ഞങ്ങൾ കഠിന പ്രയത്‌നത്തിലാണ്, 'പെണ്ണിനെ ഇഷ്ടായോ' ഉടന്‍ എത്തും; അച്ചു സുഗന്ദ്

By Web Team  |  First Published Oct 12, 2024, 10:39 PM IST

സാന്ത്വനം പരമ്പര അവസാനിച്ചിട്ട് കാലം കുറച്ചായെങ്കിലും താരങ്ങളോടുള്ള ഇഷ്ടം ഇന്നും അതേപോലെ നിലനിര്‍ത്തുന്നുണ്ട് പ്രേക്ഷകര്‍.


സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് അച്ചു സുഗന്ദ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് അച്ചു  മുൻപ് തുറന്നു പറ‍ഞ്ഞിരുന്നു. സാന്ത്വനത്തിലെ താരങ്ങളായ സജിനെയും ഗോപികയേയും പ്രധാന കഥാപാത്രങ്ങളാക്കി ഷോര്‍ട്ട് ഫിലിം ചെയ്യുന്നുണ്ടെന്നും അന്ന് അച്ചു അറിയിച്ചിരുന്നു. പെണ്ണിനെ ഇഷ്ടായോ എന്നാണ് ഷോര്‍ട്ട് ഫിലിമിന് പേരിട്ടത്. ഇപ്പോഴിതാ എന്നാണ് ഫിലിം കാണാനാവുകയെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം. ‌

'കാത്തിരുന്ന് പുഴ മെലിഞ്ഞവര്‍ക്കായി', എന്ന ക്യാപ്ഷനോടെയാണ് അച്ചു സു​ഗന്ദ് പുതിയ വിശേഷം പങ്കുവച്ചിരിക്കുന്നത്. 'ഇങ്ങനെയൊന്ന് എഴുതി ഇടണം എന്ന് കുറച്ചുദിവസമായി ആഗ്രഹിക്കുന്നു. അതിന് കാരണം നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും സപ്പോര്‍ട്ടും തന്നെയാണ്. സാന്ത്വനത്തിലെ കണ്ണനെ സപ്പോര്‍ട്ട് ചെയ്തത് പോലെ തന്നെ സംവിധായകനാവണം എന്ന എന്റെ ആഗ്രഹത്തെയും നിങ്ങള്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, അല്ലെങ്കില്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്ന് പറയുന്നതാവും ശരി. ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സജിന്‍ ചേട്ടനും ഗോപിക ചേച്ചിയും അഭിനയിച്ച പെണ്ണിനെ ഇഷ്ടമായോ എന്ന ഞങ്ങളുടെ ഈ ചെറിയ ഷോര്‍ട്ട് ഫിലിം കാണാനായി നിങ്ങളില്‍ ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ടെന്ന് എന്നും വരാറുള്ള മെസ്സേജുകളില്‍ നിന്നും, പിന്നെ നിങ്ങള്‍ ടാഗ് ചെയ്യുന്ന ട്രോളുകളിലൂടെയും മനസിലായി', എന്ന് അച്ചു പറയുന്നു. 

'വര്‍ക്ക് ഒരുപാട് നാളുകളായി എന്നത് സത്യം തന്നെയാണ്. അത് അത്രയും മനോഹരമാക്കാന്‍ എടുക്കുന്ന സമയമായി മാത്രം കാണുക. ഞങ്ങളുടെ ഈ കുഞ്ഞ് ചിത്രം ഉടന്‍ തന്നെ നിങ്ങളിലേക്ക് എത്തിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ഞങ്ങള്‍. മെസ്സേജുകള്‍ക്ക് ഓരോന്നായി റിപ്ലൈ കൊടുക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇതെഴുതുന്നത്. എല്ലാവര്‍ക്കുമുള്ള മറുപടിയായി മാത്രം ഇതിനെ കാണുക', എന്നുമായിരുന്നു അച്ചു കുറിച്ചത്.

Latest Videos

undefined

'വിധവയെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലേ? കേട്ട് കേട്ട് മടുത്തു'; വിമർശകരോട് രേണു സുധി

സാന്ത്വനം പരമ്പര അവസാനിച്ചിട്ട് കാലം കുറച്ചായെങ്കിലും താരങ്ങളോടുള്ള ഇഷ്ടം ഇന്നും അതേപോലെ നിലനിര്‍ത്തുന്നുണ്ട് പ്രേക്ഷകര്‍. കുടുംബത്തിലെ ഇളയ ആളായ കണ്ണനോട് എല്ലാവര്‍ക്കും പ്രത്യേകമായൊരു വാത്സല്യമുണ്ടായിരുന്നു. പരമ്പരയുടെ ലൊക്കേഷനില്‍ വെച്ച് തന്നെ അച്ചു തനിക്ക് സംവിധായകന്‍ ആവാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു. സഹതാരങ്ങളുടെ രസകരമായ വീഡിയോകള്‍ എടുക്കാന്‍ അച്ചു എന്നും മുന്നിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!