'രണ്ട് മുന്‍ കാമുകിമാര്‍ ചതിച്ചിട്ടുണ്ട്' : ഷാഹിദ് കപൂറിന്‍റെ തുറന്നുപറച്ചില്‍ - വീഡിയോ വൈറല്‍

By Web Team  |  First Published May 6, 2024, 2:11 PM IST

ഏറെക്കാലം സിംഗിളായി തുടര്‍ന്ന ഷാഹിദ് കപൂര്‍ പിന്നീട് 2015ലാണ് മീറ രാജ്പുത്തിനെ വിവാഹം കഴിച്ചത്. 


മുംബൈ: ബോളിവുഡ് താരം ഷാഹിദ് കപൂറിന്‍റെ ഒരു അഭിമുഖത്തിലെ വീഡിയോ വൈറലാകുകയാണ്. നടി നേഹ ദൂപിയ നടത്തുന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ ഷാഹിദ് തന്‍റെ മുന്‍ കാമുകിമാര്‍ തന്നെ ചതിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന വീ‍ഡിയോയാണ് വൈറലാകുന്നത്. ഇതിന് പുറമേ ആരാണ് ആ കാമുകിമാര്‍ എന്ന രീതിയില്‍ പല സോഷ്യല്‍ മീഡിയ ചര്‍ച്ചകളും നടക്കുകയാണ്. 

ഷാഹിദിനെ മുന്‍ കാമുകിമാര്‍ ചതിച്ചിട്ടുണ്ടോ എന്നായിരുന്നു നേഹയുടെ ചോദ്യം അതിന് ഷാഹിദ് നല്‍കിയ മറുപടി ഇങ്ങനെയാണ്, "ഒരാള്‍ എന്നെ ചതിച്ചെന്ന് എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. മറ്റൊരാളെ എനിക്ക് നല്ല സംശയവുമുണ്ട്. അതിനാല്‍ തന്നെ രണ്ടുപേരാണ് എന്നെ ചതിച്ചത് എന്ന് പറയാം. അവരുടെ പേര് പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല" എന്നാണ് ഷാഹിദ് പറഞ്ഞത്. 

Latest Videos

undefined

എന്നാല്‍ അവര്‍ രണ്ടു നിങ്ങളുടെ പ്രശസ്തരായ മുന്‍ കാമുകിമാരാണോയെന്ന് നേഹ ചോദിച്ചെങ്കിലും ഷാഹിദ് കപൂര്‍ ഉത്തരം നല്‍കിയില്ല. മുന്‍കാലത്ത് ഷാഹിദിനുണ്ടായ പ്രണയങ്ങള്‍ ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്. ഷാഹിദും കരീന കപൂറും ഒരു കാലത്ത് ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു. പിന്നീട് ഈ ബന്ധം പിരിഞ്ഞതിന് പിന്നാലെ ഷാഹിദും പ്രിയങ്ക ചോപ്രയും തമ്മില്‍ ബന്ധം ഉണ്ടായിരുന്നു. 

How Many Women's Cheated on Shahid Kapoor?
byu/Haterskahater inBollyBlindsNGossip

ഏറെക്കാലം സിംഗിളായി തുടര്‍ന്ന ഷാഹിദ് കപൂര്‍ പിന്നീട് 2015ലാണ് മീറ രാജ്പുത്തിനെ വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം അടക്കം അന്ന് വലിയ ചര്‍ച്ചയായെങ്കിലും ഇരുവരും ബോളിവുഡിലെ ഇപ്പോഴത്തെ പെര്‍ഫെക്ട് കപ്പിസുകളില്‍ ഒന്നാണ്. 

കൃതി സനോണിനൊപ്പം അഭിനയിച്ച തേരി ബാത്ത് മെം അയ്സ ഉജ ജിയ എന്ന ചിത്രമാണ് ഷാഹിദിന്‍റെതായി അവസാനം ഇറങ്ങിയ ചിത്രം. ഒരു റോബോട്ടിനെ വിവാഹം കഴിക്കുന്ന യുവാവായാണ് ഷാഹിദ് ഈ ചിത്രത്തില്‍ എത്തിയത്. 

ബോളിവുഡിലെ അത്ഭുത ചിത്രത്തിലെ നായകന്‍ പറയുന്നു; ഈ വര്‍ഷത്തെ എന്‍റെ പ്രിയപ്പെട്ട സിനിമ മലയാളത്തില്‍ നിന്ന്.!

രജനി ചിത്രത്തില്‍ വില്ലനായി 'കട്ടപ്പ' വേണം; പക്ഷെ വേഷവുമായി എത്തിയപ്പോള്‍ സത്യരാജ് ലോകേഷിനോട് പറഞ്ഞത്
 

click me!