കരിയറില്‍ ആദ്യമായി 'മൊട്ടലുക്കില്‍' ഷാരൂഖ്; ട്രോളുകള്‍ ഒഴുകുന്നു.!

By Web Team  |  First Published Jul 11, 2023, 11:34 AM IST

തിങ്കളാഴ്‌ച ഷാരൂഖിന്‍റെ ഏറെ കാത്തിരുന്ന ജവാൻ പ്രിവ്യൂ ലോഞ്ച് ചെയ്‌തിരുന്നു.  ആക്ഷന്‍ പാക്ക്ഡ് വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റായി കഴിഞ്ഞു. 


ഠാനിലൂടെ നിരവധി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തതിന് ശേഷം പുതിയ ചിത്രം ജവാനിലൂടെ മറ്റൊരു ബോക്സോഫീസ് ഭൂകമ്പം തന്നെയാണ് ഷാരൂഖ് പ്രതീക്ഷിക്കുന്നത്. ഇതിന് തുടക്കം എന്ന നിലയില്‍ തിങ്കളാഴ്‌ച ഷാരൂഖിന്‍റെ ഏറെ കാത്തിരുന്ന ജവാൻ പ്രിവ്യൂ ലോഞ്ച് ചെയ്‌തിരുന്നു.  ആക്ഷന്‍ പാക്ക്ഡ് വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റായി കഴിഞ്ഞു. 

നയൻതാര, വിജയ് സേതുപതി, സന്യ മൽഹോത്ര, പ്രിയമണി ഇങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ദീപിക പദുക്കോണിന്റെ സ്പെഷ്യൽ അപ്പിയറൻസും ചിത്രത്തിലുണ്ട്. എന്നാൽ ഈ പ്രിവ്യൂവില്‍‌ സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ഷാരൂഖിന്റെ മൊട്ടത്തല ലുക്കാണ്. 

Latest Videos

ഇത്രയും കാലത്തെ സിനിമ കരിയറില്‍ ഷാരൂഖ് ഖാൻ മൊട്ടത്തലയിൽ അഭിനയിക്കുന്നത് ഇത് ആദ്യമായണ്. പ്രിവ്യൂവിന്‍റെ അവസാനം പഴയ ഹിന്ദി ഗാനത്തിന് ഷാരൂഖ് ചുവടുവയ്ക്കുന്നത് ഒരു പ്രധാന ഹൈലൈറ്റാണ്.  എന്തായാലും ഈ പ്രിവ്യൂവിന് കൈയ്യടി ലഭിക്കുമ്പോഴും ഷാരൂഖിന്‍റെ മൊട്ടലുക്കിന് ഏറെ ട്രോളും ലഭിക്കുന്നുണ്ട. 

പ്രധാനമായും ഷാരൂഖിന്‍റെ ഡാൻസ് വീഡിയോ മറ്റ് ഗാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇറക്കുന്ന നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ചമക് ചല്ലോ എന്ന ഗാനം പശ്ചാത്തലത്തിൽ ഇട്ട് ഇറക്കിയ വീഡിയോയാണ് ഏറെ വൈറല്‍. ഇത് സ്റ്റെപ്പിന് ചേരുന്നുണ്ട് എന്നതാണ് രസകരം. 

Naam to suna he hoga... pic.twitter.com/Tcj9SCkjWm

— 🄹🄰🅅🄴🄳 🅂🄰🄸🄵🄸 (@iamsaahir_13)

Naam to suna he hoga... pic.twitter.com/Tcj9SCkjWm

— 🄹🄰🅅🄴🄳 🅂🄰🄸🄵🄸 (@iamsaahir_13)

Avg advertisement outside dr. batra's hair clinic pic.twitter.com/VVrudvzH9J

— tushR🍕 (@heyytusharr)

Delhi metro is wild pic.twitter.com/9OP2iiFRXj

— ' (@thoughtsofnavy)

In the last scene of Pathaan says 'Meri Hairdresser ke sath appointment hai' and now in Jawaan : pic.twitter.com/M5GV57Whqv

— Shibhhuu (@shibhhuu)

നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാരൂഖ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണാണ് ജവാനിൽ എത്തുന്നതെന്നാണ് വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. 

ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. നടന്‍ വിജയ്, അല്ലു അര്‍ജ്ജുന്‍ എന്നിവരുടെ ഗസ്റ്റ് റോളുകള്‍ ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. 

"എനിക്ക് പുറത്ത് പോകണം" ; സല്‍മാനോട് അപേക്ഷിച്ച മത്സരാര്‍ത്ഥി ഒടുവില്‍ ബിഗ്ബോസ് ഒടിടി വിട്ടു; നാടകീയം

എന്താണ് ഉപ്പും മുളകിലും സംഭവിക്കുന്നത്; സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

click me!