സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈംഗിക അതിക്രമത്തിന് ഇരയാകാറുണ്ടെന്നും യുവ ഗായകന്‍.
ഇന്ത്യൻ സിനിമയിലെ യുവ ഗായക നിരയിൽ ശ്രദ്ധേയനായ ആളാണ് ഹാർദി സന്ധു. പഞ്ചാബി ഗായകനായ അദ്ദേഹം '83' എന്ന ചിത്രത്തിലെ പാട്ടിലൂടെ ആണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒട്ടനവധി ഗാനങ്ങളിൽ അദ്ദേഹം ഭാഗമായി. ഗായകനെന്ന നിലയിൽ മാത്രമല്ല, ക്രിക്കറ്ററായും നടനായും ഹാർദി സന്ധു ജനശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്നുപറയുകയാണ് ഹാർദി.
നാല്പത്തി അഞ്ച് വയസ് പ്രായം തോന്നിക്കുന്ന സത്രീ ഒരു പരിപാടിക്കിടെ തന്നെ കെട്ടിപ്പിടിച്ച് ചെവിയിൽ നക്കിയെന്ന് ഹാർദി സന്ധു പറയുന്നു. ഇത്തരമൊരു അനുഭവം സ്ത്രീയ്ക്ക് പുരുഷനിൽ നിന്നും ഉണ്ടായാൽ എന്താകുമെന്നും യുവഗായകൻ ചോദിക്കുന്നു. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈംഗിക അതിക്രമത്തിന് ഇരയാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാർദി സന്ധുവിന്റെ വാക്കുകൾ ഇങ്ങനെ
ഒരു വിവാഹ പാർട്ടി നടക്കുകയാണ്. ഞാനാണ് പാടുന്നത്. സ്റ്റേജിന് മുന്നിൽ ഒരു സ്ത്രീ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അവർക്ക് ഏകദേശം നാൽപത്തി അഞ്ച് അടുപ്പിച്ച് പ്രായം വരും. കുറച്ച് കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഡാൻസ് ചെയ്തോട്ടെ എന്ന് അവർ ചോദിച്ചു. പക്ഷേ ഞാനത് നിരസിച്ചു. ഒരാൾക്ക് നമ്മൾ അവസരം കൊടുത്താൽ അതേ ആവശ്യവുമായി മറ്റുള്ളവരും വരും എന്ന് ചിന്തിച്ചപ്പോഴാണ് ഞാനങ്ങനെ ചെയ്തത്. പക്ഷേ അത് കേൾക്കാൻ കൂട്ടാക്കാതെ അവർ വീണ്ടും നിർബന്ധിച്ചു. ഒടുവിൽ എനിക്ക് സമ്മതം പറയേണ്ടി വന്നു. ഒരു പാട്ട് തുടങ്ങി അവസാനിക്കും വരെ ഞങ്ങൾ ഒന്നിച്ച് നഡാൻസ് കളിച്ചു. ശേഷം നിങ്ങൾക്ക് സന്തോഷമായില്ലേന്ന് ചോദിച്ചപ്പോൾ, കെട്ടിപ്പിടിച്ചോട്ടെ എന്നാണ് അവർ എന്നോട് ചോദിച്ചത്. ഞാൻ സമ്മതവും കൊടുത്തു. പക്ഷേ കെട്ടിപ്പിടിക്കുമ്പോൾ എന്റെ ചെവിയിൽ അവർ നക്കി. അതെനിക്ക് അരോചകമായി തോന്നി. ഇതേ സമീപനം പുരുഷനിൽ നിന്നും ഒരു സ്ത്രീയ്ക്ക് സംഭവിച്ചിരുന്നെങ്കിലോ ? എന്താകും പിന്നീട് സംഭവിക്കുക. അതേപറ്റി ഞാൻ പറയേണ്ടതില്ലല്ലോ. ഇവിടെ സ്ത്രീകൾക്കെതിരെ മാത്രമല്ല, പുരുഷന്മാരുടെ നേർക്കും ലൈംഗിക അതിക്രമം നടക്കുന്നുണ്ട്.
കേരളീയം.. ഇത് ഇത്തിരി കൂടിപ്പോയി, എന്റെ ഒരു ചിത്രം പോലുമില്ല; പരിഭവം പറഞ്ഞ് ബാലചന്ദ്ര മേനോൻ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..