'ആ പയ്യനാണ്, ആവേശം പയ്യനെന്ന് ഞാന്‍ അറിഞ്ഞില്ല': തുറന്നു പറഞ്ഞ് സത്യരാജ്

By Web Team  |  First Published Jun 7, 2024, 11:36 AM IST

വെപ്പണ്‍ എന്ന തമിഴ് സിനിമയുടെ പ്രമോഷനിടെ തമിഴ് ഗലാട്ട ചാനലിനോട് പ്രതികരിക്കുകയായിരുന്നു താരം. 


ചെന്നൈ: താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. തങ്ങള്‍ ആഘോഷിക്കുന്ന താരങ്ങളുടെ കുട്ടിക്കാലത്തെ ചില അപൂര്‍വ്വ ചിത്രങ്ങള്‍ ആരാധകര്‍ കാലങ്ങളോളം ആഘോഷിക്കാറുണ്ട്. അത്തരത്തിലൊരു ചിത്രം അടുത്തിടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തമിഴ് താരം സത്യരാജിനൊപ്പമുള്ള ഒരു കുട്ടിയുടെ ചിത്രമാണ് അടുത്തിടെ വൈറലായത്. ഒടിടി പ്ലാറ്റ്ഫോം ആയ മുബി കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പോസ്റ്റ് ചെയ്തതോടെ ഈ ചിത്രം വീണ്ടും വൈറലായത്. 

ഇന്ത്യന്‍ സിനിമാപ്രേമികളുടെ ആകെ ശ്രദ്ധ നേടിയ മലയാളി താരം ഫഹദ് ഫാസില്‍ ആണ് സത്യരാജ് ഓമനിക്കുന്ന കുട്ടി. എണ്‍പതുകളില്‍ നിന്നുള്ള ചിത്രമാണിത്. ഈ ചിത്രത്തിന് പിന്നിലെ കഥ ഇപ്പോള്‍ വിവരിക്കുകയാണ് നടന്‍ സത്യരാജ്. വെപ്പണ്‍ എന്ന തമിഴ് സിനിമയുടെ പ്രമോഷനിടെ തമിഴ് ഗലാട്ട ചാനലിനോട് പ്രതികരിക്കുകയായിരുന്നു താരം. 

Latest Videos

ആലപ്പുഴയില്‍ ഫാസില്‍ സാറിന്‍റെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആയിരുന്നു. മലയാള സിനിമയിലെ സംവിധായകര്‍ അവരുടെ നാട്ടില്‍ തന്നെയാണ് പടം ചെയ്യുക. ഇവിടെത്തേത് പോലെ എല്ലാവരും ചെന്നൈയില്‍ വരില്ല. അങ്ങനെ ഫാസില്‍ സാറിന്‍റെ വീട്ടില്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയി. അവിടുത്തെ കോഞ്ച് ബിരിയാണ് ഗംഭീരമായിരുന്നു.

അങ്ങനെ ഭക്ഷണം കഴിച്ചാണ് ഫഹദിനെ മടിയിലിരുത്തി ഫോട്ടോ എടുത്തത്. എന്നാല്‍ ഈ പയ്യനാണ് ആവേശത്തിലെ പയ്യന്‍ എന്ന ഞാന്‍ തിരിച്ചറിഞ്ഞില്ല. ആവേശത്തിലും മാമന്നനിലും മറ്റും ഗംഭീരമായി ചെയ്തിരുന്നു ഫഹദ് - സത്യരാജ് പറഞ്ഞു. 

ഫാസില്‍ സംവിധാനം ചെയ്ത രണ്ട് തമിഴ് ചിത്രങ്ങളില്‍ സത്യരാജ് ആയിരുന്നു നായകന്‍. 1987 ല്‍ പുറത്തെത്തിയ പൂവിഴി വാസലിലേ, 1988 ല്‍ പുറത്തിറങ്ങിയ എന്‍ ബൊമ്മുക്കുട്ടി അമ്മാവുക്ക് എന്നിവയാണ് ആ ചിത്രങ്ങള്‍. ഫാസിലിന്‍റെ തന്നെ മലയാളം ചിത്രങ്ങളുടെ റീമേക്കുകള്‍ ആയിരുന്നു ഇവ. പൂവിഴി വാസലിലേ, പൂവിന് പുതിയ പൂന്തെന്നലിന്‍റെയും എന്‍ ബൊമ്മുക്കുട്ടി അമ്മാവുക്ക്, എന്‍റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിന്‍റെയും റീമേക്കുകള്‍ ആയിരുന്നു. ഇതില്‍ എന്‍ ബൊമ്മുക്കുട്ടി അമ്മാവുക്ക് ഷൂട്ടിംഗ് നടക്കുന്ന വേളയിലാണ് ഈ ചിത്രം എടുത്തതെന്നും സത്യരാജ് അഭിമുഖത്തില്‍ പറഞ്ഞു.

 ആവേശമാണ് ഫഹദിന്‍റെ ഏറ്റവുമൊടുവിലത്തെ റിലീസ്. ജിത്തു മാധവന്‍റെ സംവിധാനത്തിലെത്തിയ ചിത്രം 150 കോടിക്ക് മേല്‍ നേടിയിരുന്നു. ചിത്രത്തിന്‍റെ ഒടിടി റിലീസ് നാളെയാണ്. അതേസമയം പുഷ്പ 2 ഉള്‍പ്പെടെ പ്രേക്ഷകശ്രദ്ധ നേടിയ പല ചിത്രങ്ങളും അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്.

ഇത് ഫഹദിന്‍റെ സീന്‍ അല്ലെ; ക്രിക്കറ്റ് താരം വെങ്കിടേഷ് അയ്യറിന്‍റെ കല്ല്യാണ സീന്‍ വൈറല്‍.!

വര്‍ഷങ്ങളായുള്ള പ്രണയം, പക്ഷെ ഉടന്‍ പിരിഞ്ഞു, ഇപ്പോള്‍ ഡേറ്റിംഗില്‍; വെളിപ്പെടുത്തി ദിവ്യ പിള്ള

click me!