ഇപ്പോളിതാ തന്റെ മനോഹരമായ ചിത്രംവരയാണ് ബിജേഷ് പങ്കുവച്ചിരിക്കുന്നത്. ചുമരില്‍ പിന്‍ ചെയ്തിരിക്കുന്ന ക്യാന്‍വാസിലാണ് ബിജേഷ് ചിത്ര വരയ്ക്കുന്നത്.
തിരുവനന്തപുരം: സാന്ത്വനം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ പ്രേകര്‍ക്ക് സുപരിചിതനായ താരമാണ് ബിജേഷ് അവനൂര്‍. തൃശൂര്‍ ജില്ലയിലെ അവനൂര്‍ സ്വദേശിയായ താരം ടിക് ടോക്കിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. ചിത്രരചനയിലും അഭിനയത്തിലും പണ്ടുമുതലേ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള കലാകാരനാണ് ബിജേഷ്. പഠനകാലത്ത് സ്‌ക്കൂള്‍ കലോത്സവങ്ങളില്‍ മികച്ച നടനായും ബിജേഷ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഭിനയത്തോടൊപ്പവും ചിത്രരചനയോടൊപ്പവും മികച്ചൊരു പാചകക്കാരന്‍ കൂടെയാണ് ബിജേഷ്. സാന്ത്വനം പരമ്പരയുടെ സെറ്റില്‍ അഭിനയത്തിന്റെ ഇടവേളകളില്‍ രുചികരമായ ഭക്ഷണം പാകംചെയ്യുന്ന ചിത്രവും വീഡിയോയുമെല്ലാം ബിജേഷ് പങ്കുവച്ചിട്ടുണ്ട്.
ഇപ്പോളിതാ തന്റെ മനോഹരമായ ചിത്രംവരയാണ് ബിജേഷ് പങ്കുവച്ചിരിക്കുന്നത്. ചുമരില്‍ പിന്‍ ചെയ്തിരിക്കുന്ന ക്യാന്‍വാസിലാണ് ബിജേഷ് ചിത്ര വരയ്ക്കുന്നത്. മ്യൂറല്‍ പെയിന്റിംഗിനോട് സദൃശ്യമുള്ള തരത്തിലുള്ള ചിത്രങ്ങളാണ് ബിജേഷ് മിക്കപ്പോഴും വരയ്ക്കാറുള്ളത്. ഇപ്പോള്‍ വരച്ചിരിക്കുന്ന ചിത്രവും അതുപോലെയുള്ളതുതന്നെ. ഗണപതി ഭഗവാന്റെ മനോഹരമായ ചിത്രമാണ് ബിജേഷ് ക്യാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുന്നത്. ചായക്കൂട്ടുകള്‍ക്കിടയില്‍ പടിഞ്ഞിരുന്ന് ചിത്രം വരയ്ക്കുന്ന വീഡിയോയും, വരയുടെ വിവിധ ഭാഗങ്ങളുമെല്ലാം ബിജേഷ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. സന്തോഷവും, സ്‌നേഹവുമടങ്ങുന്ന കമന്റുകളുമായി ആരാധകര്‍ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. വരയോടൊപ്പംതന്നെ മനോഹരമായ ചായക്കൂട്ടുകള്‍ കൂടെ ചേര്‍ന്നതോടെ ചിത്രം അതിഗംഭാരമായി എന്ന് പറയേണ്ടിയിരിക്കുന്നു.
സാന്ത്വനം പരമ്പരയുടെ ഭാഗമാണെങ്കിലും, സ്ഥിരമായി സ്‌ക്രീനില്‍ വരുന്ന കഥാപാത്രമല്ല സേതുവേട്ടന്‍. സാന്ത്വനത്തിലെ പ്രധാന കഥാപാത്രമായ ദേവിയുടെ ബന്ധത്തിലുള്ള സഹോദരനാണ് സേതു. അതുകൊണ്ടുതന്നെ വളരെ കുറച്ച് എപ്പിസോഡുകളില്‍ മാത്രമേ ബിജേഷ് സ്‌ക്രീനില്‍ എത്തിയിട്ടുള്ളു. എങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമായ ബിജേഷിന് നിരവധി ആരാധകരുണ്ട്. പ്ലസ്ടു കഴിഞ്ഞ് ഫൈന്‍ ആര്‍ട് കൊളേജില്‍ സെലക്ഷന്‍ കിട്ടിയെങ്കിലും സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ബിജേഷിന് പോകാന്‍ സാധിച്ചില്ല. കുറച്ചുകാലം ഗള്‍ഫില്‍ ജോലി നോക്കിയെങ്കിലും, അത് നഷ്ടപ്പെട്ടശേഷം നാട്ടില്‍ ബാര്‍ബര്‍ ഷോപ്പുമായി മുന്നോട്ടുപോകുകയാണ് ബിജേഷിപ്പോള്‍.
സാമന്തയും നാഗ ചൈതന്യയും വീണ്ടും ഒന്നിക്കുന്നോ? ആ 'പബ്ലിക്ക് പോസ്റ്റുകള്‍' വലിയ തെളിവോ.!