വിവാഹം എനിക്ക് പേടിയാണ്, കല്യാണം കഴിച്ചിട്ട് ഞാൻ ഡിവോഴ്സ് ആയാലോ? അഭിരാമി സുരേഷ്

By Web Desk  |  First Published Jan 5, 2025, 5:04 PM IST

ചേച്ചിടെ ലൈഫ് കണ്ട് സത്യം പറഞ്ഞാൽ തനിക്ക് പേടിയാണെന്നും അഭിരാമി പറഞ്ഞിരുന്നു. 


സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയാണ് അഭിരാമി സുരേഷ്. ​ഗായിക അമൃത സുരേഷിന്റെ അനുജത്തി കൂടിയായ അഭിരാമി തന്റെ ബിസിനിസുമായി മുന്നോട്ട് പോവുകയാണ്. ഇതിനിടയിൽ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. കഴിഞ്ഞ കുറേനാളായി വലിയൊരു പ്രശ്നത്തിലൂടെയായിരുന്നു അഭിരാമിയും കുടുംബവും കടന്നു പോയത്. അതിൽ നിന്നെല്ലാം റിക്കവറായി വന്നുകൊണ്ടിരിക്കുകയാണ് ഇവർ. ഈ അവസരത്തിൽ തന്റെ വിവാഹത്തെ കുറിച്ച് അഭിരാമി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

"വിവാഹം എന്നത് എനിക്ക് ട്രോമയാണ്. ചേച്ചിയുടെ ലൈഫ് കണ്ടാണ് അതിനോടൊരു പേടി. എല്ലാം ഒത്തുവന്നൊരാൾ വന്നാൽ മാത്രമെ ഈ കാലത്ത് ഒരാളെ കല്യാണം കഴിക്കാൻ പറ്റുള്ളൂ. മുൻപ് ഒരു വിവാഹം വന്ന് പോയതാണ്. ഈ പ്രശ്നങ്ങൾക്കിടയിൽ ആയത് കൊണ്ടായിരുന്നു അതിൽ നിന്നും മാറിയത്. വിവാഹം കഴിക്കാൻ ഞാൻ നിലവിൽ റെഡിയല്ല. ഇനിയിപ്പോ ഞാനൊരു കല്യാണം കഴിച്ചാൽ തന്നെ വേറൊരു ഫിൽട്ടറിൽ കൂടിയായിരിക്കും ഞാനത് നോക്കി കാണുന്നത്. എന്റെ ഫാമിലിയിലുണ്ടായ പ്രശ്നങ്ങളുടെ ട്രോമയിൽ നിന്നും റിക്കവറായി കഴിഞ്ഞാൽ ഉറപ്പായും ഞാൻ വിവാ​ഹം കഴിക്കും. ആ സമയത്ത് ആരെങ്കിലും വന്നുകഴിഞ്ഞാൽ വിവാഹം കഴിക്കും. ഇക്കാലത്ത് അതൊക്കെ വലിയൊരു തീരുമാനമാണ്. ഞാനൊന്ന് കല്യാണം കഴിച്ചിട്ട് ഡിവോഴ്സ് ആകുന്നതെന്നത് ഒന്ന് ആലോചിച്ച് നോക്കിയെ. അപ്പോൾ ഞാനൊന്ന് ഓക്കെയായ ശേഷം നോക്കാം", എന്നാണ് വിവാഹത്തെ കുറിച്ച് അഭിരാമി പറഞ്ഞത്. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു ഇവരുടെ പ്രതികരണം. 

Latest Videos

അടിച്ചു മോനേ..; ഇന്‍ഡസ്ട്രികള്‍ വിറപ്പിച്ച് സുവർണ നേട്ടവുമായി മാർക്കോ, സന്തോഷം പങ്കിട്ട് ഉണ്ണി മുകുന്ദൻ

നേരത്തെ തന്റെ വിവാഹത്തെ കുറിച്ച് അഭിരാമി തുറന്നു സംസാരിച്ചിട്ടുണ്ട്. ഡിവോഴ്സ് ഇല്ലാത്തൊരു കല്യാണമാണ് എന്റെ ആ​ഗ്രഹം. പക്ഷേ അത് നടക്കാൻ യോ​ഗവും കൂടെ വേണം. ചേച്ചിടെ ലൈഫ് കണ്ട് സത്യം പറഞ്ഞാൽ എനിക്ക് പേടിയാണെന്നായിരുന്നു അന്നും അഭിരാമി പറ‍ഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!