ടോക്സിക്കല്ല അതിലും വലുത്, ഞാൻ അനുഭവിച്ചത് എനിക്കെ അറിയൂ; മുൻ ഭാര്യയെ കുറിച്ച് ക്രിസ് വേണു​ഗോപാൽ

By Web Team  |  First Published Nov 1, 2024, 9:59 PM IST

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു ദിവ്യയുടെയും ക്രിസിന്‍റെയും വിവാഹം. 


താനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നടൻ ക്രിസ് വേണു​ഗോപാലിന്റെയും നടി ദിവ്യ ശ്രീധറിന്റെയും വിവാഹം. രണ്ട് പേരുടെയും രണ്ടാം വിവാഹം ആയിരുന്നു. താരവിവാഹത്തിന് പിന്നാലെ ഇവരെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇപ്പോഴിതാ മുൻ ഭാര്യയ്ക്കും തനിക്കും ഇടയിൽ നടന്ന ചില പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ക്രിസ് വേണു​ഗോപാൽ.  

അതൊരു ടോക്സിക് റിലേഷൻ ആണെന്ന് പറയാൻ പറ്റില്ലെന്നും അതിനും മുകളിൽ ആയിരുന്നു കാര്യങ്ങളെന്നും ക്രിസ് പറയുന്നു. സോഷ്യൽ മീഡിയയിൽ തന്റെ സ്വന്തം ഫോട്ടോ ഡിപി ഇടാൻ പോലും അവകാശം ഇല്ലായിരുന്നുവെന്നും അതായിരുന്നു റൂൾ എന്നും ക്രിസ് പറയുന്നു. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിൽ ആയിരുന്നു നടന്റെ വെളിപ്പെടുത്തൽ. 

Latest Videos

undefined

"ഞങ്ങൾ ഒന്നിച്ചായിരുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ എന്റെ ഒറ്റയ്ക്കുള്ള ഫോട്ടോ ഡിപി ഇടാൻ പാടില്ലായിരുന്നു.  അതായിരുന്നു റൂൾ. രണ്ടുപേർക്കും ഒരേപോലത്തെ ഡിപി മാത്രമെ പാടുള്ളൂ. അങ്ങനെ അവർ പറഞ്ഞിട്ടുണ്ടായിരുന്നു.  ഫേസ്ബുക്കിൽ ഒരു ഫ്രണ്ടിനെ ആഡ് ചെയ്യാൻ പോലും എനിക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു. അതിനെ ടോക്സിക് റിലേഷൻ എന്ന് പറയാൻ പറ്റില്ല. അതിലും വലുതായിരുന്നു. ഈ ഫോട്ടോ മാത്രമെ ഇടാൻ പാടുള്ളൂ, എന്തിനാണ് ഈ പോസ്റ്റിട്ടത്? അതങ്ങനെ എഴുതാൻ പാടില്ല അങ്ങനെ ഒക്കെ ചോദിക്കുമ്പോൾ ഒരു എഴുത്തുകാരൻ കൂടിയായ ഞാൻ തോറ്റുപോകും. വ്യക്തി എന്ന നിലയിലും ആർട്ടിസ്റ്റ് എന്ന നിലയിലും തോറ്റുപോകും", എന്ന് ക്രിസ് പറയുന്നു.  

'ശരിക്കും അന്വേഷിച്ചോ, അയാളത്ര ശരിയല്ല' : കല്യാണം മുടക്കാന്‍ ശ്രമിച്ചവരുണ്ട് ക്രിസും ദിവ്യയും തുറന്നു പറയുന്നു

"2019ലാണ് ഞങ്ങളുടെ വിവാഹമോചനത്തിന്റെ കാര്യങ്ങൾ തുടങ്ങിയത്. കുറെ തവണ കോടതിയിൽ വിളിച്ചിട്ടും വന്നില്ല. അപ്പീൽ പിരീഡ് കഴിഞ്ഞിട്ടും വന്നില്ല. അങ്ങനെ ആകുമ്പോൾ വേണ്ട എന്നല്ലേ അർത്ഥം. പക്ഷേ ആൾക്കാർ അവരെ സിംപതി എന്ന നിലയിൽ കാണുമ്പോൾ..ഞാൻ എന്താണ് അനുഭവിച്ചതെന്ന് എനിക്കേ അറിയൂ. ആണ് പെണ്ണിനെ തല്ലിയാലും പെണ്ണ് ആണിനെ തല്ലിയാലും ആണിന്റെ ഭാ​ഗത്താണ് തെറ്റെന്നെ ഈ സമൂഹം പറയൂ. നിങ്ങൾ വിവാദങ്ങൾ ഉണ്ടാക്കിക്കോളൂ. പക്ഷേ ഞാൻ ജീവിച്ച ജീവിതം ഞാനാണ് ജീവിച്ചിട്ടുള്ളത്", എന്നും ക്രിസ് പറഞ്ഞു. 

'യു ആർ എ വണ്ടർഫുൾ ആക്ടർ'; ബാലയ്യയെ പുകഴ്ത്തി മമ്മൂട്ടി, ത്രില്ലടിച്ച് താരം, വീഡിയോ വൈറൽ

"ഞാൻ എപ്പോഴും തമാശയ്ക്ക് പറയുന്നൊരു കാര്യമുണ്ട്. ഞാൻ ആറടി മൂന്ന് ഇഞ്ച് പൊക്കം എന്റെ എക്സ് വൈഫ് അഞ്ച് അടി മൂന്ന് ഇഞ്ച് പൊക്കം. ഒരു അടിയുടെ വ്യത്യാസമാണ് ഞങ്ങൾ തമ്മിൽ. ആ അടി എനിക്കാണ് കൊണ്ടത്. തമാശയല്ല. കാര്യമായിട്ടാണ്. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല", എന്നും ക്രിസ് കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!