സ്വന്തം ശരീരം മാര്‍ക്കറ്റ് ചെയ്ത് ഉദ്ഘാടനങ്ങള്‍; ഈ നടിമാര്‍ വളരെ മോശം ഒരു ട്രെന്‍റാണെന്ന് നടി ഫറാ ഷിബില

By Web Team  |  First Published Oct 5, 2023, 11:54 AM IST

മലയാള സിനിമയില്‍ ഇപ്പോള്‍ നല്ല ക്രാഫ്റ്റിനെ അംഗീകരിക്കുന്ന രീതിയാണെന്നും. അത് പൊസറ്റീവാണെന്നും, മോശം അനുഭവം ഒന്നും മലയാള സിനിമ രംഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പറയുന്ന ഫറാ ഷിബില


തിരുവനന്തപുരം : അടുത്തകാലത്തായി മലയാളത്തിലെ വിനോദ ലോകത്ത് ട്രെന്‍റ് സൃഷ്ടിക്കുന്നത് വലിയ താരങ്ങള്‍ പങ്കെടുക്കുന്ന ഉദ്ഘാടനങ്ങളാണ്.  അതിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സാധാരണമാണ്. എന്നാല്‍ ഇത്തരം ഉദ്ഘാടന ട്രെന്‍റിനെതിരെ പറയുകയാണ് നടി ഫറ ശിബ്ല. പുറത്തിറങ്ങിയ ‘സോമന്റെ കൃതാവ്’ എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഫറാ ഷിബില ഇത് സംബന്ധിച്ച് പ്രതികരിച്ചത്. 

മലയാള സിനിമയില്‍ ഇപ്പോള്‍ നല്ല ക്രാഫ്റ്റിനെ അംഗീകരിക്കുന്ന രീതിയാണെന്നും. അത് പൊസറ്റീവാണെന്നും, മോശം അനുഭവം ഒന്നും മലയാള സിനിമ രംഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പറയുന്ന ഫറാ ഷിബില എന്നാല്‍ പഴയകാലത്ത് നടിമാരും മറ്റും ചൂഷണത്തിന് വിധേയായിട്ടുണ്ടെന്നും. അതിന്‍റെ ആഫ്റ്റര്‍ ഇഫക്ടാണ് ഇപ്പോഴും സിനിമ മേഖലയെ ഭയത്തോടെ സമൂഹം കാണുന്നതിന് കാരണമെന്നും വീഡിയോയില്‍ പറയുന്നു. 

Latest Videos

മലയാള സിനിമയില്‍ ഓഡിഷനുകള്‍ എല്ലാം വളരെ പ്രഫഷണലായാണ് നടക്കുന്നതെന്നും. ഒരു ക്രാഫ്റ്റ് അഭിനേതാവിന് ഉണ്ട് എന്ന് അറിഞ്ഞാല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടും. അതിനായി പ്രത്യേക രീതിയില്‍ മാറേണ്ട കാര്യമില്ലെന്നും, മൊത്തത്തില്‍ ഒരു പോസിറ്റീവ് അന്തരീക്ഷമാണ് മലയാള സിനിമയില്‍. ഇപ്പോള്‍ നായികയാകാന്‍ ഒരു പ്രത്യേക ബോഡി ഷേപ്പ് വേണം എന്ന് സംവിധായകരോ എഴുത്തുകാരോ ഡിമാന്റ് ചെയ്യുന്നില്ലെന്നും ഫറാ ഷിബില പറയുന്നു. 

ഇപ്പോള്‍ സിനിമയിലേക്ക് വരുന്നവരോട് എനിക്ക് പറയാനുള്ളത് ഇവിടെ ക്രാഫ്റ്റിലാണ് വര്‍ക്ക് ചെയ്യേണ്ടത്. അതിന് പെണ്‍കുട്ടികളുടെ മൈന്‍റ് സെറ്റാണ് മാറേണ്ടത്. എന്‍റെ ബോഡിയാണ് മാര്‍ക്കറ്റ് ചെയ്യേണ്ടത് എന്നത് മാറണം. അല്ലെങ്കില്‍ നമ്മുക്ക് കാണാം ഇപ്പോള്‍ ഉദ്ഘാടന ട്രെന്‍റ്.  മുന്‍പ് നല്ല സിനിമകള്‍ ചെയ്ത അറിയാവുന്ന നടിമാരായിരുന്നു ഇത്തരം ഫേസായിരുന്നത്. അവരാണ് വലിയ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്തിരുന്നത്. 

എന്നാല്‍ ഇപ്പോള്‍ ബോഡിയെ മാര്‍ക്കറ്റ് ചെയ്ത് മറ്റൊരു ട്രെന്‍റ് ഉണ്ടാക്കുകയാണ്. ട്രെന്‍റിന്‍റെ പ്രശ്നം അത് ചെയ്യാന്‍ മറ്റുള്ളവര്‍ക്കും തോന്നും എന്നതാണ്. അവര്‍ അത് ചെയ്യുന്നതിനാല്‍ നമ്മുക്ക് എന്താ പറഞ്ഞുടെ എന്ന് വിചാരിക്കുന്നതും, ബോഡി ഷെയിം വിഷയം വരുന്നതും. ഇങ്ങനെ പോയാല്‍ അവസരം കിട്ടും എന്നും, ഇതാണ് സിനിമ എന്നുമുള്ള ഒരു ട്രെന്റ് കൊണ്ടുവരുന്നത് തീര്‍ത്തും മോശമായ ഒരു കാര്യമാണെന്നും സൈന പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഫറ പറയുന്നു.  കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഫറാ ഷിബില

ജാന്‍വി ശ്രീദേവിക്കും ബോണിക്കും വിവാഹത്തിന് മുന്‍പുണ്ടായ കുട്ടിയോ?; സത്യം വെളിപ്പെടുത്തി ബോണി കപൂര്‍.!

ബോക്സോഫീസില്‍ അത്ഭുതം സൃഷ്ടിച്ച ഗദര്‍ 2 ഇനി ഒടിടിയില്‍ : റിലീസ് ഡേറ്റും, പ്ലാറ്റ്ഫോമും ഇതാണ്.!

click me!