കഴിഞ്ഞ കുറച്ച് നാളായി ജിഷിനും അമേയയുമാണ് സോഷ്യല്‍ ലോകത്തെ ചര്‍ച്ച.
അടുത്തിടെയായി ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ നിറയുന്നവരാണ് സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും തമ്മിലുള്ള സൗഹൃദം. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും റീൽസും പങ്കുവെച്ച് തുടങ്ങിയതോടെയാണ് താരങ്ങളുടെ പേരിൽ ഗോസിപ്പുകൾ പ്രചരിച്ച് തുടങ്ങിയത്. കമിതാക്കളെപ്പോലെയാണ് ഇരുവരും ഫോട്ടോകളും റീലുകളും സോഷ്യൽമീഡിയ പോസ്റ്റുകളും പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ അമേയ നായരുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ജിഷിൻ.
മൂവി വേൾഡ് മീഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം. സൗഹൃദത്തിനും മുകളിലുള്ള ഒരു ആത്മബന്ധം അമേയയുമായി തനിക്കുണ്ടെന്ന് തുറന്ന് സമ്മതിച്ചു കൊണ്ടാണ് ജിഷിൻ സംസാരിച്ച് തുടങ്ങുന്നത്. വിവാഹമോചനത്തിനു ശേഷം വിഷാദരോഗം ബാധിച്ച് ലഹരിക്ക് അടിമയായതിനെ കുറിച്ചും നടൻ തുറന്ന് പറഞ്ഞിരുന്നു.
"ഞാൻ ഏത് പെൺകുട്ടികളുടെ കൂടെ ഫോട്ടോയോ വീഡിയോയോ ചെയ്താലും അതെല്ലാം ചർച്ചയാകുകയാണ്. അതെന്താണ് എന്നെ പെൺകുട്ടികളുടെ കൂടെ കാണാൻ പാടില്ലേ? അനാവശ്യ തമ്പ് നെയിൽ കൊടുത്ത് ചിലർ ഇതൊക്കെ വാർത്തയാക്കും. ഇതിലൊക്കെ കമന്റിടാനും ചിലർ കാണും. ഈ കമന്റുകളൊന്നും ഞാൻ മൈന്റ് ചെയ്യാറില്ല. എന്നാൽ അമേയയെ ഇതെല്ലാം ബാധിച്ചു. അവൾ ആദ്യമായി നൽകിയ അഭിമുഖത്തിന് താഴെ വളരെ അധികം അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റാണ് വന്നത്", എന്ന് ജിഷിൻ പറയുന്നു.
1991ൽ മൂന്ന് കോടി മുടക്കി എടുത്ത ചിത്രം, വൻ ഹിറ്റ്; ആ പടം വീണ്ടും തിയറ്ററിൽ, ഒപ്പം മമ്മൂട്ടിയും
"യാതൊരു ചീത്തപ്പേരും കേൾക്കാതെയാണ് അമേയ ജീവിക്കുന്നത്. അതിനിടയിലാണ് എന്റെ കുടുംബം തകർത്തതെന്ന് പറഞ്ഞ് ചില അധിക്ഷേപങ്ങൾ വരുന്നത്. എന്തടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത്. അമേയയെ ഞാൻ പരിചയപ്പെട്ടിട്ട് ഒരു വർഷമെ ആയിട്ടുള്ളു. അതേസമയം എന്റെ ഡിവോഴ്സ് കഴിഞ്ഞിട്ട് മൂന്ന് വർഷമായി. എങ്ങനെയാണ് അപ്പോൾ ഇവൾ എന്റെ കുടുംബം തകർന്നതിന് കാരണമാകുന്നത്", എന്നും ജിഷിൻ ചോദിക്കുന്നു. ഞങ്ങളുടെ റിലേഷനെ കുറിച്ച് അമേയ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങൾ തമ്മിൽ മ്യൂച്വലായി ഒരു ധാരണയുണ്ട്. ഒരു ബോണ്ടുണ്ട്. പരസ്പരം താങ്ങി നിർത്താനും കെയർ ചെയ്യാനുമൊക്കെയുള്ള ബോണ്ടിങ്ങുണ്ടെന്നും ജിഷിൻ സമ്മതിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം