ഓണാഘോഷവുമായി 'ബാലനും' അനുജന്മാരും; 'സാന്ത്വനം' റിവ്യൂ

By Web Team  |  First Published Sep 9, 2022, 11:54 PM IST

മറ്റ് പ്രശ്‌നങ്ങളെല്ലാം മാറ്റി നിര്‍ത്തിക്കൊണ്ടുള്ള, കഥാപാത്രങ്ങളുടെ ഓണാഘോഷമാണ് പരമ്പരയുടെ നിലവിലെ കൌതുകം


മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ച പരമ്പരയാണ് സാന്ത്വനം. വാനമ്പാടി നാളുകള്‍ക്കുശേഷം മലയാളിക്ക് സുപരിചിതയായ ചിപ്പി പ്രധാന വേഷത്തിലെത്തിയ പരമ്പര കഥയുടെ കെട്ടുറപ്പ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മിനിസ്‌ക്രീനിലെ മിന്നും പരമ്പരയായി മാറുകയായിരുന്നു. 'കൃഷ്ണ സ്റ്റോഴ്‌സ്' എന്ന പലചരക്ക് കട നടത്തുന്ന 'സാന്ത്വനം' കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. സാന്ത്വനം വീട്ടിലെ ജ്യേഷ്ടാനുജന്മാരുടേയും, അവരുടെ ഭാര്യമാരുടേയും കഥ പറയുന്ന പരമ്പര മികച്ച കഥാഗതിയിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ചടുലമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ മുന്നോട്ടുപോകുന്ന പരമ്പര പലതരത്തിലുള്ള ട്വിസ്റ്റുകളിലൂടെയും കടന്നുപോകുന്നുണ്ട്.

കുടുംബത്തിലെ മറ്റ് പ്രശ്‌നങ്ങളെല്ലാം മാറ്റി നിര്‍ത്തിയുള്ള ഓണവിശേഷമാണ് പരമ്പരയുടെ നിലവിലെ കൌതുകം. വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം മാറ്റി നിര്‍ത്തിയുള്ള ഓണാഘോണം സോഷ്യല്‍മീഡിയയിലും മലയാളിയുടെ സ്വീകരണ മുറികളിലും വൈറലായിക്കഴിഞ്ഞു. സാന്ത്വനം വീട്ടിലെത്തുന്ന തമ്പി എല്ലാവര്‍ക്കും ഓണക്കോടി കൈമാറുകയാണ്. അതോടെ വീട്ടിലാകെ ഉത്സവപ്രതീതി കൈവരികയാണ്. ഓണക്കോടിയും ധരിച്ച് പൂക്കളവും ഓണപ്പാട്ടുമായി കുടുംബം ഓണം ആഘോഷമാക്കിയിരിക്കുകയാണ്. അതിനിടയിലൂടെ കണ്ണന്റെ പ്രണയവും തകൃതിയായി മുന്നേറുന്നുണ്ട്. എന്നാല്‍ അഞ്ജലിയും അപര്‍ണ്ണയും കണ്ണന്റെ ഫോണ്‍ കൈക്കലാക്കുകയും, കണ്ണന്റെ കള്ളത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നുണ്ട്. ഇവിടെ നടക്കുന്നതെല്ലാം സമയത്തുതന്നെ അച്ചു അറിയുന്നുണ്ടല്ലോ എന്നാണ് ഏടത്തിമാര്‍ കണ്ണന്റെ ഫോണ്‍ നോക്കിക്കൊണ്ട് പറയുന്നത്. ഹരിയേട്ടന്‍ പ്രണയിച്ച് കെട്ടി, ശിവേട്ടന്‍ വിവാഹം കഴിഞ്ഞിട്ട് പ്രണയിക്കുന്നു.. പിന്നെ തനിക്ക് എന്താണ് പ്രേമിച്ചാല്‍ എന്നാണ് കണ്ണന്‍ വീട്ടുകാരോട് ചോദിക്കുന്നത്.

Latest Videos

ALSO READ : വെളുത്ത മുറിയിലിരിക്കുന്ന മമ്മൂട്ടി! 'റോഷാക്ക്' ട്രെയ്‍ലറിലെ സൂചന 'വൈറ്റ് റൂം ടോര്‍ച്ചറി'ന്‍റേത്?

പാട്ടും ഓണക്കളികളുമായി കുടുംബം ഓണം ആഘോഷമാക്കുന്നതിന്റെ ത്രില്ലിലാണ് പ്രേക്ഷകരും. ഇത്ര മനോഹരമായ എപ്പിസോഡുകള്‍ മുന്നേ കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബാലേട്ടനും അിയന്മാരും ഒന്നിച്ച് പാടിയ പാട്ടിനെ പറ്റിയാണ് മിക്കവരും കമന്റായി പറയുന്നത്. കാര്യസ്ഥന്‍ എന്ന സിനിമയിലെ ''ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീവീട്'' എന്നുളള പാട്ടാണ് ബാലനും അനിയന്മാരും പാടുന്നത്.

click me!