'നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോള്‍ നമുക്ക് ഒന്നൂടെ ജീവിക്കാം'

By Web Team  |  First Published Feb 5, 2024, 7:50 PM IST

ബാലനും ദേവിയും, ശിവനും അഞ്ജലിയും, ഹരിയും അപ്പുവും ലക്ഷ്മിയമ്മയും ശങ്കരന്‍മാമയും ദേവൂട്ടിയും കണ്ണനുമെല്ലാം, നമ്മള് വരുന്നതും കാത്ത് സാന്ത്വനം വീട്ടില്‍ തന്നെയുണ്ടാവും. എന്നെങ്കിലും നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോള്‍ ഒരുപക്ഷേ....


തിരുവനന്തപുരം:മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയായിരുന്നു സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയല്‍ മൂന്ന് വര്‍ഷത്തോളം സംപ്രേക്ഷണം ചെയ്തതിന് ശേഷം അവസാനിപ്പിച്ചിരിക്കുകയാണ്. തുടക്കം മുതല്‍ പ്രേക്ഷക പ്രശംസ നേടിയെടുത്ത പരമ്പരയായിരുന്നു. അതിലെ താരങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ് പ്രേക്ഷകരെയും ആകര്‍ഷിച്ചതെന്ന് പറയാം. ഇത്രയും കാലം ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവര്‍ വേര്‍പിരിഞ്ഞ് പോകുന്നതിനെ പറ്റി പറയുകയാണ് നടന്‍ അച്ചു സുഗത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കുടുംബം വേർപ്പിരിയുന്നതിൻറെ ദുഖം നടന്‍ പറയുന്നത്.

'മൂന്ന് മൂന്നര വര്‍ഷത്തോളം ഉള്ളില്‍ കൊണ്ട് നടന്ന കഥാപാത്രം ഒരു നടനെ വിട്ട് വിദൂരതയിലേയ്ക്ക് യാത്ര പറഞ്ഞകലുമ്പോള്‍ അതൊരു പ്രത്യേക അനുഭവം തന്നെയാണ്. എത്രയൊക്കെ അനുഭവിച്ചറിഞ്ഞാലും അര്‍ഥം മനസിലാകാത്ത ഒരനുഭവം. നിനച്ചിരിക്കാതെയുള്ള ഈ വിടവാങ്ങല്‍ നികത്താന്‍ ഒരുപക്ഷേ ഒരു ജന്മം കൊണ്ട്‌പോലും ഒരു നടന് സാധിച്ചെന്നു വരില്ല. കുറേ വര്‍ഷങ്ങളായി കൂടെയുണ്ടായിരുന്ന ഒരാള്‍ ഒരിക്കലും കാണാന്‍ കഴിയാത്ത ദൂരത്തേയ്ക്ക് കണ്ണ് നിറഞ്ഞുകൊണ്ട് യാത്ര പറഞ്ഞകലുമ്പോള്‍ അത് കണ്ട് നില്‍ക്കുന്നവരുടെ കണ്ണ് കലങ്ങുന്നതിലും അതിശയമില്ല. ഇടത്തെ ചുറ്റിപ്പറ്റിത്തന്നെ കഥാപാത്രങ്ങളുണ്ടാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.. 

Latest Videos

ബാലനും ദേവിയും, ശിവനും അഞ്ജലിയും, ഹരിയും അപ്പുവും ലക്ഷ്മിയമ്മയും ശങ്കരന്‍മാമയും ദേവൂട്ടിയും കണ്ണനുമെല്ലാം, നമ്മള് വരുന്നതും കാത്ത് സാന്ത്വനം വീട്ടില്‍ തന്നെയുണ്ടാവും. എന്നെങ്കിലും നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോള്‍ ഒരുപക്ഷേ, നമ്മള്‍ പോലുമറിയാതെ കഥാപാത്രങ്ങള്‍ നമ്മിലേയ്ക്ക് വന്ന് ചേര്‍ന്നേക്കാം. അന്ന്, സാന്ത്വനം കുടുംബത്തില്‍ നമുക്ക് ഒന്നൂടെ ജീവിക്കാം', എന്നാണ് അച്ചു പറയുന്നത്.

വര്‍ഷങ്ങളോളം വിജയമായി മുന്നോട്ട് പോയിരുന്ന സീരിയലിന്റെ സംവിധായകന്‍ അടുത്തിടെയാണ് മരിച്ചത്. പിന്നാലെ പരമ്പര തന്നെ അവസാനിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

പൂനം പാണ്ഡേയ്ക്ക് മുന്‍പ് ഈ ബോളിവുഡ് നടിയും 'ഫേക്ക് മരണ നാടകത്തിന്‍റെ' ഭാഗമായി; അതും സിനിമയ്ക്കായി.!

പെപ്പെ നായകനായെത്തുന്ന പുതിയ ചിത്രത്തിൽ രാജ് ബി ഷെട്ടിയും !

click me!