വില 214 കോടി! ഇതാണ് ഷാരൂഖ് ഖാന്‍റെ ലണ്ടനിലെ വീട്, വൈറല്‍ ചിത്രങ്ങളും വീഡിയോയും

By Web Desk  |  First Published Dec 31, 2024, 8:05 PM IST

നിരവധി ആഡംബര വസതികള്‍ ഷാരൂഖ് ഖാന് സ്വന്തമായുണ്ട്


ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. ബോളിവുഡ് അതിന്‍റെ മോശം കാലത്തുകൂടി സഞ്ചരിക്കുമ്പോഴും 1000 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്ത രണ്ട് ചിത്രങ്ങളാണ് ഷാരൂഖ് ഖാന്‍റേതായി എത്തിയത്. ഇന്ത്യന്‍ താരങ്ങളില്‍ സമ്പത്തിലും മുന്നിലുള്ള ഷാരൂഖിന്‍റെ മുംബൈയിലെ മന്നത്ത് എന്ന് പേരായ വീട് ആരാധകര്‍ക്ക് സുപരിചിതമാണ്. അതേസമയം ലോകത്തിന്‍റെ പല ഭാഗങ്ങളിലും അദ്ദേഹത്തിന് വീടുകള്‍ ഉണ്ട്. ഇപ്പോഴിതാ ഷാരൂഖിന്‍റെ ലണ്ടനിലെ വീട് ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്.

ലണ്ടനില്‍ അതിസമ്പന്നരടക്കം താമസിക്കുന്ന പാര്‍ക് ലെയ്നിലാണ് ഷാരൂഖിന്‍റെ വസതി. മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസിന്‍റെ 2009 ലെ റിപ്പോര്‍ട്ട് പ്രകാരം 20 മില്യണ്‍ പൗണ്ട് (ഇന്നത്തെ 214 കോടി രൂപ) ആണ് ഈ വീടിന്‍റെ വില. ഒക്ടോബറില്‍ യുകെയില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ വ്ലോഗര്‍ വീഡിയോ പങ്കുവച്ചതോടെയാണ് ഈ വീട് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും ഇപ്പോഴും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും  ആരാധകരില്‍ ചിലര്‍ പ്രതികരിക്കുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Mr. Rohit (@rohitkamboj.tracker)

shah rukh khan's house in park lane (london). pic.twitter.com/vHDLrFTPVA

— αdil. (@ixadilx)

 

ഷാരൂഖ് ഖാന്‍റെ മക്കളായ ആര്യന്‍ ഖാനും സുഹാന ഖാനും പഠിച്ചത് ലണ്ടനിലാണ്. മന്നത്ത് കൂടാതെ മുംബൈയില്‍ത്തന്നെ ജന്നത്ത് എന്ന ഒരു വില്ല കൂടിയുണ്ട് ഷാരൂഖ് ഖാന്. ഷാരൂഖ് ഖാന്‍റെ ഭാര്യ ഗൗരി ഖാന്‍റെ പേരില്‍ ദില്ലിയിലും ഒരു ആഡംബര വസതിയുണ്ട്. ദുബൈയിലും ഷാരൂഖ് ഖാന് വീട് ഉണ്ട്. അതേസമയം സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിംഗ് ആണ് അടുത്ത ഷാരൂഖ് ഖാന്‍ ചിത്രം. സുഹാന ഖാനും അഭിഷേക് ബച്ചനും ഈ ചിത്രത്തില്‍ ഷാരൂഖിനൊപ്പം എത്തുന്നുണ്ട്. 

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'ലവ്‍ഡെയില്‍' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!