ഒരു ഫോട്ടോയില്‍ ഷാരൂഖിന്‍റെയും അംബാനിയുടെയും കൈയിൽ പിടിച്ചിരുന്ന പാനീയ പാക്കറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
ദില്ലി: ജൂൺ 10 ഞായറാഴ്ച ദില്ലിയിലെ രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മന്ത്രിമാകുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ പങ്കെടുത്തിരുന്നു. ചടങ്ങിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിക്കൊപ്പമാണ് ഷാരൂഖ് എത്തിയതും ഇരുന്നതും. സദസില്‍ ഇരുന്ന് ഇരുവരും സംസാരിക്കുന്ന നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലാകുന്നുണ്ട്.
ഇത്തരത്തിലുള്ള ഒരു ഫോട്ടോയില്‍ ഷാരൂഖിന്‍റെയും അംബാനിയുടെയും കൈയിൽ പിടിച്ചിരുന്ന പാനീയ പാക്കറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പരിപാടിയിൽ ഷാരൂഖും അംബാനിയും 31 രൂപ വിലയുള്ള ഒആർഎസ് ലായിനിയാണ് കുടിക്കുന്നത് എന്നാണ് നെറ്റിസണ്‍സ് കണ്ടെത്തിയത്.
ഇവര്‍ ഒആര്‍എസ് കുടിക്കുമോ എന്നാണ് പലരും ഇത് സംബന്ധിയായ പോസ്റ്റില്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നത് കാണാം. ഇവരൊക്കെ ഇതൊക്കെ കുടിക്കുമോ എന്ന സംശയമാണ് പലരും ഉയര്‍ത്തുന്നത്. ഒആര്‍എസ് കുടിക്കാന്‍ മാത്രമായി എനിക്ക് പണക്കാരനാകണം എന്നാണ് മറ്റൊരാളുടെ കമന്‍റ്. അതേ സമയം “ഇത് ദില്ലിയിലെ ചൂട് കാലവസ്ഥയില്‍ മറ്റേത് പാനീയത്തേക്കാള്‍ നല്ലതാണ്. ഇത് കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. കൂടാതെ, അടുത്തിടെ അദ്ദേഹത്തിന് (ഷാരൂഖിന്) ഹീറ്റ് സ്ട്രോക്ക് ഏറ്റിരുന്നു. അതിനാല്‍ എടുത്ത മുന്‍കരുതലായിരിക്കാം ഇത്” ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ഒആര്‍എസിന്‍റെ ഗുണവും എഴുതിയിട്ടുണ്ട്.
HQ pictures of Shah Rukh Khan & Mukesh Ambani at Rashtrapati Bhavan earlier today for PM Narendra Modi's Oath Ceremony ♥️ pic.twitter.com/HlUE9lV7PU
— Shah Rukh Khan Warriors FAN Club (@TeamSRKWarriors)രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തിരുന്നു. ബോളിവുഡില്‍ നിന്നടക്കം വലിയ താരനിര ചടങ്ങിനായി എത്തിയിരുന്നു. ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ആദ്യമായാണ് ഒരു സത്യപ്രതിജ്ഞ ചടങ്ങില്‍ ഷാരൂഖ് എത്തുന്നത്. ബോളിവുഡ് നടന്‍ അക്ഷയ് കുമാറും ചടങ്ങിന്‍റെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. തമിഴില്‍ നിന്നും സൂപ്പര്‍താരം രജനികാന്ത് ചടങ്ങിന് എത്തിയിരുന്നു. രജനികാന്തിന്‍റെ ഭാര്യ ലത രജനികാന്തും ഒപ്പമുണ്ടായിരുന്നു.
തന്‍റെ മാനേജര്‍ പൂജ ദലാനിക്കൊപ്പമാണ് ഷാരൂഖ് എത്തിയത്. അനില്‍ കപൂര്‍, അനുപം ഖേര്‍, രവീണ ടണ്ടന്‍, വിക്രാന്ത് മാസി, രാജ് കുമാര്‍ ഹിരാനി എന്നിവരെല്ലാം സിനിമ രംഗത്ത് നിന്നും ചടങ്ങിന് എത്തിയിരുന്നു. സിനിമ രംഗത്ത് നിന്നും ഇതവണ മന്ത്രിസഭയിലേക്ക് എത്തുന്നത് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി സുരേഷ് ഗോപിയാണ്.
'മിർസാപൂർ 3' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട് !'
ഇന്ദ്രൻസ്, മുരളി ഗോപി പ്രധാന വേഷങ്ങളിലെത്തുന്ന കനകരാജ്യത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്