'വിദ്യാഭ്യാസമുള്ള ഒരാളിങ്ങനെ പെരുമാറുമോ ? പക്ഷേ ആള് മിടുക്കനാണ്': റോബിനെ കുറിച്ച് സന്തോഷ് വർക്കി

By Web Team  |  First Published Mar 24, 2023, 6:37 PM IST

ഇത്രയും വിദ്യാഭ്യാസം ഉള്ള ആൾ ഇത്തരത്തിൽ കൂവി വിളിക്കുമോ എന്ന് സന്തോഷ് വർക്കി ചോദിക്കുന്നു.


മീപകാലത്ത് വൻ വിമർശനം നേരിടുന്ന ആളാണ് മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. ഒപ്പം നിന്നവർ പോലും വിമർശനങ്ങൾ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ഈ അവസരത്തിൽ റോബിനെ കുറിച്ച് ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഇത്രയും വിദ്യാഭ്യാസം ഉള്ള ആൾ ഇത്തരത്തിൽ കൂവി വിളിക്കുമോ എന്ന് സന്തോഷ് വർക്കി ചോദിക്കുന്നു. എന്നാൽ ആളൊരു മിടുക്കനാണെന്നും ഷോർട് ടൈമിൽ തന്നെ വലിയൊരു ആരാധകരെ സ്വന്തമാക്കാൻ റോബിന് സാധിച്ചുവെന്നും സന്തോഷ് പറയുന്നു. ഇപ്പോൾ നിരവധി പേർ റോബിനെതിരെ രം​ഗത്ത് വരുന്നെന്നും ആസൂയ കൊണ്ടാകാം അതെന്നും സന്തോഷ് കൂട്ടിച്ചേർത്തു. 

Latest Videos

"അയാൾ എന്തൊക്കെയാ വിളിച്ച് പറയുന്നത്. കൂവുന്നത് കണ്ടിട്ടില്ലേ. അയാൾ ഡോക്ടർ ആണെന്ന് പറയുന്നു. ഇത്രയും വിദ്യാഭ്യാസം ഉള്ള ഒരാള് ഇങ്ങനെ പെരുമാറുമോ. ആള് മിടുക്കനാണ്, ഷോർട് ടൈമിൽ തന്നെ വലിയൊരു ആരാധകരെ ഒക്കെ സ്വന്തമാക്കി, കാശുണ്ടാക്കി എല്ലാം ചെയ്തു. പക്ഷേ അത്ര വലിയ എക്സ്ട്രാ ഓർഡിനറി ആളൊന്നും അല്ല. ഇപ്പോൾ ഒരുപാട് പേര് റോബിനെതിരെ രം​ഗത്ത് വരുന്നുണ്ട്. എന്താ കാര്യമെന്ന് അറിയില്ല. ഒരുപക്ഷേ അസൂയ ആകാം, ഇല്ലെങ്കിൽ വേറെ എന്തെങ്കിലും ആകാം. ഒത്തിരി ഫോളോവേഴ്സ് ഉള്ള ആളാണ് റോബിൻ. കുറച്ചു കൂടി പക്വത ഉള്ള പെരുമാറ്റം ആണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ കൂവുന്നു, ചന്തയിലെ ആളുകൾ സംസാരിക്കുന്നത് പോലെ സംസാരിക്കുന്നു. ഇത്രയും വിദ്യാഭ്യാസം ഉള്ളതായിട്ട് തോന്നുന്നില്ല", എന്ന് സന്തോഷ് വർക്കി പറഞ്ഞത്.

'ഭർത്താവ് മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല, എങ്ങനെ ഇത്തരമൊരു കിംവദന്തി പരത്തുന്നു': മീന 

നേരത്തെയും റോബിനെതിരെ സന്തോഷ് വർക്കി രം​ഗത്തെത്തിയിരുന്നു. റോബിനെ കാണുമ്പോൾ രൺബീർ കപൂറിനെയാണ് ഓർമ്മ വരുന്നത്. നടന് ദീപിക പദുക്കോണുമായി ബന്ധം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയാണ് ആലിയ ഭട്ടിനെ വിവാഹം കഴിച്ചത്. അതേ കാര്യമാണ് റോബിന്റെ കാര്യത്തിലും തോന്നിയതെന്ന് സന്തോഷ് പറഞ്ഞിരുന്നു. 

click me!