'മകൾ കമ്മിറ്റഡ് അല്ല, ആലോചന വന്നാൽ നോക്കും'; അമൃതയെക്കുറിച്ച് അമ്മ

By Web Team  |  First Published Dec 23, 2024, 2:18 PM IST

ഞാന്‍ കമ്മിറ്റഡ് ആവുന്നതിന് അമ്മയോട് ചോദിക്കണമോ എന്നായിരുന്നു നടിയുടെ ചോദ്യം.


സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അമൃത നായര്‍. കുടുംബവിളക്കിലൂടെ ആയിരുന്നു അമൃത ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സീരിയലുകളില്‍ മാറിമാറി അഭിനയിച്ചിരുന്ന നടി ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. അമൃതയെ പോലെ നടിയുടെ അമ്മ അമ്പിളിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇടയ്ക്ക് നടിയുടെ യൂട്യൂബ് ചാനലിലൂടെ അമ്മയും സംസാരിക്കാറുണ്ട്. ഏറ്റവും പുതിയതായി ക്യൂ ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃതയും അമ്മയും.

സാധാരണ വരുന്ന പോലെ എന്റെ കല്യാണത്തെ കുറിച്ചാണ് കൂടുതല്‍ ചോദ്യങ്ങളും വന്നിരിക്കുന്നത്. കമ്മിറ്റഡ് ആണോ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. അതിനെപ്പറ്റി ഒന്നും പറയാന്‍ സമയമായിട്ടില്ല. പക്ഷേ ഞാന്‍ കമ്മിറ്റഡ് ആണെന്നും കല്യാണം ഉടനെയൊന്നും ഉണ്ടാവില്ലെന്നും അമൃത പറയുന്നു. മകളുടെ മറുപടി കേട്ടതോടെ ഇത് ഞാന്‍ അറിഞ്ഞില്ലല്ലോ എന്ന് അമ്മ ചോദിക്കുന്നു.

Latest Videos

undefined

ഞാന്‍ കമ്മിറ്റഡ് ആവുന്നതിന് അമ്മയോട് ചോദിക്കണമോ എന്നായിരുന്നു നടിയുടെ മറുചോദ്യം. അത് അറിഞ്ഞാലല്ലേ എനിക്കും കമ്മിറ്റഡ് ആയിരിക്കാന്‍ പറ്റുകയുള്ളൂ എന്നായിരുന്നു അമ്മയുടെ മറുപടി. മാത്രമല്ല എന്റെ മകള്‍ ഇതുവരെ കമ്മിറ്റഡ് അല്ലെന്നും ഒരു ആലോചന വന്നാല്‍ നോക്കുമെന്നും അമ്മ പറഞ്ഞു.

'സംരംഭകയുടെ വിജയത്തിന്റെ എല്ലാ സന്തോഷവും ആ മുഖത്തുണ്ട്'; സാരിയിൽ സുന്ദരിയായി ആര്യ

പക്ഷേ അമ്മയ്ക്ക് ആലോചനകള്‍ നടക്കുന്നുണ്ട്. അയര്‍ലണ്ടില്‍ നിന്ന് വരെ ഒരു ആലോചന വന്നിരുന്നു. ആ അങ്കിളിന് 60 വയസ്സ് പ്രായമുണ്ട്. പക്ഷേ ഞങ്ങള്‍ അത് ക്യാന്‍സല്‍ ചെയ്തു എന്നാണ് നടി പറഞ്ഞത്. ഇതിനൊപ്പം അമൃതയുടെ സാലറി എത്രയാണെന്ന് ചോദ്യവും ഉണ്ടായിരുന്നു. എനിക്കത് വെളിപ്പെടുത്താന്‍ സാധിക്കില്ല. അതിനര്‍ത്ഥം പതിനായിരങ്ങളോ ലക്ഷങ്ങളോ ഉണ്ടെന്നല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!