നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസകള്‍ അറിയിച്ചിട്ടുള്ളത്.
അഭിനയവും മോഡലിങ്ങും ഒക്കെയായി സജീവമാണ് ഷിയാസ് കരീം. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിം നടത്തുന്നുണ്ട്. പാട്ടും ഡാന്‍സും അറിയില്ലെങ്കിലും അതിനെല്ലാം മുന്നിലുണ്ടാവാറുണ്ട് അദ്ദേഹം. ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ് ഷിയാസിനെ കൂടുതല്‍ പേര്‍ അറിഞ്ഞ് തുടങ്ങിയത്. സിനിമയിലടക്കമുള്ള അവസരങ്ങള്‍ ലഭിച്ചതും അങ്ങനെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷിയാസിന്റെ പുതിയ പോസ്റ്റ് ആണ് ഇപ്പോൾ വൈറലായി കെണ്ടിരിക്കുന്നത്. വിവാഹ നിശ്ചയ ചിത്രങ്ങളാണിത്.
എന്നന്നേക്കുമായുള്ള ഞങ്ങളുടെ തുടക്കം. സ്‌നേഹവും ചിരിയുമായി സന്തോഷകരമായൊരു തുടക്കമെന്ന ക്യാപ്ഷനോടെ രെഹനയാണ് പങ്കുവെച്ചത്. ഷിയാസിനെ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ഷിയാസിനെ ഫോട്ടോയില്‍ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസകള്‍ അറിയിച്ചിട്ടുള്ളത്.
മോനെ അഭിനന്ദനങ്ങൾ, എന്നാലും നമ്മളെ വിളിച്ചില്ലെന്നായിരുന്നു ശ്രീനിഷ് അരവിന്ദിന്റെ കമന്റ്. പേളി മാണിയും ആശംസ അറിയിച്ചിരുന്നു. ബ്രോ അഭിനന്ദനങ്ങൾ എന്നാലും അറിയിക്കാമായിരുന്നു എന്നാണ് ബഷീര്‍ ബഷി കമന്റ് ചെയ്തത്. ലിന്റു റോണി, ആലീസ് ക്രിസ്റ്റി, ശ്രീവിദ്യ മുല്ലച്ചേരി, അനുമോള്‍, റോഷന്‍, സാധിക തുടങ്ങിയവരും ആശംസ അറിയിച്ചിരുന്നു. കല്യാണമാണോ അതോ എന്‍ഗേജ്‌മെന്റോ, ഇതെപ്പോഴാണ് സംഭവിച്ചതെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. സെലിബ്രിറ്റികള്‍ മാത്രമല്ല ആരാധകരും ഷിയാസിനോടുള്ള പരിഭവം കമന്റുകളിലൂടെ രേഖപ്പെടുത്തുന്നുണ്ട്.
ഷിയാസിന് വിവാഹം ആലോചിക്കുന്നുണ്ടെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ഉമ്മ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അതുമായി ബന്ധപ്പെട്ട സംസാരങ്ങളൊന്നും താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകരെല്ലാം വളരെ സന്തോഷത്തോടെയാണ് ഷിയാസിന്റെ വിവാഹ വാർത്ത ഏറ്റെടുത്തത്. ഞങ്ങളുടെ ചെറിയ കുടുംബത്തിലേക്ക് സ്വാഗതമെന്ന് പറഞ്ഞ് ഷിയാസിന്റെ സഹോദരനും സഹോദരിയും രെഹനയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
സോഷ്യൽമീഡിയ ഭരിച്ച 2 പോസ്റ്ററുകൾ, 'വാലിബൻ' ജനുവരിയിൽ; 'ഭ്രമയുഗം' എന്ന് ? ചർച്ചകൾ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..