68 കിലോയിൽ നിന്ന് 58 കിലോയിലേക്ക്; വീണ്ടും വെയിറ്റ് ലോസ് രഹസ്യം വെളിപ്പെടുത്താതെ ആതിര മാധവ്

By Web Team  |  First Published Dec 22, 2024, 10:50 PM IST

നിലവിൽ മാനത്തെ കൊട്ടാരം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്.


മോഡലിങിലൂടെയാണ് ആതിര മാധവ് കരിയര്‍ ആരംഭിച്ചത്. കല്യാണവും പ്രസവുമെല്ലാം കഴിഞ്ഞ് പഴയ സൗന്ദര്യവും ലുക്കും വീണ്ടെടുത്തിരിക്കുകയാണ് നടി. കുടുംബവിളക്ക് സീരിയലിലൂടെയാണ് ആതിര മാധവ് പ്രേക്ഷക ശ്രദ്ധ നേടിയത്. വില്ലത്തിയായിട്ടാണ് വന്നത് എങ്കിലും പിന്നീട് പോസിറ്റീവ് റോളിലേക്ക് മാറി. ഗര്‍ഭിണിയായ ശേഷമാണ് ആതിര സീരിയലില്‍ നിന്നും മാറി നിന്നത്. പകരക്കാരിയായി ഐശ്വര്യ വന്നുവെങ്കിലും ആതിര മാധവിന് കൊടുത്ത സ്ഥാനം വേറെ തന്നെയായിരുന്നു.

പ്രസവ ശേഷം ആതിരയും സ്വാഭാവികമായി തടി വച്ചിരുന്നു. പക്ഷേ അതില്‍ നിന്ന് അഭിനയത്തിലേക്ക് തിരികെ വന്നപ്പോഴുള്ള ട്രാന്‍സ്ഫര്‍മേഷന്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. എല്ലാ വിശേഷങ്ങളും പങ്കുവെച്ചെങ്കിലും വെയിറ്റ് ലോസ് എങ്ങനെ നടത്തിയെന്ന കാര്യം താരം ആരാധകാരുമായി പങ്കുവെച്ചിരുന്നില്ല. വെയിറ്റ് കുറഞ്ഞെന്ന് കാണിക്കുന്ന റീലാണ് പുതുതായി നടി പങ്കുവെച്ചത്. 68 കിലോ ഉണ്ടായിരുന്നപ്പോഴത്തെ വീഡിയോയും അത് 58 ലേക്ക് കുറഞ്ഞപ്പോഴുള്ള വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ എന്ത് ഡയറ്റാണ് എടുത്തതെന്നോ ഏക്സസൈസോ ഒന്നും താരം കൂടെ ചേർത്തിട്ടില്ല.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Athira Madhav (@athira_madhav)

2020 ല്‍ ആണ് ആതിര മാധവിന്റെയും രാജീവ് മേനോന്റെയും വിവാഹം കഴിഞ്ഞത്. ഏറെ കാത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അന്ന് ആതിര മാധവ് കുടുംബവിളക്ക് എന്ന സീരിയല്‍ ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. ഗര്‍ഭിണിയായതിന് ശേഷം സീരിയല്‍ അവസാനിപ്പിച്ചു. കുഞ്ഞു പിറന്നതിന് ശേഷമാണ് ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് ആതിരയും താമസം മാറിയത്.

'കണ്ട് രണ്ട് കണ്ണ്..'; ക്യൂട്ട് ലുക്കിൽ അമൃത നായർ

സീരിയലിൽ സജീവമായതോടെ തിരികെ നാട്ടിലേക്ക് താരം തിരിച്ചെത്തിയിരുന്നു. മൗനരാഗം സീരിയലിലായിരുന്നു തിരിച്ചെത്തിയ ശേഷം ആദ്യമായി വേഷം ചെയ്തത്. നിലവിൽ മാനത്തെ കൊട്ടാരം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ലൊക്കേഷൻ വിശേഷങ്ങളും തരങ്ങൾക്കൊപ്പമുള്ള റീലുമെല്ലാം പലപ്പോഴായി നടി പങ്കുവെക്കാറുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!