'ഈ വർഷത്തെ ഏറ്റവും മികച്ചത് ഈ മഞ്ഞുകാലം' അവധി ആഘോഷത്തില്‍ സജിനും ഷഫ്നയും

By Web Team  |  First Published Mar 5, 2024, 3:30 PM IST

സാന്ത്വനം സീരിയൽ അവസാനിച്ചതോടെ ചെറിയ ഇടവേളയിലാണ് സജിൻ. മണിമുത്ത് എന്ന സീരിയലിലായിരുന്നു ഷഫ്ന അഭിനയിച്ചിരുന്നത്. 


കൊച്ചി: ഭാ​ഗ്യം തുണച്ചപ്പോൾ അഭിനയിക്കാനുള്ള കഴിവുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് സീരിയൽ സിനിമാ താരം സജിൻ ടി.പി. പ്ലസ്ടു സിനിമയിലൂടെയാണ് സജിൻ അഭിനയ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ടത്. സാന്ത്വനം സീരിയലിലെ ശിവനായി അവതരിച്ചതോടെ കേരളക്കര മൊത്തം ശിവന്റേയും ഒപ്പം സജിന്റേയും ആരാധകരായി തുടങ്ങി. സാന്ത്വനത്തിലെ ശിവാഞ്ജലി കോമ്പോയ്ക്ക് അത്രയേറെ ആരാധകരാണ് ഇന്നുള്ളത്. ഇരുപത്തിമൂന്നാം വയസിൽ നടി ഷഫ്നയെ രജിസ്റ്റർ വിവാഹം ചെയ്തതാണ് നടൻ. 

ഇപ്പോഴിതാ, ഇരുവരുടെയും അവധിക്കാല ആഘോഷങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മണാലിയിൽ അടിച്ചു പൊളിക്കുകയാണ് ഇരുവരും. നിരവധി ചിത്രങ്ങളും വീഡിയോകളുംമാണ് ഇരുവരും ആരാധകർക്കായി പങ്കുവെക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ചത് ഈ മഞ്ഞുകാലമാണെന്നായിരുന്നു യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് ഷഫ്ന കുറിച്ചത്

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Shafna Nizam (@shafna.nizam)

.

സാന്ത്വനം സീരിയൽ അവസാനിച്ചതോടെ ചെറിയ ഇടവേളയിലാണ് സജിൻ. മണിമുത്ത് എന്ന സീരിയലിലായിരുന്നു ഷഫ്ന അഭിനയിച്ചിരുന്നത്. എന്നാൽ കഥാപാത്രം മരണപ്പെട്ടതോടെ അവധിയിലാണ് നടിയും. കിട്ടിയ അവസരം ആഘോഷമാക്കുകയാണ് ഇരുവരും.

ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നപ്പോൾ, മാസത്തിൽ ആദ്യത്തെ 15 ദിവസം ഞാൻ തിരക്കിലായിരിക്കും. അവളുടെ ഷെഡ്യൂൾ കഴിഞ്ഞാൽ എന്റെ അടുത്തേക്ക് വരും. അങ്ങനെ മാസത്തിൽ 15 ദിവസം ഒരുമിച്ച് ഉണ്ടാവും. ഷഫ്‌നയ്ക്ക് ഏറ്റവും ഇഷ്ടം ഞാൻ അടുത്തിരിയ്ക്കുന്നതാണ്. അവൾ എപ്പോഴും വഴക്കിടുന്നത് ഞാൻ അടുത്ത് ഇല്ലാത്തതിനെ ചൊല്ലിയാണ്. 

സാന്ത്വനം ലഭിക്കുന്നതിന് മുമ്പ് സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി നടക്കുകയായിരുന്നു. ഡിപ്രഷൻ സ്റ്റേജ് വരെ പോയിരുന്നു. ഓഡീഷനിൽ നിന്ന് പലതവണ റിജക്ട് ആയിട്ടുണ്ട് മുഖത്ത് ഭാവങ്ങൾ വരുന്നില്ലെന്ന് പറഞ്ഞ്. ഇപ്പോഴും സിനിമ തന്നെയാണ് ലക്ഷ്യം എന്നായിരുന്നു നേരത്തെ ഒരു അഭിമുഖത്തിൽ സജിൻ പറഞ്ഞത്.

പതിനാലു തവണ 'പ്രേമലു' തീയറ്ററിൽ കണ്ടു; കൊല്ലംകാരിക്ക് ഗംഭീര സര്‍പ്രൈസ് നല്‍കി നിര്‍മ്മാതാക്കള്‍.!

രാജമൗലി മഹേഷ് ബാബു ചിത്രത്തിന്‍റെ പേര് ചോര്‍ന്നോ?; ഒടുവില്‍ രാജമൗലി തന്നെ കാര്യം വെളിപ്പെടുത്തി
 

click me!