ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ശ്രുതി രജനികാന്ത് തന്റെ ജന്മദിനം ആഘോഷിച്ചു.
കൊച്ചി; ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയില്‍ സജീവമാണ് താരം. ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിലൂടെ ബാലതാരമായി എത്തിയ ആളാണ് ശ്രുതി. ടെലിവിഷൻ പരമ്പരകൾക്ക് പുറമെ കുഞ്ഞെൽദോ, പത്മ തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായും താരം പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ജന്മദിനമാണ് ഇന്ന് എന്ന് ആരാധകരെ അറിയിക്കുകയാണ് ശ്രുതി. സ്വയം ആശംസ നേരുന്ന കിടിലൻ ഫോട്ടോഷൂട്ട് പങ്കുവെച്ചാണ് താരം പിറന്നാൾ വിവരം ഏവരെയും അറിയിച്ചിരിക്കുന്നത്. 'ഈ കഴിഞ്ഞ വർഷം എനിക്ക് സമ്മാനിച്ച മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ ഓരോ നിമിഷത്തിനും നന്ദി പറയുന്നു. ഞാൻ ഈ വിളക്ക് പ്രകാശനം ചെയ്യുമ്പോൾ, ഞാൻ എൻ്റെ പ്രതീക്ഷകളും സ്വപ്നങ്ങളും നന്ദിയും പ്രപഞ്ചത്തിന് അയയ്ക്കുന്നു, മുന്നോട്ട് 365 ദിവസങ്ങൾ ശോഭനമായിരിക്കട്ടെ. വളർച്ചയും സ്നേഹവും അനന്തമായ സാധ്യതകളും നിറഞ്ഞ ഒരു വർഷം ഇതാ. എനിക്ക് ജന്മദിനാശംസകൾ' എന്നാണ് കിടിലൻ ചിത്രത്തിനൊപ്പം ശ്രുതി കുറിച്ചത്.
undefined
കുമരകത്തെ ലേക്ക്സോങ് റിസോർട്ടാണ് ഫോട്ടോഷൂട്ടിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. നൈറ്റ് അറ്റ്മോസ്ഫിയറിൽ കൊച്ചു വള്ളത്തിൽ നിന്നാണ് ചിത്രങ്ങളും വീഡിയോയും ചിത്രീകരിച്ചിരിക്കുന്നത്. ചെറിയ വെട്ടം നൽകിയിരിക്കുന്നത് കൊണ്ട് തന്നെ ചിത്രം വല്ലാതെ ആകർഷിക്കുന്നുണ്ട്. ആരാധകരെല്ലാം താരത്തിന്റെ ചിത്രത്തിനെ പ്രശംസിക്കുന്നതിനൊപ്പം ഐഡിയയെയും അഭിനന്ദിക്കുന്നുണ്ട്.
മോഡലിംഗിലൂടെയാണ് ശ്രുതിയുടെ തുടക്കം. പിന്നീട് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ആവുകയായിരുന്നു. ഒറ്റ സീരിയല്‍ മത്രമേ ചെയ്തുള്ളൂവെങ്കിലും ശ്രുതി രജനികാന്ത് എന്ന നടി ശ്രദ്ധിയ്ക്കപ്പെടാന്‍ അതിലെ പൈങ്കിളി എന്ന പെങ്ങള് കഥാപാത്രം മാത്രം മതിയായിരുന്നു. സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ശ്രുതി ആര്‍ജെ രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ബ്ലാക്കില്‍ ഗ്ലാമറായി സാമന്ത: ശരിക്കും 'ബോണ്ട് ഗേള്‍' എന്ന് ആരാധകര്‍
തേജസിനും മാളവികക്കും കുഞ്ഞ് പിറന്നു, സസ്പെൻസ് ഒളിപ്പിച്ച് ചിത്രം പങ്കുവെച്ച് താരങ്ങൾ