പോപ്പ് താരം സെലീന ഗോമസിനോട് ഒരു ഇന്ത്യൻ ആരാധകൻ "ജയ് ശ്രീറാം" എന്ന് വിളിക്കാൻ ആവശ്യപ്പെടുന്ന സെല്‍ഫി വീഡിയോ വൈറലായി.
ദില്ലി: അടുത്തിടെ പോപ്പ് താരം സെലീന ഗോമസിനോട് ഒരു ഇന്ത്യൻ ആരാധകനൊപ്പം "ജയ് ശ്രീറാം" എന്ന് വിളിക്കാൻ ആവശ്യപ്പെടുന്ന സെല്‍ഫി വീഡിയോ വൈറലാകുന്നു. 32 കാരനായ അമേരിക്കൻ ഗായികയും നടിയുമായ സെലീനയുടെ പ്രതികരണവും ശ്രദ്ധേയമാണ്.
ഇൻസ്റ്റഗ്രാമിൽ ഫോട്ടോഗ്രാഫർ പല്ലവ് പാലിവാൾ പങ്കിട്ട വീഡിയോയിൽ സെലീന ആരാധകനൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്നതാണ് കാണിക്കുന്നത്. പോസ് ചെയ്തതിന് നന്ദി പറഞ്ഞ ശേഷം, സെലീന പോകാൻ തുടങ്ങുമ്പോൾ തന്നെ, "ജയ് ശ്രീറാം" എന്ന് പറയാമോ എന്ന് അയാള്‍ അഭ്യർത്ഥിക്കുന്നു.
undefined
ആരാധകന്‍ പറഞ്ഞതെന്താണെന്ന് സെലീന ചോദിച്ചപ്പോള്‍ 'ഇന്ത്യയിലെ ബെസ്റ്റ് സ്ലോഗണ്‍' ആണെന്ന് യുവാവ് പ്രതികരിച്ചു. ഇതുകേട്ട നടി ചിരിച്ചുകൊണ്ട് 'താങ്ക്യു ഹണി' എന്ന് മാത്രമാണ് സെലീന പറയുന്നത്. ദീപാവലി വേളയില്‍ സെലീനയോട് ജയ് ശ്രീറാം പറയാന്‍ അഭ്യര്‍ത്ഥിക്കുന്ന ആരാധകന്‍ എന്ന പേരിലാണ് വീഡിയോ വൈറലായത്.
എന്നാല്‍ ഈ വീഡിയോ പഴയതാണെന്നും സെലീന ഈ വീഡിയോയില്‍ ധരിച്ചിരിക്കുന്ന വസ്ത്രം അവരുടെ കാന്‍ ഫിംലിം ഫെസ്റ്റിവലിലെ ഡ്രസ് ആയിരുന്നുവെന്നുമാണ് പലരും കണ്ടെത്തുന്നത്. എന്തായാലും വലിയ വിമര്‍ശനമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.
ഇൻസ്റ്റാഗ്രാമിലും എക്‌സിലും ഇത് വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് വീഡിയോയ്ക്ക് നെഗറ്റീവ് പ്രതികരണമാണ് കൂടുതല്‍ ലഭിക്കുന്നത്. "നിങ്ങൾക്ക് നാണക്കേട് തോന്നുന്നില്ലേ?" എന്നാണ് കൂടുതല്‍ ലൈക്ക് കിട്ടിയ ഒരു കമന്‍റ് പറയുന്നത്. മറ്റൊരു ഇൻസ്റ്റാഗ്രാം ഉപയോക്താവ്, "ഇയാളുടെ പേരില്‍ ക്ഷമ ചോദിക്കുന്നു സെലീന, " എന്നാണ് മറ്റൊരു ഉപയോക്താവ് പറഞ്ഞത്. ഒരു ഉപയോക്താവ് വീഡിയോയെ "നാണക്കേട്" എന്നാണ് വിളിച്ചത്.
'കോളിവുഡിനെ ഞെട്ടിച്ച് ശിവകാർത്തികേയൻ, കരിയര്‍ ബെസ്റ്റ്': അമരന്‍ ആദ്യ ദിന കളക്ഷന്‍ പുറത്ത്
'ബ്രേക്ക് അപ് തന്നെ': മലൈകയും സിഗ്നല്‍ തന്നു, വൈറലായ ചിത്രങ്ങള്‍ എല്ലാം അപ്രത്യക്ഷം !