ഷൈന്‍ ടോം ചാക്കോ ഫ്ലൈറ്റുകളെ പറ്റി പറഞ്ഞു, ഇപി വേദി വിട്ടു? - വീഡിയോ വൈറലാകുന്നു.!

By Web Team  |  First Published Oct 15, 2023, 9:51 AM IST

ഇപി വേദിയില്‍ നില്‍ക്കുമ്പോഴാണ് ഷൈന്‍ പ്രസംഗം തുടങ്ങിയത്. അതിനിടയില്‍ ഇപി വേദി വിട്ടു. ഇത് കണ്ട ഷൈന്‍ 'പറയാൻ പറ്റിയപ്പോ പറഞ്ഞന്നേ ഉള്ളു' എന്നും പറയുന്നത് വീഡിയോയില്‍ ഉണ്ട്. 


കൊച്ചി: ഒരു പരിപാടിക്കിടെ ഫ്ലൈറ്റുകള്‍ സംബന്ധിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ പ്രസംഗം നടത്തുന്നതിനിടെ മുന്‍മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന്‍ വേദി വിടുന്ന വീഡിയോ വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ടൂറിസത്തിന് വേണ്ടി നാട്ടിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ വേണം എന്നാണ് ഷൈന്‍ ടോം ചാക്കോ പ്രസംഗിക്കുന്നത്. അതിനിടെയാണ് വേദിയില്‍ ഉണ്ടായിരുന്ന ഇപി വേദിവിടുന്നത്. 

'ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് നമ്മുടെ കേരളം. എന്നാല്‍ ഇന്നത്തെക്കാലത്ത് ടൂറിസ്റ്റുകള്‍ തെരഞ്ഞെടുക്കുന്ന ആദ്യത്തെ ഓപ്ഷന്‍ ഫ്ലൈറ്റുകളാണ്. എന്തിന് ബംഗ്ലൂരില്‍ നിന്നും ഫ്ലൈറ്റ് നോക്കിയാല്‍ കേരളത്തിലേക്ക് ഇല്ല. രാവിലെ ഒരു ഫ്ലൈറ്റ് ഉണ്ടാകും നാലായിരിത്തിനോ അയ്യായിരത്തിനോ. പിന്നെയൊക്കെ കണക്ഷന്‍ ഫ്ലൈറ്റാണ് ഇരുപത്തിരണ്ടായിരം, ഇരുപത്തിഅയ്യായിരം. ദുബായിന്നാകട്ടെ കാലത്ത് ഫ്ലൈറ്റില്ല കേരളത്തിലേക്ക്. ഒരുനാട് ടൂറിസം വിജയിക്കണമെങ്കില്‍ ആ നാട്ടിലേക്ക് ഫ്ലൈറ്റ് വേണം. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ളത് കേരളത്തിലേക്ക് കേരളത്തിലേക്ക് ഫ്ലൈറ്റുകളും ഇല്ല'

Latest Videos

ഇപി വേദിയില്‍ നില്‍ക്കുമ്പോഴാണ് ഷൈന്‍ പ്രസംഗം തുടങ്ങിയത്. അതിനിടയില്‍ ഇപി വേദി വിട്ടു. ഇത് കണ്ട ഷൈന്‍ 'പറയാൻ പറ്റിയപ്പോ പറഞ്ഞന്നേ ഉള്ളു' എന്നും പറയുന്നത് വീഡിയോയില്‍ ഉണ്ട്. എന്നാല്‍ വേദിയിലുള്ളയാളോട് പറഞ്ഞാണ് ഇപി ജയരാജന്‍ വേദി വിട്ടത് എന്ന് വീഡിയോയില്‍ വ്യക്തമാണ് എന്നാണ് കമന്‍റ് ബോക്സില്‍ അടക്കം പലരും വ്യക്തമാക്കുന്നത്. ഷൈനെ അഭിവാദ്യം ചെയ്യുന്നുമുണ്ട്. ഒക്ടോബര്‍ 5നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KERALA MAN (@the_keralaman)

എന്തായാലും ഇപി ജയരാജന്‍റെ ഇന്‍റിഗോ ഫ്ലൈറ്റ് സംബന്ധിച്ച് വിവാദങ്ങളും വിലക്കും ഓര്‍മ്മിപ്പിക്കുകയാണ് പലരും കമന്‍റ് ബോക്സില്‍. എന്നാല്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയാണ് ഈ വീഡിയോ ഉണ്ടാക്കിയത് എന്ന വാദവും ഇതിന്‍റെ കമന്‍റ് ബോക്സില്‍ പലരും ചേര്‍ക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ പതിവ് രീതിയില്‍ രസകരമായി പറഞ്ഞു എന്നാണ് പലരും പറയുന്നത്. ഇതിനകം വീഡിയോ വൈറലാണ്. 

സിദ്ധാര്‍ത്ഥിനുവേണ്ടി ഒടിനടന്ന് സുമിത്രയും രോഹിത്തും : കുടുംബവിളക്ക് റിവ്യു

'ശിവന്റെ നാടന്‍ ഊട്ടുപുര വീണ്ടും തുറക്കുന്നു' : സാന്ത്വനം റിവ്യു

click me!