അടുത്തിടെ സാമന്ത ഡേറ്റിംഗ് സംബന്ധിച്ച ചോദ്യത്തിന് ട്വിറ്ററില്‍ നല്‍കിയ മറുപടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ആരാധകന്‍ സാമന്ത ആരോടെങ്കിലുമൊത്ത് ഡേറ്റിംഗ് നടത്തണം എന്നാണ് അഭ്യര്‍ത്ഥിച്ചത്.
ഹൈദരാബാദ്: നാഗ ചൈതന്യയുമായുള്ള നടി സാമന്തയുടെ വിവാഹ മോചനം ഏറെ വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. നാഗ ചൈതന്യയുമായി അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ഒക്‌ടോബർ 2021ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. എന്നാല്‍ ആ വേര്‍പിരിയല്‍ തനിക്ക് ഒരു ആഘാതവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇപ്പോള്‍ വിശദീകരിക്കുകയാണ് സാമന്ത.
ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്നേഹം സംബന്ധിച്ചും. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ചും സാമന്ത മനസ് തുറന്നത്. “സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതിന് ഒരു പുരുഷന്‍ സ്ത്രീയെ സ്നേഹിക്കണം എന്നില്ല, കഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എന്‍റെ സുഹൃത്തുക്കളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എനിക്ക് തിരിച്ചു നല്‍കാന്‍ ഏറെ സ്നേഹമുണ്ട്. ഞാന്‍ എപ്പോഴും സ്നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല" -സ്നേഹത്തെക്കുറിച്ചുള്ള ചോദ്യത്തോട് സാമന്ത പ്രതികരിച്ചു.
അടുത്തിടെ സാമന്ത ഡേറ്റിംഗ് സംബന്ധിച്ച ചോദ്യത്തിന് ട്വിറ്ററില്‍ നല്‍കിയ മറുപടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ആരാധകന്‍ സാമന്ത ആരോടെങ്കിലുമൊത്ത് ഡേറ്റിംഗ് നടത്തണം എന്നാണ് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ അതിന് മറുപടിയായി ലൌ ചിഹ്നത്തോടെ “നിങ്ങളെപ്പോലെ (ആരാധകരെ) ആരാണ് എന്നെ സ്നേഹിക്കുക" എന്നാണ് സാമന്ത മറുപടി നല്‍കിയത്.
വിവാഹമോചനത്തിന് ശേഷവും സിനിമകളില്‍ സജീവമായിരുന്ന സാമന്ത പക്ഷേ കഴിഞ്ഞ ഒക്ടോബറോടെ താൻ ആരോഗ്യപരമായ ചില വെല്ലുവിളികള്‍ നേരിടുന്നതായി താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പേശികളെ ബാധിക്കുന്ന 'മയോസൈറ്റിസ്' എന്ന രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്നും സാമന്ത അറിയിച്ചിരുന്നു.
തുടര്‍ന്ന് പലപ്പോഴും ചികിത്സയെ കുറിച്ചും ആരോഗ്യകാര്യങ്ങളെ കുറിച്ചുമെല്ലാം സാമന്ത വെളിപ്പെടുത്തി. ഇതിനിടെ താരത്തിന് കടുത്ത വിഷാദമാണെന്ന് വരെ റിപ്പോര്‍ട്ടുകള്‍ വന്നു. ഒരു ഘട്ടത്തില്‍ താരം പരസ്യമായി പൊട്ടിക്കരയുക വരെ ചെയ്തു.
ഏത് ഘട്ടത്തിലും ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തിന് പിന്തുണയായി തന്നെ നിന്നു. പക്ഷേ ചിലരെങ്കിലും സാമന്തയെ മാനസികമായി തകര്‍ക്കാനും, ആത്മവിശ്വാസം കെടുത്താനും ശ്രമിച്ചുകൊണ്ടിരുന്നു. അസുഖം വന്നതോടെ സാമന്തയുടെ സൗന്ദര്യം പോയി എന്ന് സോഷ്യല്‍ മീഡിയയിലൂടെ കമന്‍റ് ചെയ്ത ഒരാള്‍ക്ക് താരം തന്നെ ചുട്ട മറുപടി നല്‍കിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
അജയ് ദേവ്‍ഗണിന്റെ സംവിധാനത്തില്‍ 'ഭോലാ', ബൈക്ക്- ട്രക്ക് ചേസ് രംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ബിഗ് ബോസ് ഷോയിലൂടെ ലഭിച്ച ഏറ്റവും വലിയ സ്വത്ത് ശ്രീനിഷും പേളിയും: ഷിയാസ് കരീം