'ഇത് എന്‍റെ ശബ്ദമല്ലെ': ഓപ്പണ്‍ എഐ അസിസ്റ്റന്‍റിന്‍റെ ശബ്ദത്തില്‍ കേസിന് പോകാന്‍ സ്കാർലറ്റ് ജോഹാൻസൺ

By Web Team  |  First Published May 21, 2024, 9:49 PM IST

ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് കമ്പനി 'സ്കൈ' എന്ന് വിളിക്കുന്ന ശബ്ദം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് നടി  കമ്പനിക്കെതിരെ പ്രസ്താവനയുമായി രംഗത്ത് എത്തിയത്.


ഹോളിവുഡ്: ചാറ്റ്‌ബോട്ടിന് ശബ്ദം നൽകാൻ വിസമ്മതിച്ചതിന് പിന്നാലെ തന്‍റെ ശബ്ദത്തോട് സാമ്യമുള്ള ശബ്ദം ചാറ്റ്‌ജിപിടിക്കായി  ഓപ്പൺഎഐ ഉണ്ടാക്കിയെന്ന ആരോപണവുമായി സ്കാർലറ്റ് ജോഹാൻസൺ രംഗത്ത്. തിങ്കളാഴ്ചയാണ് ആരോപണവുമായി ബ്ലാക് വിഡോ പോലെ ഹോളിവുഡിലെ ഗംഭീര റോളുകള്‍ ചെയ്ത സ്കാർലറ്റ് ജോഹാൻസൺ രംഗത്ത് എത്തിയത്. 

ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് കമ്പനി 'സ്കൈ' എന്ന് വിളിക്കുന്ന ശബ്ദം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് നടി  കമ്പനിക്കെതിരെ പ്രസ്താവനയുമായി രംഗത്ത് എത്തിയത്. അതേ സമയം  ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തിങ്കളാഴ്ച റോയിട്ടേഴ്സിന് അയച്ച ഇമെയിൽ  സ്കൈയുടെ ശബ്ദം സ്കാർലറ്റിന്‍റെ അനുകരണമല്ലെന്നും മറ്റൊരു പ്രൊഫഷണൽ നടിയുടേതാണെന്നും പറഞ്ഞു.

Latest Videos

undefined

"കഴിഞ്ഞ സെപ്തംബറിൽ ആൾട്ട്മാൻ എഐ ചാറ്റ്ബോട്ടിന്‍റെ ശബ്ദമാകുവാന്‍ തന്നെ ക്ഷണിച്ചു എന്നാല്‍ താന്‍ ആ ഓഫര്‍ നിരസിച്ചു.  റിലീസ് ചെയ്ത ഡെമോ കേട്ടപ്പോൾ, എന്‍റെ അടുത്ത സുഹൃത്തുക്കൾക്കും വാർത്താ ഔട്ട്‌ലെറ്റുകൾക്കും വ്യത്യാസം പറയാൻ കഴിയാത്തവിധം എന്‍റെ ശബ്ദത്തിന് സമാനമായ ഒരു ശബ്ദം മിസ്റ്റർ ആൾട്ട്മാൻ ഉണ്ടാക്കി എന്നതില്‍ ഞാന്‍ ഞെട്ടി" - ന്നുമാണ് സ്കാർലറ്റ് ജോഹാൻസൺ  പറയുന്നത്

ഹോളിവുഡ് അടക്കം വിനോദ മേഖലയില്‍ എഐ ഉപയോഗം ശക്തമാക്കുവാന്‍ ആലോചിക്കുന്ന സമയത്ത് അഭിനേതാക്കളുടെ ശബ്ദങ്ങളുടെയും ചിത്രങ്ങളുടെയും അവകാശത്തെച്ചൊല്ലിയുള്ള പോരാട്ടം വളരെ വലിയ നിയമ കുരുക്കുകളിലേക്ക് പോകും എന്നതിന്‍റെ തുടക്കമായാണ് പലരും പുതിയ തര്‍ക്കത്തെ കാണുന്നത്.  

2013ല്‍ ഇറങ്ങിയ ഹെര്‍ എന്ന ചിത്രത്തില്‍ ഒരു എഐ അസിസ്റ്റന്‍റിന്‍റെ ശബ്ദമായി സ്കാർലറ്റ് ജോഹാൻസൺ അഭിനയിച്ചിരുന്നു. ഇത് പരാമര്‍ശിച്ച് ഓപ്പണ്‍ എഐ മേധാവി ട്വീറ്റിട്ടതും വിവാദമായിട്ടുണ്ട്. 

ഇന്ത്യന്‍ 2 വന്‍ അപ്ഡേറ്റ് നാളെ, അതിന് മുന്‍പേ സാമ്പിളിറക്കി അണിയറക്കാര്‍.!

ടെസ്റ്റ് നടത്തി ജനിക്കാനിരിക്കുന്ന കുഞ്ഞിന്‍റെ ലിംഗം നിര്‍ണ്ണയിച്ചു; യൂട്യൂബര്‍ ഇര്‍ഫാന്‍ കുരുക്കില്‍

click me!