'മകന്‍റെ വിജയത്തിന്റെ ആദ്യത്തെ അവകാശി ഞാനല്ല ' തുറന്ന് പറഞ്ഞ് ശാലിനി നായർ

By Web Team  |  First Published Jul 1, 2024, 5:17 PM IST

 'സഹജീവികളോട് സ്‌നേഹമുള്ള മകനായി വളരണം'.. എന്നാണ് നീണ്ട കുറിപ്പിൽ താരം എഴുതി ചേർക്കുന്നത്.


കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ മത്സരാര്‍ത്ഥിയായിരുന്നു ശാലിനി. തനി നാട്ടിന്‍പുറത്തുകാരിയായിരുന്നു ശാലിനി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ശാലിനി ഇപ്പോള്‍. ഇപ്പോഴിതാ തന്റെ മകനെക്കുറിച്ചുള്ള ശാലിനിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മകന്റെ പത്താം ക്ലാസ് വിജയത്തെക്കുറിച്ചും നാട്ടില്‍ നിന്നും ലഭിച്ച ആദരവിനെക്കുറിച്ചുമാണ് ശാലിനി കുറിപ്പില്‍ പറയുന്നത്.

"ക്ഷീണിച്ച കണ്‍പോളകളെ ഉറങ്ങാന്‍ അനുവദിക്കാതെ കുഞ്ഞുറങ്ങും വരെ ഉറക്കമൊഴിച്ച് സ്‌നേഹമൂട്ടി വളര്‍ത്തിയ മകന്റെ വിജയത്തിന്റെ ആദ്യത്തെ അവകാശി ഞാനല്ല എന്റെ അമ്മ മാത്രമാണ്. കഷ്ടി രണ്ട് വയസ്സ് പ്രായം മാത്രം ഉള്ളപ്പോഴാണ് ഉണ്ണിക്കുട്ടനെ അമ്മയെ ഏല്‍പ്പിച്ച് ഞാന്‍ കൊച്ചിയിലേക്ക് ഒരു ജോലി അന്വേഷിച്ച് പോവുന്നത്. ആദ്യമായി കുഞ്ഞിനെ വിട്ട് പിരിഞ്ഞു നില്‍ക്കുന്ന സങ്കടം ഹോസ്റ്റല്‍ മുറിയിലെ ചകിരി കുത്തുന്ന കിടക്കയില്‍ മുഖമമര്‍ത്തി കരഞ്ഞു തീര്‍ത്തിട്ടുണ്ട് ഒരുപാട്.

Latest Videos

undefined

കുഞ്ഞിക്കാലുകള്‍ വെച്ച് ഓടിക്കളിക്കുന്ന പ്രായത്തില്‍ എന്റെ അഭാവം അവനെ ഒട്ടും ബാധിച്ചിരുന്നേ ഇല്ല. എന്റെ അമ്മയായിരുന്നു അവന് അമ്മ എന്റെ അച്ഛന്‍ അച്ഛനും അങ്ങിനെയാണത്രെ സ്‌കൂളിലും കൂട്ടുകാരോടും പറയാറ്,, മൂന്ന് വയസ്സാവുന്നത് വരെ എന്നെ 'അച്ചേച്ചി'ന്ന് വിളിച്ചു.. അവന് ഏറ്റവും പ്രിയപ്പെട്ടയാള്‍ എന്റെ അമ്മയായത് കൊണ്ട് അമ്മമ്മ എന്ന് തിരുത്തി വിഷമിപ്പിച്ചില്ല ;പകരം കഷ്ടപ്പെട്ട് അച്ചേച്ചി വിളി മാറ്റി പതുക്കെ 'മമ്മ'എന്ന് വിളിപ്പിച്ചു തുടങ്ങി..

നെഞ്ചുലച്ചു കളഞ്ഞ മുറിവുണങ്ങുന്ന ഒരു ദിവസം നിങ്ങള്‍ക്കും വരും ദാ ഇതുപോലെ പത്താം ക്ലാസ്സ് പരീക്ഷയിലെ വിജയത്തിന് നാടിന്റെ ആദരം ഏറ്റു വാങ്ങുന്ന ഉണ്ണിക്കുട്ടന്റെ ഫോട്ടോ. 'സഹജീവികളോട് സ്‌നേഹമുള്ള മകനായി വളരണം'.. എന്നാണ് നീണ്ട കുറിപ്പിൽ താരം എഴുതി ചേർക്കുന്നത്.

'ചിലത് പങ്കാളിയില്‍ നിന്നാണ് പഠിക്കുന്നത്': 'മിർസാപൂർ' സെക്സ് സീന്‍ സംബന്ധിച്ച് വിജയ് വര്‍മ്മ

'ഇതൊരു തുടക്കം മാത്രമാണ് ആകാശം പോലും ഒരു അതിരല്ല' : ബോൾഡ് ലുക്കിൽ സാധിക

click me!