നാട്ടിന്പുറത്തുകാരനായ അച്ചുവിന് സ്വപ്നം സിനിമ തന്നെയായിരുന്നു.
കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് അച്ചു സുഗന്ദ്. സാന്ത്വനം പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോൾ സാന്ത്വനത്തിൽ കണ്ണന്റെ പ്രണയകാലം ആരംഭിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ ഫെയിം മഞ്ജുഷ മാർട്ടിനാണ് അച്ചുവിന്റെ നായികയായി പരമ്പരയിൽ എത്തുന്നത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ സജീവമായ അച്ചു പങ്കുവച്ച പുതിയ സെൽഫിയാണ് ശ്രദ്ധനേടുന്നത്.
അച്ചുവിന്റെ നിഷ്കളങ്കമായ ചിരിയാണ് ആരാധകർക്കേറെ പ്രിയം. ആ ചിരി ഇത്തവണയും താരം മുടക്കിയിട്ടില്ല. 'സെൽഫി പുല്ലേ... സോറി കള്ളന്റെ 'ള്ള' ആണല്ലേ' എന്നാണ് ചിത്രങ്ങൾക്ക് അച്ചു നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. 'ചെറിയ തെറ്റൊക്കെ ആകാം.. മൻസൻ അല്ലെ പുള്ളേ' എന്നാണ് ചിത്രങ്ങൾക്ക് ഒരാൾ നൽകിയ കമന്റ്. 'എന്നെ ട്രോളാൻ വേറാരുടെയും സഹായം എനിക്ക് വേണ്ടെന്നും', മറ്റൊരാൾ കമന്റ് ചെയ്യുന്നു. എന്തായാലും ചിത്രങ്ങൾക്കൊപ്പം തന്നെ കമ്മന്റും ശ്രദ്ധ നേടി കഴിഞ്ഞു.
undefined
നാട്ടിന്പുറത്തുകാരനായ അച്ചുവിന് സ്വപ്നം സിനിമ തന്നെയായിരുന്നു. 'പഠിക്കുന്ന കാലംതൊട്ടേ മിമിക്രി പോലെ കലാപരമായ എല്ലാത്തിലും ഞാൻ ഉണ്ടായിരുന്നു. നടൻ ആകുകയെന്നതായിരുന്നു ലക്ഷ്യം. പ്ലസ് ടൂ കഴഞ്ഞ് ഡിഗ്രി ഡിസ്റ്റന്റ് ആയിട്ട് ചെയ്യണം എന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് സീരിയലിൽ ഒരു അവസരം വരുന്നത്. പഠനം ഉപേക്ഷിച്ചപ്പോൾ അച്ഛനും അമ്മയും എന്റെ ഒപ്പം തന്നെ നിന്നു. വാനമ്പാടി സീരിയലിന്റെ സഹ സംവിധയകൻ ആയിട്ടാണ് വിളിച്ചത്, ഞാൻ ഷൂട്ടിംഗ് ലൊക്കേഷനിലിരുന്നു മിമിക്രി കാണിക്കുന്നത് ഒക്കെ കണ്ടിട്ടിട്ടാണ് അതിന്റെ സംവിധയകൻ എന്നെ അതിൽ ഒരു വർക്ഷോപ് സീനിൽ ഉൾപ്പെടുത്തിയത്. പാപ്പികുഞ്ഞ് എന്ന കഥാപത്രം കണ്ടപ്പോൾ ചിലരൊക്കെ എന്നെ തിരിച്ചറിയാൻ തുടങ്ങി', എന്ന് അച്ചു സുഗന്ദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
'ഒരുപാട് വൈകിപ്പോയല്ലോ ചേച്ചി', കുറിപ്പുമായി ബിഗ് ബോസ് താരം ശാലിനി