പലപ്പോഴും സിനിമയില്‍ കഥ സംസാരിച്ച് വേഷം തീരുമാനിച്ച് ഡേറ്റ് എടുത്ത ശേഷം തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് അഭിമുഖത്തില്‍ സാധിക പറയുന്നു.
കൊച്ചി: മലയാളികള്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സാധിക വേണുഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും സീരിയല്‍ താരമായുമെല്ലാം സാധിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലൂടേയും സാധിക ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക.
അടുത്തിടെ ഒരു അഭിമുഖത്തില്‍ സാധിക പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഓണത്തിനോട് അനുബന്ധിച്ച് നടി വൈഗയ്ക്കൊപ്പം പങ്കെടുത്ത ഒരു യൂട്യൂബ് ചാറ്റ് ഷോയിലാണ് സമകാലികമായി ഉയര്‍ന്നുവന്ന ഹേമ കമ്മിറ്റി വിഷയം അടക്കമുള്ള കാര്യങ്ങളില്‍ സാധിക സംസാരിച്ചത്.
undefined
പലപ്പോഴും സിനിമയില്‍ കഥ സംസാരിച്ച് വേഷം തീരുമാനിച്ച് ഡേറ്റ് എടുത്ത ശേഷം തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് അഭിമുഖത്തില്‍ സാധിക പറയുന്നു. അവസാനഘട്ടത്തിലാണ് അഡ്ജസ്റ്റ്മെന്‍റ് ചെയ്യാമോ എന്ന് പലരും ചോദിക്കുക. അതിന് തയ്യാറല്ലെന്ന് തീര്‍ത്ത് പറയും. ഇതോടെ ആ വേഷം അവര്‍ക്ക് താല്‍പ്പര്യമുള്ളവരെ വച്ച് ചെയ്യുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. സമാന അനുഭവം തനിക്കും സംഭവിച്ചിട്ടുണ്ടെന്ന് നടി വൈഗയും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
സിനിമയില്‍ മാത്രമല്ല, ഉദ്ഘാടനത്തിന് വിളിച്ചും അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാണോയെന്ന് ചോദിക്കുന്നവരുണ്ടെന്ന് സാധിക വെളിപ്പെടുത്തി. ഉദ്ഘാടനത്തിന് വിളിച്ചിട്ടും അഡ്ജസ്റ്റ് മെന്റ് ചോദിച്ച ആളുകളുണ്ട്. അതിന്റെ ഓണര്‍ക്ക് ഇത്തിരി താല്പര്യമുണ്ടെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. അങ്ങനെ താല്പര്യമുള്ളവരെ കൊണ്ട് നിങ്ങള്‍ അത് ചെയ്‌തോ എനിക്ക് താല്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ഉദ്ഘാടനത്തില്‍ മാത്രമല്ല പുറത്ത് ഷോയ്ക്ക് പോകുമ്പോഴും ഇതുപോലെ ചോദിക്കുന്നവരുണ്ടെന്നും സാധിക പറയുന്നു.
ഇപ്പോള്‍ ഏത് പരിപാടിക്ക് വിളിക്കുമ്പോഴും അഡ്ജസ്റ്റുമെന്റ്കള്‍ക്ക് തയ്യാറല്ല എന്നും അതു കുഴപ്പമില്ലെങ്കില്‍ ഒക്കെ ആണെന്നും അങ്ങോട്ടേക്കായി പറയേണ്ടി വരികയാണ്. പ്രതിഫത്തില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യാന്‍ തയ്യാറാണ്. പിന്നെ എന്നെപ്പോലെയുള്ളവര്‍ക്ക് ഉദ്ഘാടനങ്ങള്‍ക്കൊക്കെ വളരെ ചെറിയൊരു തുകയേ ഉള്ളൂവെന്നും സാധിക പറയുന്നു.
സിനിമ രംഗത്ത് തുല്യവേതനം എന്നത് നടക്കുന്ന കാര്യമല്ലെന്നും സാധിക പറഞ്ഞു. തുല്യ വേതനം പറഞ്ഞാല്‍ ഇപ്പോള്‍ സീരിയല്‍ രംഗത്ത് പുരുഷന്മാരെക്കാള്‍ ശമ്പളം വാങ്ങുന്നത് സ്ത്രീകളാണ് എന്ന വസ്തുതയും സാധിക എബാക്ക് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.