ആകെ തകര്‍ന്നിരിക്കുന്ന കുടുംബത്തിലേക്ക് പുതിയ സന്തോഷം വരുന്നു എന്നാണ് പുതിയ എപ്പിസോഡിലൂടെ പരമ്പര പറയുന്നത്. തമ്പി ഇടപെട്ട് ലൈസന്‍സ് പ്രശ്‌നം പറഞ്ഞ് പൂട്ടിയ ശിവന്റെ 'ശിവന്‍സ് നാടന്‍ ഊട്ടുപുര' വീണ്ടും തുറക്കുകയാണ്.
വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് സാന്ത്വനം വീട് കടന്നുപോകുന്നത്. കടയുടെ തീപിടുത്തവും, അതറിഞ്ഞുള്ള അമ്മയുടെ വിയോഗവും കുടുംബത്തെ ആകെ തളര്‍ത്തുകയായിരുന്നു. എങ്ങനെയെങ്കിലും കട തുറന്ന് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തിരികെ കൊണ്ടുവരാം എന്ന് ബാലേട്ടന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, അതിന് വലിയൊരു പ്രതിസന്ധി തരണം ചെയ്യേണ്ടതായിട്ട് വരുന്നു. തീപിടിച്ച കടയുടെ ചുമരിന് ഉറപ്പ് പോരെന്നും, അതുകൊണ്ട് വീണ്ടും കട തുറക്കണമെങ്കില്‍, ആദ്യം കട പൊളിച്ച് പണിയേണ്ടി വരുമെന്നാണ് എല്ലാ എഞ്ചിനിയര്‍മാരും പറയുന്നത്. അല്ലാതെ തുറക്കുന്ന പക്ഷം, അത് വീണ്ടും വലിയ അപകടത്തിലേക്ക് നയിക്കും എന്നുകൂടെ അറിഞ്ഞതോടെ സാന്ത്വനത്തിലെ എല്ലാവരും ആകെ അടിയിലാകുകയായിരുന്നു.
ആകെ തകര്‍ന്നിരിക്കുന്ന കുടുംബത്തിലേക്ക് പുതിയ സന്തോഷം വരുന്നു എന്നാണ് പുതിയ എപ്പിസോഡിലൂടെ പരമ്പര പറയുന്നത്. തമ്പി ഇടപെട്ട് ലൈസന്‍സ് പ്രശ്‌നം പറഞ്ഞ് പൂട്ടിയ ശിവന്റെ 'ശിവന്‍സ് നാടന്‍ ഊട്ടുപുര' വീണ്ടും തുറക്കുകയാണ്. മുന്നേ ശിവനും അഞ്ജലിയും ചേര്‍ന്ന് ഹോട്ടല്‍ തുറന്നപ്പോള്‍, ഏറ്റവുമധികം പ്രശ്‌നങ്ങളുണ്ടാക്കിയത് ബാലേട്ടനായിരുന്നു. ഹോട്ടല്‍ ബിസിനസിലേക്ക് വീട്ടിലെ ആളുകള്‍ തിരിയുന്നത് ബാലന് ഇഷ്ടമില്ലായിരുന്നെങ്കിലും, ഇപ്പോള്‍ എല്ലാത്തിനും മുന്നില്‍ ബാലേട്ടനാണുള്ളത് എന്നതാണ് രസകരമായ കാര്യം. ഏതായാലും പെട്ടന്നൊന്നും കൃഷ്ണ സ്റ്റോഴ്‌സ് തുറക്കാനാകില്ല എന്ന് മനസ്സിലായതോടെ, സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താന്‍ ഹോട്ടല്‍ തന്നെയാണ് ശരണം.
കൃഷ്ണ സ്‌റ്റോഴ്‌സില്‍ അച്ഛന്റെ പടമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോള്‍ ചുമരില്‍ അച്ഛന്റേയും അമ്മയുടേയും ചിത്രം കാണാം. അതിനുമുന്നില്‍ വിളക്കുവച്ചാണ് കച്ചവടത്തിലേക്ക് സഹോദരങ്ങള്‍ കടക്കുന്നത്. കുടുംബം ഒട്ടാകെ വന്നായിരുന്നു ഉദ്ഘാടനമെല്ലാം. ഉദ്ഘാടനത്തിന്റേതായി പങ്കുവച്ച പ്രൊമോയുടെ അടിയില്‍ പ്രേക്ഷകരെല്ലാം ബാലന് 'പൊങ്കാല' ഇടുകയാണ്. മുന്നേ കടയുടെ ഉദ്ഘാടനത്തിനായി ബാലനെ വിളിച്ചപ്പോള്‍, ശിവനെ ആട്ടിയിറക്കിയ ബാലന്‍, ആ കട തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നത് നാണമില്ലാത്ത പ്രവര്‍ത്തനമാണെന്നെല്ലാമാണ് പരമ്പരയുടെ ആരാധകര്‍ പറയുന്നത്. അതോടൊപ്പം കൃഷ്ണ സ്‌റ്റോഴ്‌സ് എത്രയുംവേഗം തിരികെ ശരിയാക്കിയെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
'ചന്ദനമഴ' വീണ്ടും പെയ്തപോലെ'; ആ നിമിഷങ്ങളില്‍ വീണ്ടും സന്തോഷിച്ച് പ്രേക്ഷകര്‍ - വീഡിയോ
ജീവിതത്തിൽ ആദ്യമായി ഇങ്ങനെ, 'മകളുടെ കല്യാണ ഒരുക്ക'മെന്ന് ദേവി ചന്ദന.!