'പച്ച പരിഷ്കാരിയായ ബാലേട്ടന്‍' , വൈറലായി സാന്ത്വനം 'കുടുംബത്തിന്‍റെ' ചിത്രങ്ങൾ.!

By Web Team  |  First Published Jan 16, 2024, 7:31 AM IST

സീരിയലിൽ സംഭവങ്ങൾ ഇങ്ങനൊക്കെയാണെങ്കിലും പുറത്ത് അടിച്ചു പൊളിക്കുകയാണ് സാന്ത്വനം കുടുംബം. കഴിഞ്ഞ ദിവസം സെറ്റിൽ നിന്നും സാന്ത്വനം കുടുംബം ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം വൈറലായിരുന്നു.


തിരുവനനന്തപുരം: പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സീരിയലുകളില്‍ ഒന്നാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന സാന്ത്വനം സീരിയല്‍. തമിഴ് സീരിയലായ പാണ്ഡിയന്‍ സ്റ്റോറിന്റെ മലയാളം റീമേക്കായ സാന്ത്വനം മലയാളത്തിലെത്തിയപ്പോള്‍ തുടക്കം മുതലെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ മരണപ്പെട്ടതോടെ കഥ അഞ്ച് വര്‍ഷം മുന്നോട്ട് സഞ്ചരിച്ച് പുതിയ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. 

അമ്മയുടെ മരണവും കണ്ണന്റെ വിട്ടുനില്‍ക്കലും എല്ലാം സാന്ത്വനം പ്രേമികളെ നിരാശപ്പെടുത്തിയിരുന്നു. അടുത്തിടെ സീരിയൽ അവസാനിക്കുകയാണെന്നും ചാനൽ അറിയിച്ചിരുന്നു. ക്ലൈമാക്സ് എന്തായിരിക്കുമെന്നും എന്തിന് സീരിയൽ അവസാനിപ്പിക്കുന്നുവെന്നുമുള്ള ആരാധകരുടെ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല.

Latest Videos

സീരിയലിൽ സംഭവങ്ങൾ ഇങ്ങനൊക്കെയാണെങ്കിലും പുറത്ത് അടിച്ചു പൊളിക്കുകയാണ് സാന്ത്വനം കുടുംബം. കഴിഞ്ഞ ദിവസം സെറ്റിൽ നിന്നും സാന്ത്വനം കുടുംബം ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ, കൂടുതൽ ചിത്രങ്ങളാണ് സജിൻ പങ്കുവെക്കുന്നത്. 

സീരിയലിലെ മൂത്ത സഹോദരനായ ബാലേട്ടനെ എടുത്ത് പൊക്കുന്ന ചിത്രങ്ങളാണ് സജിൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. രാജീവ്‌ പരമേശ്വരാണ് മൂന്ന് സഹോദരന്മാരുടെ ചേട്ടനായി സ്‌ക്രീനിൽ എത്തുന്നത്. സജിനും അച്ചു സുഗന്തും ചേർന്നാണ് രാജീവിനെ എടുത്തു പോകുന്നത്. സുഹൃത്തുക്കൾ എന്ന ക്യാപ്‌ഷനോടെയാണ് ചിത്രങ്ങൾ.

പുറമെ ഇങ്ങനൊക്കെ ആണെങ്കിലും സീരിയലിനുള്ളിൽ വലിയ കോലാഹലമാണ് നടക്കുന്നത്. ബാലനോടും ദേവിയോടും അടക്കം വെറുപ്പ് കാണിച്ചാണ് അപ്പുവിന്റെ സംസാരവും പ്രവൃത്തിയുമെല്ലാം. മകൾ ദേവു ദേവിയുടെ അടുത്തേക്ക് പോകുന്നതടക്കം അപ്പു വിലക്കിയിരിക്കുകയാണ്. 

ദേവിയുടെ അടുത്തേക്ക് പോകാൻ കഴിയാത്ത സങ്കടത്തിൽ കരഞ്ഞ് കരഞ്ഞ് ദേവു മോള്‍ അവശതയിലായി. ആശുപത്രിയില്‍ എത്തിച്ച് ഓക്‌സിജന്‍ കൊടുക്കുന്നതുവരെയാണ് കഴിഞ്ഞ ദിവസം സാന്ത്വനം എപ്പിസോഡ് അവസാനിച്ചത്.

'200 കോടിയോ.. അതുക്കും മേലെ': വിജയിയുടെ 'ദ ഗോട്ട്' പുതിയ അപ്ഡേറ്റ് കേട്ട് ഞെട്ടി ആരാധകര്‍.!

'വിമാനം വൈകി,പൂട്ടിയിട്ടു': വിമാനതാവളത്തില്‍ നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി

click me!