മലയാള സിനിമയില്‍ നിന്ന് മാത്രമേ ഇടവേള എടുത്തിരുന്നുള്ളൂ. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ മറ്റു ഭാഷകളിലെല്ലാം സജീവമായിരുന്നു.
കൊച്ചി: ബാലതാരമായി അരങ്ങേറി മലയാളിക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നടിയാണ് സനുഷ സന്തോഷ്. ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ചിത്രത്തിലൂടെ സനുഷ ഇപ്പോള്‍ തിരിച്ചുവന്നിരിക്കുകയാണ്.ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ചിത്രത്തില്‍ ഉര്‍വ്വശിയ്ക്കും ഇന്ദ്രന്‍സിനുമൊപ്പം പ്രധാന വേഷത്തിലാണ് സനുഷ
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള ചിത്രത്തില്‍ എത്തിയ അനുഭവം അടുത്തിടെ ഒരു അഭിമുഖത്തില്‍ സനുഷ വ്യക്തമാക്കിയത്. എന്നാല്‍ ഈ ഇടവേള സനുഷ മലയാളത്തില്‍ മാത്രമാണ് എടുത്തിരുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിന് കാരണമാണ് സനുഷ വ്യക്തമാക്കുന്നത്.
മലയാള സിനിമയില്‍ നിന്ന് മാത്രമേ ഇടവേള എടുത്തിരുന്നുള്ളൂ. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ മറ്റു ഭാഷകളിലെല്ലാം സജീവമായിരുന്നു. മലയാളത്തില്‍ നിന്നും മനപൂര്‍വം ഇടവേള എടുത്തതാണ്.
നല്ല കഥാപാത്രങ്ങള്‍ക്കായി കുറച്ചുസമയം കാത്തിരിക്കാമെന്നു തോന്നി.
മലയാളത്തെ വളരെയധികം മിസ് ചെയ്ത സമയം കൂടിയായിരുന്നു ഇത്. നിലവിലിപ്പോള്‍ മലയാളത്തില്‍ മൂന്ന് ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. അതില്‍ രണ്ടെണ്ണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്’ – സനുഷ വ്യക്തമാക്കി.
സിനിമയില്‍ ഇടവേളയെടുത്ത സമയത്താണ് താന്‍ പഠനം പൂര്‍ത്തിയാക്കിയത്. സെന്റ് തെരേസാസിലായിരുന്നു പഠനം. അവിടെ തനിക്ക് യാതൊരു സെലിബ്രിറ്റി സ്റ്റാറ്റസും ഇല്ലായിരുന്നുവെന്നാണ് സനുഷ പറയുന്നത്. അടിപൊളിയായിരുന്നു ക്യാംപസ് ജീവിതം. ആ സമയവും സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. പക്ഷേ, അധ്യാപകരും കൂട്ടുകാരും വീട്ടുകാരുമെല്ലാം നന്നായി പിന്തുണച്ചു. അതുകൊണ്ട് ടെന്‍ഷനൊന്നുമില്ലാതെ ആസ്വദിച്ചാണ് പഠിച്ചതെന്നും സനുഷ പറയുന്നത്. പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സനുഷ മലയാള സിനിമയില്‍ തിരിച്ചെത്തിയത്.
ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി മിത്താണെന്ന് പറഞ്ഞാല്‍ സഹിക്കുമോ അനുശ്രീ
ജയിലര്‍ പന്ത്രണ്ടാം ദിനത്തിലെ കളക്ഷന്‍ : ആ റെക്കോഡും കടപുഴക്കി ബോക്സോഫീസ് ഹുക്കും.!