പുത്തൻ കാർ ഷാറൂഖിന്റെ വീടായ മന്നത്തിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പഠാന്റെ ഗംഭീര വിജയത്തിന് പിന്നാലെ പുത്തൻ വാഹനം സ്വന്തമാക്കി ഷാരൂഖ് ഖാൻ. റോള്‍സ് റോയ്സ് കള്ളിനന്‍ ബ്ലാക് ബാഡ്ജാണ് ഷാരൂഖ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം പത്തു കോടി രൂപയാണ് കാറിന്റെ വില. പുത്തൻ കാർ ഷാറൂഖിന്റെ വീടായ മന്നത്തിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ബ്ലാക് ബാഡ്ജിന്റെ ആര്‍ട്ടിക് വൈറ്റാണ് ഷാരൂഖ് സ്വന്താക്കിയത്. ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷൻ കൂടിയാണിത്. ഫാന്റം ഡ്രോപ്ഹെഡ് കൂപ്പെ, ഇലക്ട്രിക് ബിഎംഡബ്ലിയു ഐ എയിറ്റ്, ലാന്‍ഡ് ക്രൂയിസര്‍, പജീറോ,സാന്‍ട്രോ എന്നിവയും ഷാരൂഖിന്റെ കാർ കളക്ഷനിൽ ഉണ്ട്. ഇവയ്ക്കൊപ്പം ആണ് പുതിയ അതിഥിയും എത്തിയിരിക്കുന്നത്.
new car Rolls-Royce 555 entrying in last night 🌙 pic.twitter.com/tU1GWgkC9T
— SRK Khammam Fan club (@srkkhammamfc)
അതേസമയം, ജവാന്‍ ആണ് ഷാരൂഖിന്‍റേതായി റിലീസിനൊരുങ്ങുന്ന സിനിമ. ആറ്റ്ലിയുടെ സംവിധാനത്തിൽ നയൻതാര ആണ് നായികയായി എത്തുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാൻ തിയറ്ററിൽ എത്തുക. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. 'ജവാന്റെ' ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്.
റിലീസായിട്ട് രണ്ടാഴ്ച; 'കബ്സ' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിന്‍റേതായി റിലീസിനെത്തിയ ചിത്രമാണ് പഠാന്‍. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.