അമിതാഭ് ബച്ചന്റെ കുടുംബവുമായി രസത്തിലല്ല താരം എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന്റെ വിശേഷണങ്ങളില്‍ ചൂടേറിയ ഗോസിപ്പായി മാറിയ വിഷയമാണ് ഭര്‍ത്താവിനും കുടുംബത്തിനൊപ്പവും അല്ലാതെ നടി ഐശ്വര്യ റായി ബച്ചന്‍ ഒറ്റയ്ക്ക് വിവാഹത്തിന് എത്തിയത്. മകള്‍ ആരാധ്യയ്ക്കൊപ്പമാണ് ഐശ്വര്യ എത്തിയത്. അമിതാഭ് ബച്ചന്റെ കുടുംബവുമായി രസത്തിലല്ല താരം എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ ഐശ്വര്യ റായി അഭിഷേക് ബച്ചന്‍ വിവാഹമോചനം നടക്കാന്‍ സാധ്യതയുണ്ടെന്ന് പോലും വാര്‍ത്ത വന്നു തുടങ്ങി. അമിതാഭ് ബച്ചനുമായോ സ്വന്തം ഭര്‍ത്താവ് അഭിഷേകുമായോ ഐശ്വര്യ അടുത്ത ഇടപഴകിയില്ലെന്ന് വിവാഹത്തിന്‍റെ വിവിധ വീഡിയോകളില്‍ നിന്നും വ്യക്തമായിരുന്നു. അമിതാഭ് ബച്ചൻ കുടുംബത്തില്‍ കാര്യമായി എന്തോ പ്രശ്‍നങ്ങളുണ്ടെന്നത് ഒരു വര്‍ഷത്തിലേറെയായി നീളുന്ന സംസാരമാണ്. ഇതാണ് ഈ സംഭവത്തോടെ ശക്തമായത്.
എന്നാല്‍ ഐശ്വര്യ അഭിഷേക് ബന്ധം വേര്‍പിരിയുകയാണോ എന്ന അഭ്യൂഹം ശക്തമാക്കിയിരിക്കുകയാണ് അഭിഷേകിന്‍റെ ഒരു ഇന്‍സ്റ്റഗ്രാം ലൈക്ക്. ജേര്‍ണലിസ്റ്റായ ഹീന ഖണ്ഡേൽവാൾ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ഐ എന്ന പംക്തിയില്‍ എഴുതിയ ലേഖനത്തിനാണ് അഭിഷേക് ബച്ചന്‍ ലൈക്ക് അടിച്ചത്. വളരെക്കാലം ഒന്നിച്ച് ജീവിച്ച ദമ്പതികള്‍ എന്തുകൊണ്ട് പിരിയുന്നു എന്നത് സംബന്ധിച്ചാണ് ഈ ലേഖനം. പ്രണയം നിർത്തുമ്പോൾ: എന്തുകൊണ്ടാണ് ദീർഘകാല വിവാഹിതരായ ദമ്പതികൾ ഇപ്പോൾ വേർപിരിയുന്നത് എന്നാണ് ലേഖനത്തിന്‍റെ തലക്കെട്ട്. ഇതിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഹീന ഖണ്ഡേൽവാൾ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനാണ് അഭിഷേക് ലൈക്ക് ചെയ്തത്. എന്നാല്‍ അഭിഷേകിന്‍റെ ലൈക്ക് വന്‍ വാര്‍ത്തയായതോടെ അദ്ദേഹം ഇത് പിന്‍വലിച്ചു. എങ്കിലും ദേശീയ മാധ്യമങ്ങളില്‍ അടക്കം ഐശ്വര്യയും അഭിഷേകും വേര്‍പിരിയുന്നു എന്ന അഭ്യൂഹം ശക്താമാക്കുവാന്‍ ഈ ലൈക്ക് കാരണമായി.
ബോളിവുഡിലെ പുതിയ സെലിബ്രിറ്റി മാതാപിതാക്കളായി റിച്ച ഛദ്ദയും അലി ഫസലും; കുഞ്ഞ് പിറന്നു
ഐഐഎഫ്ഐ ഉത്സവ് 2024: തെന്നിന്ത്യന്‍ താര ആഘോഷം അബുദാബിയില്‍ നടക്കും