വഴിയോരത്തെ കടയിൽ വച്ച് ഷമ്മിയെ കണ്ട തിലകൻ ആരാധകൻ വാതോരാതെ അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചാണ് പറയുന്നത്.
കേരളം കണ്ട ഏറ്റവും മികച്ച അഭിനയപ്രതിഭ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ, തിലകൻ. സ്വഭാവികമായ ഡയലോഗ് പ്രസൻ്റേഷനിലൂടെ തൻ്റെതായ അഭിനയ ശൈലി നേടിയെടുത്ത അദ്ദേഹം കാലയവനികയ്ക്ക് ഉള്ളിൽ മറഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും മലയാളികൾ തിലകനെ ഓർക്കുന്നു. തിലകന് പകരം വയ്ക്കാൻ മറ്റൊരു നടനും സാധിക്കില്ലെന്ന് കാലങ്ങൾ കഴിയുന്തോറും മലയാള സിനിമയും അടിവരയിട്ടു പറയുന്നു. അദ്ദേഹത്തിന് പകരമാകാൻ ഇനി ആരും വരികയില്ലെന്ന് ആരാധകരും ഒറ്റ സ്വരത്തിൽ പറയുകയാണ്. അനശ്വരമാക്കിയ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസിൽ കുടികൊള്ളുന്ന തിലകനെ കുറിച്ച് അദ്ദേഹത്തിന്റെ ആരാധകൻ പറഞ്ഞൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
തിലകന്റെ മകനും നടനുമായ ഷമ്മി തിലകനും വീഡിയോയിൽ ഉണ്ട്. ഒറ്റനോട്ടത്തിൽ സിനിമ ലൊക്കേഷനാണോ എന്ന് തോന്നിപ്പിക്കുമങ്കിലും യഥാർത്ഥത്തിൽ സംഭവിച്ച കാര്യമാണിത്. വഴിയോരത്തെ കടയിൽ വച്ച് ഷമ്മിയെ കണ്ട തിലകൻ ആരാധകൻ വാതോരാതെ അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് പറയുന്നത് വീഡിയോയിൽ കാണാം.
"കിരീടം അത് മാത്രം മതി.. തിലകക്കുറിയാ. കിലുക്കം പൊളപ്പനല്ലേ. ആ വിജയം ചരിത്രമാണ്. തിയറ്ററിലെ വമ്പൻ ഹിറ്റ് പടമാണത്. സ്ഫടികം എന്താ മോശം പടമാണോ ? എണ്ണി എണ്ണി പറയേണ്ട ചിത്രങ്ങൾ തിലകൻ ചേട്ടന്റേതായുണ്ട്. എന്റെ ഒരായുസ് മതിയാവില്ല അവയെ കുറിച്ച് പറയാൻ", എന്നാണ് മധ്യവയസ്കനായ ആരാധകൻ പറയുന്നത്. ഇതെല്ലാം കേട്ട് തലയാട്ടി ചിരിച്ച് നിൽക്കുന്ന ഷമ്മി തിലകനെ വീഡിയോയിൽ കാണാം.
അതേസമയം, കിംഗ് ഓഫ് കൊത്ത എന്ന ചിത്രമാണ് ഷമ്മി തിലകന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസിന് എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് അഭിലാഷ് ജോഷി ആയിരുന്നു. ദുല്‍ഖറിന്‍റെ അച്ഛന്‍ വേഷത്തില്‍ ആയിരുന്നു ചിത്രത്തില്‍ ഷമ്മി തിലകന്‍ എത്തിയത്.
വർമനെ എതിർത്തത് മാത്രമല്ല, മുത്തുവേൽ വീണ് പോയ സന്ദർഭങ്ങളുമുണ്ട്; 'ഫീൽ ദ ജയിലർ ഇമോഷൻസ്'
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..