'യോഗയെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്, ഇതില്ലാത്തൊരു ജീവിതം എനിക്കില്ല'; വിജയ് മാധവ് പറയുന്നു

By Web Team  |  First Published Dec 23, 2024, 1:07 PM IST

യോഗ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും വിജയ്. 


ലയാളികള്‍ക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകന്‍ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ ഭാര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇരുവരും. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ ജീവിതം ഇവർ എപ്പോഴും പങ്കുവെക്കാറുണ്ട്. തനിക്ക് നേരിടേണ്ടി വന്ന വലിയ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് മാധവ്.

"ഇന്ന് ഈ വീഡിയോ ചെയ്യാന്‍ കാരണം കമന്റുകളാണ്. കുറച്ച് കാര്യങ്ങള്‍ പറയാമെന്ന് തോന്നി. എന്തുകൊണ്ടാണ് യോഗ മാത്രം പ്രൊമോട്ട് ചെയ്യുന്നത്, യോഗ ബിസിനസ് ആണോ, ഫ്രീയൊന്നും അല്ലല്ലോ, ഇതിനൊന്നും ആരും കേറത്തില്ല കാശിന്റെ അഹങ്കാരമാണ് എന്നൊക്കെയുള്ള കമന്റുകള്‍ കണ്ടു. അതിനാല്‍ എനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാം. യോഗ എന്നത് എനിക്ക് ജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ്. സ്റ്റാര്‍ സിംഗര്‍ കഴിഞ്ഞ ശേഷം ഞാന്‍ ഇന്ത്യന്‍ ഐഡലില്‍ പാടാന്‍ മുംബൈയില്‍ പോയിരുന്നു. തിരിച്ചുവരുന്ന വഴിയ്ക്ക് തിരുവന്തപുരത്ത് വച്ച് ഒന്ന് വീണു.

Latest Videos

undefined

അപ്പോള്‍ ഒന്നും അറിഞ്ഞില്ല. പിന്നൊരു ദിവസം നടക്കാനിറങ്ങിയപ്പോള്‍ ഒന്ന് തുമ്മി. അന്ന് എന്റെ ബാക്കില്‍ ഒരു പിടുത്തം പിടിച്ചു. തിരക്കുള്ള സമയമാണ്. ഓടിയോടി ഓടിയോടി ഇരിക്കാനും നില്‍ക്കാനും കിടക്കാനും വയ്യാതായി. എന്ത് ചെയ്താലും വേദനയാണ്. സ്വര്‍ഗം കണ്ടു. കരിയറിന്റെ പീക്കില്‍ ഞാന്‍ കിടപ്പിലായി. തിരുവനന്തപുരത്തുള്ള ഡോക്ടര്‍ പറഞ്ഞത് സര്‍ജറി ചെയ്യാതെ വേറെ വഴിയില്ലെന്നാണ്. അത് ചെയ്താല്‍ പിന്നെ നമ്മളില്ല. ഇതിനിടെയാണ് ദൈവം വിട്ടതു പോലെ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ചേച്ചി എന്നോട് യോഗ ചെയ്യാന്‍ പറയുന്നതും യോഗ ടീച്ചറുടെ അടുത്ത് കൊണ്ടു പോകുന്നതും. അങ്ങനെ രണ്ട് മൂന്ന് മാസം യോഗ ചെയ്ത് ഞാന്‍ തിരിച്ചുവന്നു. ജീവിതം തീര്‍ന്നുവെന്ന് കരുതിയിടത്തു നിന്നും ഇന്ന് ഈ വീഡിയോ ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയതിന് പിന്നില്‍ യോഗയാണ്.

ടൊവിനോ-തൃഷ കൂട്ടുകെട്ടിലെ ഇന്‍വെസ്റ്റി​ഗേഷന്‍ ത്രില്ലർ; 'ഐഡന്‍റിറ്റി' പുതിയ അപ്ഡേറ്റ്

അതുകൊണ്ട് യോഗയെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. ഞാനും ദേവികയും തമ്മില്‍ അടുപ്പത്തിലാകുന്നതിലും യോഗയുണ്ട്. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ യോഗയുടെ കമ്പനി തുടങ്ങിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുണ്ടായിരുന്നു. യോഗ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ബിസിനസിനേക്കാള്‍ ഉപരിയാണ്. എല്ലാവരും മനസിലാക്കണം. എന്റെ ജീവിതം തന്നെയാണിത്. ഇതില്ലാത്തൊരു ജീവിതം എനിക്കില്ല" എന്നും വിജയ് മാധവ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!