയ വ്ളോഗ് എന്നും പറയാം. സ്നേഹ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീ കേരളത്തിലെ 'വൈഫ് ഈസ് ബ്യൂട്ടിഫുള്‍' എന്ന പരമ്പരയിലെ കുമാരിയുടെ ഒമ്പതാം മാസ ചടങ്ങാണ് നടന്നിരിക്കുന്നത്.
സ്നേഹ ഗര്‍ഭിണിയായതോടെയായിരുന്നു സീരിയലിലെ കഥാപാത്രമായ കുമാരിയും ഗര്‍ഭിണിയാണെന്ന് കഥ മാറിയത്. ഒമ്പതാം മാസം വരേയും അഭിനയിക്കാന്‍ സാധിക്കുക എന്നത് വലിയ ഭാഗ്യമാണെന്നാണ് സ്നേഹ പറയുന്നത്. പരമ്പരയില്‍ നിന്നും ചെറിയ ബ്രേക്ക് ഇനി സ്നേഹയ്ക്ക് ആവശ്യമാണ്. അതുകൊണ്ടാണ് ഒമ്പതാം മാസത്തിലെ ചടങ്ങിനുശേഷം 'കുമാരി' അച്ഛനൊപ്പം പോകുന്നു എന്ന സീന്‍ പരമ്പരയില്‍ വന്നതും.
ലൊക്കേഷനിലെ എല്ലാവരുമായുമുള്ള വളരെ രസകരമായ മുഹൂര്‍ത്തങ്ങളെല്ലാം സ്നേഹ വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. കൂടാതെ ലൊക്കേഷനിലെ എല്ലാവരും സ്‌നേഹയെക്കുറിച്ചും കുമാരിയെക്കുറിച്ചുമെല്ലാം വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.
'ദി കേരള സ്റ്റോറി'യുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സുകള്‍
'എന്‍റെ സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ട പോലെ': ലൈവില്‍ കരഞ്ഞ് നടി സദ; ആശ്വസിപ്പിച്ച് ആരാധകര്‍