ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് താരം വിവാഹവാർത്തയും ചിത്രവും വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോ അർച്ചന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
തിരുവനന്തപുരം: സീരിയൽ താരം (Serial Actress) അർച്ചന സുശീലൻ(Archana Suseelan) വിവാഹിതയായി. പ്രവീൺ നായരാണ് വരൻ. അമേരിക്കയിൽ വെച്ചായിരുന്നു വിവാഹം. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. ബിഗ് ബോസ് മത്സരാർത്ഥിയായിരുന്നു (Big Boss) അര്‍ച്ചന. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് താരം വിവാഹവാർത്തയും ചിത്രവും വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോ അർച്ചന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിൽ കൂട്ടായി പ്രവീണിനെ ലഭിച്ചതിൽ ഭാഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും നൽകുന്നതിന് പ്രവീണിന് നന്ദി എന്നും അർച്ചന ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. മാലയിടാൻ വേണ്ടി രണ്ട് സുഹൃത്തുക്കൾ ഇരുവരെയും എടുത്തുയർന്നുണ്ട് വീഡിയോയിൽ.
സീരിയലിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് അർച്ചന കുടുംബപ്രേക്ഷകരിലേക്കെത്തുന്നത്. മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന വില്ലത്തിയാണ് അർച്ചനയുടെ കഥാപാത്രങ്ങളിലെ എടുത്തുപറയാവുന്ന കഥാപാത്രം. പ്രവീണുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ അർച്ചന മുമ്പും പങ്കുവെച്ചിട്ടുണ്ട്. നിറയെ പൂക്കളുള്ള ലെഹംഗ അണിഞ്ഞുള്ള വിവാഹ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ വൺ മത്സരാർത്ഥിയായിരുന്നു അർച്ചന. നിരവധി പേരാണ് വധൂവരൻമാർക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്.