'നിയമ നടപടി എടുക്കും': ഷങ്കര്‍ ഭീഷണിപ്പെടുത്തിയത് ഏത് ചിത്രത്തെ, കങ്കുവയോ, ദേവരയോ? ചര്‍ച്ച മുറുകുന്നു

By Web Team  |  First Published Sep 23, 2024, 7:13 PM IST

അടുത്തിടെ ഇറങ്ങിയ ട്രെയിലർ തന്നെ അസ്വസ്ഥനാക്കിയെന്ന് ഷങ്കര്‍ പറയുന്നു. എന്നാല്‍ സിനിമ ഏതെന്ന് ഇന്ത്യന്‍ 2 സംവിധായകന്‍ വ്യക്തമാക്കുന്നില്ല.


ചെന്നൈ: സു വെങ്കിടേശന്‍റെ നോവലായ വേൽ പാരിയിലെ ചില ഭാഗങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകൻ ഷങ്കർ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കിയത് വന്‍ ചര്‍ച്ചയാകുന്നത്.

അടുത്തിടെ ഇറങ്ങിയ ട്രെയിലർ തന്നെ അസ്വസ്ഥനാക്കിയെന്ന് ഷങ്കര്‍ പറയുന്നു. എന്നാല്‍ സിനിമ ഏതെന്ന് ഇന്ത്യന്‍ 2 സംവിധായകന്‍ വ്യക്തമാക്കുന്നില്ല. അദ്ദേഹം കൊരട്ടാല ശിവ സംവിധാനം ചെയ്ത ജൂനിയർ എൻടിആർ അഭിനയിച്ച ദേവര: ഭാഗം 1 അല്ലെങ്കിൽ ശിവയുടെ സൂര്യ അഭിനയിച്ച ശിവ സംവിധാനം ചെയ്ത കങ്കുവയെക്കുറിച്ചാണ് പറയുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

Latest Videos

undefined

തമിഴ്നാട്ടിലെ മധുരയില്‍ നിന്നുള്ള ലോക്സഭ അംഗമായ സു വെങ്കിടേശന്‍ എഴുതിയ ചരിത്ര നോവല്‍ വേൽ പാരി തമിഴിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്. ഇതിന്‍റെ ചലച്ചിത്ര അവകാശം ഷങ്കര്‍ നേരത്തെ വാങ്ങിയിരുന്നു. തിരക്കഥയും തയ്യാറാണ് എന്നാണ് ഷങ്കര്‍ നേരത്തെ പറഞ്ഞത്. 

ഈയിടെയായി 'പല സിനിമകളിലും' അനുവാദമില്ലാതെ നോവലിലെ രംഗങ്ങൾ എടുക്കുന്നതായി ഷങ്കർ എക്‌സിൽ പോസ്റ്റ് ചെയ്തു. അദ്ദേഹം എഴുതി, “സു വെങ്കിടേശന്‍റെ നോവലിന്‍റെ പകർപ്പവകാശ ഉടമ എന്ന നിലയിൽ. വെങ്കിടേശന്‍റെ ഐതിഹാസികമായ തമിഴ് നോവൽ "വീരയുഗ നായഗൻ വേൽ പാരി" പല സിനിമകളിലും കീറിമുറിച്ച് അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കണുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്. അടുത്തിടെയുള്ള ഒരു സിനിമാ ട്രെയിലറിൽ നോവലിലെ പ്രധാന രംഗം കണ്ടതിൽ ശരിക്കും വിഷമമുണ്ട്" ഷങ്കറിന്‍റെ പോസ്റ്റ് പറയുന്നു. 

ഷങ്കർ സിനിമയുടെ പേരൊന്നും പറഞ്ഞില്ലെങ്കിലും. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറുകൾ ദേവര പാര്‍ട്ട് 1, കങ്കുവ എന്നിവയില്‍ ഏതോ ആണ് ഉദ്ദേശിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തീരദേശ കഥ പറയുന്ന ദേവര ആയിരിക്കാം ഷങ്കര്‍ ഉദ്ദേശിച്ചത് എന്നാണ് പലരും പറയുന്നത്. അതേ സമയം ചരിത്ര കഥയായതിനാല്‍ കങ്കുവയായിരിക്കാം ഉദ്ദേശിച്ചതെന്നും ചിലര്‍ വ്യക്തമാക്കുന്നു.  നിയമ നടപടിക്കും പലരും ഷങ്കറിനോട് ആവശ്യപ്പെടുന്നുണ്ട്. 

'പങ്കെടുക്കരുത്': ജൂനിയര്‍ എന്‍ടിആറിനോട് പൊലീസ് നിര്‍ദേശം, ദേവര ഈവന്‍റിന് സംഭവിച്ചത് ഇത് !

'അമിതാഭിനെ നോക്കി ബോളിവുഡ് അന്ന് പരിഹസിച്ച് ചിരിച്ചു': രജനികാന്ത് പറഞ്ഞത് !

click me!