നിരാശയിലും ശിവാഞ്ജലി റൊമാന്‍സ് രംഗങ്ങളും, ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണി വരാന്‍ പോകുന്നു എന്ന വാര്‍ത്തയും എല്ലാം പ്രേക്ഷകര്‍ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
തിരുവനന്തപുരം: പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സീരിയലുകളില്‍ ഒന്നാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയല്‍. തമിഴ് സീരിയലായ പാണ്ഡിയന്‍ സ്റ്റോറിന്റെ മലയാളം റീമേക്ക് ആയ സാന്ത്വനം മലയാളത്തിലെത്തിയപ്പോള്‍ തുടക്കം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ മരണപ്പെട്ടതോടെ, കഥ അഞ്ച് വര്‍ഷം മുന്നോട്ട് സഞ്ചരിച്ച് പുതിയ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. അമ്മയുടെ മരണവും, കണ്ണന്റെ വിട്ടു നില്‍ക്കലും എല്ലാം സാന്ത്വനം പ്രേമികളെ നിരാശപ്പെടുത്തിയിരുന്നു.
എന്നാല്‍ ആ നിരാശയിലും ശിവാഞ്ജലി റൊമാന്‍സ് രംഗങ്ങളും, ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണി വരാന്‍ പോകുന്നു എന്ന വാര്‍ത്തയും എല്ലാം പ്രേക്ഷകര്‍ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. അടുത്തിടെ സീരിയൽ അവസാനിക്കുകയാണെന്നും ചാനൽ അറിയിച്ചിരുന്നു. ക്‌ളൈമാക്സ് എന്തായിരിക്കുമെന്നും എന്തിനു സീരിയൽ അവസാനിപ്പിക്കുന്നുവെന്നുമുള്ള ആരാധകരുടെ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല.
ഇപ്പോഴിതാ, സാന്ത്വനം കുടുംബം ഒന്നിച്ച് പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കണ്ണൻ അടക്കമുള്ള താരങ്ങൾ ഒന്നിച്ചുള്ളതാണ് ചിത്രങ്ങൾ. സജിനും ഗോപികയും അച്ചു സുഗന്തും എല്ലാം തങ്ങളുടെ പേജിൽ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളിൽ നിലവിലുള്ള താരങ്ങൾ കൂടാതെ ഒരു പുതുമുഖം കൂടിയുണ്ട്. ശിവനും അഞ്‌ജലിക്കും കുഞ്ഞ് ജനിക്കുമെന്നത് പ്രൊമോയിൽ ഉള്ളത് കൊണ്ടുതന്നെ ചിത്രങ്ങളിലുള്ള കൊച്ചു മിടുക്കി ഇവരുടെ കുഞ്ഞാണെന്ന നിരീക്ഷണത്തിലാണ് ആരാധകർ. ചിത്രങ്ങൾക്കെല്ലാം വലിയ പിന്തുണയാണ് ലഭിക്കുന്നത്.
അവസാനിപ്പിക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞ കുടുംബവിളക്ക് പരമ്പര, വീണ്ടും രണ്ടാം ഭാഗവുമായി വന്നത് പോലെ സാന്ത്വനം വരുമോ എന്നൊരു സംശയം പ്രേക്ഷകര്‍ക്ക് ഇപ്പോഴുമുണ്ട്. ഇടയ്ക്ക് കഥയില്‍ മാറ്റം വന്നപ്പോള്‍ ഈ സീരിയല്‍ വെറുത്തിരുന്നുവെങ്കിലും, അവസാനിക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ വിഷമമുണ്ട് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
വര്‍ഷത്തിന്‍റെ അവസാന രണ്ട് ദിവസം ബോക്സോഫീസില്‍ വന്‍ തിരിച്ചുവരവ് നടത്തി ഷാരൂഖിന്‍റെ ഡങ്കി.!